scorecardresearch

ഗൂഗിൾ ഫോട്ടോസിലെ അനാവശ്യ ഓർമ്മകൾ ഒഴിവാക്കാം; സിംപിൾ ട്രിക്ക് ഇതാ

ഗൂഗിൾ ഫോട്ടോസ് മെമ്മറികളിൽ നിന്ന് അനാവശ്യ ഫോസുകൾ എങ്ങനെ ബ്ലോക്കു ചെയ്യാം

ഗൂഗിൾ ഫോട്ടോസ് മെമ്മറികളിൽ നിന്ന് അനാവശ്യ ഫോസുകൾ എങ്ങനെ ബ്ലോക്കു ചെയ്യാം

author-image
Tech Desk
New Update
google photos,ഗൂഗിൾ ഫോട്ടോസ്, google photos storage, google photos free storage limit, google photos storage free, google photos storage unlimited,ഗൂഗിൾ സ്റ്റോറേജ്, google photos free storage ending, google photos free storage news, google photos free storage shutdown, ie malayalam

ഫയൽ ഫൊട്ടോ

ഗൂഗിളിന്റെ ജനപ്രിയ ആപ്പാണ് ഗൂഗിൾ ഫോട്ടോസ്. ചിത്രങ്ങളും വീഡിയോകളും കാണാം എന്നതിലുപരി, വിഡിയോ-ഫോട്ടോ എഡിറ്റിങ്, ഷെയറിങ്, ക്ലൗഡ് ബാക്കപ്പ് തുടങ്ങി നിരവധി ഫീച്ചറുകൾ ഗൂഗിൾ ഫോട്ടോസിൽ ലഭ്യമാണ്. പ്രിയപ്പെട്ടവരോടൊപ്പമുള്ള സന്തോഷ നിമിഷങ്ങളും ഓർമ്മകളുമെല്ലാം ഗൂഗിൾ 'മെമ്മറി' ആയി ആപ്പിൽ കാണിക്കാറുണ്ട്.

Advertisment

ചിലപ്പോൾ കാണാൻ ആഗ്രഹിക്കാത്ത ഓർമ്മകളും ഗൂഗിൾ കുത്തിപ്പൊക്കാറുണ്ട്. ഇത്തരം 'ഫേസു'കൾ ഹൈഡു ചെയ്യാനും ഗൂഗിൾ ഫോട്ടോസിൽ ഫീച്ചറുണ്ട്. ലഘുവായ നാലു ഘട്ടങ്ങളിലൂടെ ഗൂഗിൾ ഫോട്ടോസിലെ ഈ ഫീച്ചർ ഉപയോഗപ്പെടുത്താം. എങ്ങനെയെന്ന് നോക്കാം.

Here's how to quickly block or remove certain faces from appearing in your Google Photos Memories.
എക്സ്‌പ്രസ് ഫൊട്ടോ

ഗൂഗിൾ ഫോട്ടോസ് മെമ്മറികളിൽ നിന്ന് അനാവശ്യ ഫോസുകൾ എങ്ങനെ ബ്ലോക്കു ചെയ്യാം

  1. നിങ്ങളുടെ ഫോണിൽ ഗൂഗിൾ ഫോട്ടോസ് തുറന്ന് താഴെയുള്ള ബാറിൽ നിന്ന് 'കളക്ഷൻ ടാബി'ലേക്ക് പോകുക.
  2. തുറന്നു വരുന്ന സ്ക്രീനിൽ, 'പീപ്പിൾ ആൻഡ് പെറ്റസ്' എന്ന് ഓപ്ഷൻ തിരഞ്ഞെടുത്ത്, നിങ്ങൾ ഹൈഡു ചെയ്യാൻ ആഗ്രഹിക്കുന്ന മുഖങ്ങൾ തിരഞ്ഞെടുക്കുക.
  3. മുകളിൽ വലതുവശത്തു കാണുന്ന  ത്രീ ഡോട്ട് മെനുവിൽ ടാപ്പുചെയ്യുക. "ഹൈഡ് ഫേസ് ഫ്രം മെമ്മറീസ്" എന്ന ഓപ്‌ഷനിൽ ക്ലിക്കുചെയ്യുക.
  4. ഇത് രണ്ട് ഓപ്ഷനുകൾ തിരഞ്ഞെടുക്കാൻ നിങ്ങളെ അനുവദിക്കുന്നു. "ഷോ ലെസ്" എന്ന ഓപ്ഷൻ ക്ലിക്കു ചെയ്ത് തിരഞ്ഞെടുത്ത ആളുകളുമായുള്ള ഓർമ്മകൾ ഗൂഗിൾ ഫോട്ടോസിൽ കാണിക്കുന്നതു കുറയ്ക്കാം. "ബ്ലോക് ഫേസ്" എന്ന ഓപ്ഷൻ ക്ലിക്കു ചെയ്താൽ തിരഞ്ഞെടുത്ത മൂഖങ്ങൾ പൂർണമായും തടയപ്പെടും.
Advertisment

Read More

Google

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: