scorecardresearch

ഡീപ്‌സീക് ഡാറ്റ മോഷ്ടിച്ചു; ആരോപണവുമായി ഓപ്പൺ എഐ, അന്വേഷണം ആരംഭിച്ചു

ഡീപ്‌സീക് തങ്ങളുടെ എഐ മോഡലുകൾ പരിശീലിപ്പിക്കാൻ ചാറ്റ് ജിപിടിയുടെ ഡാറ്റ മോഷ്ടിച്ചെന്നാണ് ഒപ്പൺ എഐയുടെ ആരോപണം

ഡീപ്‌സീക് തങ്ങളുടെ എഐ മോഡലുകൾ പരിശീലിപ്പിക്കാൻ ചാറ്റ് ജിപിടിയുടെ ഡാറ്റ മോഷ്ടിച്ചെന്നാണ് ഒപ്പൺ എഐയുടെ ആരോപണം

author-image
Tech Desk
New Update
Deepseek

ചിത്രം: എക്സ്

ടെക് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് മേഖലയിലേക്ക് കടന്നുവന്ന ചൈനീസ് എഐ മോഡലാണ് ഡീപ്‌സീക്ക്. ദിവസങ്ങൾ കൊണ്ടുതന്നെ അമേരിക്കൻ ടെക് ഭീമന്മാരുടെ വിപണി മൂല്യത്തെ കൂപ്പുകുത്തിക്കാൻ ഡീപ്‌സീകിന്റെ വരവിനായി.

Advertisment

ഇപ്പോഴിതാ ഡീപ്‌സീകിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് ചാറ്റ് ജിപിടിയുടെ നിർമ്മാതാക്കളായ ഓപ്പണ്‍ എഐ. ഡീപ്‌സീക് തങ്ങളുടെ എഐ മോഡലുകൾ പരിശീലിപ്പിക്കാൻ ചാറ്റ് ജിപിടിയുടെ ഡാറ്റ മോഷ്ടിച്ചെന്നാണ് ഒപ്പൺ എഐയുടെ ആരോപണം.

ഡീപ്‌സീക്ക് പരിശീലനം നടത്തിയ ഡാറ്റ ഓപ്പൺ എഐയുടേതാണോ? നിയമവിരുദ്ധമായ രീതിയിൽ ഉപയോഗം നടന്നിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ, ഓപ്പൺ എഐയിൽ വൻ ഓഹരി പങ്കാളിത്തമുള്ള മൈക്രോസോഫ്റ്റ് അന്വേഷിക്കാൻ തുടങ്ങിയിട്ടുണ്ടെന്നാണ് വിവരം.

എന്താണ് ഡീപ്‌സീക്ക്?

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽ ചാറ്റ് ജിപിടിയോട് മത്സരിക്കാൻ പ്രാപ്തമാണ് ചൈനയുടെ ഈ പുതിയ എഐ മോഡൽ. യുഎസിലെ ടെക് ലോകം ഉപയോഗിക്കുന്നതിനേക്കാൾ കുറഞ്ഞ സാങ്കേതിക വിദ്യ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന കമ്പ്യൂട്ടർ ചിപ്പുകൾ ഉപയോഗിച്ചാണ് മോഡൽ വികസിപ്പിച്ചതെന്ന് ഡീപ്‌സീക്ക്-ആർ1 നിർമാതാക്കൾ പറയുന്നു. 60 ലക്ഷം ഡോളറിൽ താഴെ മാത്രമാണ് ഡീപ് സീക്കിന്റെ നിർമാണ ചെലവ്. 2023-ൽ ചൈനയിലെ ഹാങ്ഷൗവിലാണ് 40 കാരനായ ലിയാങ് വെൻഫെങ് നിർമിത ബുദ്ധി പ്ലാറ്റ്ഫോമായ ഡീപ്‌സീക്ക് സ്ഥാപിച്ചത്.

Advertisment

കഴിഞ്ഞ ആഴ്ച പുറത്തിറക്കിയ ഡീപ്‌സീക്കിന്റെ സൗജന്യ സോഫ്റ്റ്വെയർ യുഎസിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട സൗജന്യ ആപ്പ് എന്ന നിലയിൽ ചാറ്റ് ജിപിടിയെ മറികടന്നിരുന്നു. ഡീപ്‌സീക്കിന്റെ ദ്രുതഗതിയിലുള്ള വളർച്ച ഓഹരി വിപണിയിലും വലിയ തരംഗങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്.

Read More:

Chatgpt China Artificial Intelligence

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: