/indian-express-malayalam/media/media_files/2024/10/21/3BJLa7RI5PtFvo6fO22L.jpg)
ചിത്രം: ഫ്രീപിക്
ഉത്സവകാല ഷോപ്പിങുകൾക്കിടിയിൽ പല ഉപഭോക്താക്കളും സുരക്ഷാ സമ്പ്രദായങ്ങളെ അവഗണിക്കുകയും അതുവഴി വലിയ സാമ്പത്തിക നഷ്ടവും മാനസിക പ്രയാസങ്ങളും വിളിച്ചുവരുത്താറുണ്ട്. ഉത്സവകാലത്ത് കൂടുതൽ സുരക്ഷിതമായി ഷോപ്പിങ് ചെയ്യാൻ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകുകയാണ് നാഷണൽ പേയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ).
പെട്ടെന്നുള്ള ഓഫറുകളും കിഴിവുകളും ഉൽപ്പന്നങ്ങൾ വാങ്ങാൻ പ്രേരിപ്പിക്കും. ഇത് വാങ്ങാനുള്ള തിരക്കിൽ പ്ലാറ്റ്ഫോമിൻറെ വിശ്വാസ്യതയെ പലപ്പോഴും അവഗണിച്ചേക്കാം. പരിചയമില്ലാത്ത കച്ചവടക്കാരിൽ നിന്നും വെബസൈറ്റുകളിൾ നിന്നും ഉൽപ്പന്നങ്ങൾ വാങ്ങുന്നതിന് മുൻപ് മതിയായ അന്വേഷണം നടത്തണം.
ഓഫറുകൾക്കായി സൈൻ അപ്പ് ചെയ്യുമ്പോൾ അമിതമായി വ്യക്തിഗത വിവരങ്ങൾ കൈമാറരുത്. ഇത് ഡാറ്റ മോഷണത്തിനുള്ള സാധ്യത വർദ്ധിപ്പിക്കും.
സാമ്പത്തിക വിവരങ്ങൾ ഹാക്കർമാർക്ക് അനായാസം ലഭിക്കാൻ സാധ്യതയുള്ളതിനാൽ ഷോപ്പിംഗ് മാളുകളിലും മറ്റുമുള്ള സുരക്ഷിതമല്ലാത്ത ഓപ്പൺ വൈ-ഫൈ നെറ്റ്വർക്കുകൾ ഉപയോഗിക്കരുത്.
ഉത്സവ കാലത്ത് വലിയ രീതിയിൽ സാധനങ്ങൾ ഓർഡർ ചെയ്യുമ്പോൾ ഫിഷിംഗ് തട്ടിപ്പുകൾക്കുള്ള സാധ്യത കൂടുതലാണ്. പെയ്മെൻറ് ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതിന് മുൻപ് നിർബന്ധമായും രണ്ട് തവണ പരിശോധിക്കണം.
അക്കൗണ്ടുകൾക്ക് എളുപ്പമുള്ളതോ ഡിഫാൾട്ടായി വരുന്നതോ ആയ പാസ്വേഡുകൾ ഉപയോഗിക്കരുത്. ഹാക്കർമാരിൽ നിന്നും രക്ഷ തേടുന്നതിനായി ഓരോ അക്കൗണ്ടിനും ശക്തമായതും വ്യത്യസ്തവുമായ പാസ്വേഡുകൾ ഉപയോഗിക്കണം.
Read More
- വാട്ടർമാർക്ക് ഇല്ലാതെ ചിത്രങ്ങളുടെ പശ്ചാത്തലം നീക്കം ചെയ്യണോ? ഇതാ ഒരു തകർപ്പൻ ഫ്രീ 'എഐ ടൂൾ'
- വാട്സ്ആപ്പ് സ്റ്റാറ്റസിൽ അടിമുടി മാറ്റം; വരുന്നതു ഇൻസ്റ്റഗ്രാമിലെ ജനപ്രിയ ഫീച്ചറുകൾ
- പൊടിപൊടിച്ചു ഐഫോൺ വിൽപന; ഇന്ത്യയിൽ കൂടുതൽ സ്റ്റോറുകളുമായി ആപ്പിൾ; കേരളത്തിൽ?
- കുറഞ്ഞ വിലയിൽ ഒരു വലിയ ടിവി വേണോ? ഷവോമിയുടെ ഒരു അടിപൊളി മോഡൽ ഇതാ
- "വീട്ടിലിരുന്ന് നേടാം ലക്ഷങ്ങൾ," കെണിയൊരുക്കി സംഘങ്ങൾ; എങ്ങനെ തിരിച്ചറിയാം വാട്സ്ആപ്പിലെ തൊഴിൽ തട്ടിപ്പ്
- ലൈവ് കോളർ ഐഡി; കാത്തിരുന്ന ട്രൂകോളർ ഫീച്ചർ ഇനി ഐഫോണുകളിലേക്ക്
- വിദേശ യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? മികച്ച ഇന്റർനാഷണൽ റോമിങ് പ്ലാനുകൾ ഇതാ
- വൈഫൈ സ്പീഡ് കുറവാണോ? ഈ 5 കാര്യങ്ങൾ പരിശോധിക്കൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.