scorecardresearch

ഇൻസ്റ്റഗ്രാമിൽ പണി തുടങ്ങി; ഉപയോക്താവിന്റെ ചിത്രങ്ങൾ സ്വയം സൃഷ്ടിച്ച് മെറ്റ എഐ

പുതിയ പരീക്ഷണത്തിന്റെ ഭാഗമായാണ് ഇൻസ്റ്റഗ്രാം ഉപയോക്താവിന്റെ ചിത്രങ്ങൾ മെറ്റ എഐ സ്വയം നിർമ്മിച്ചത്

പുതിയ പരീക്ഷണത്തിന്റെ ഭാഗമായാണ് ഇൻസ്റ്റഗ്രാം ഉപയോക്താവിന്റെ ചിത്രങ്ങൾ മെറ്റ എഐ സ്വയം നിർമ്മിച്ചത്

author-image
Tech Desk
New Update
Instagram new

ഫയൽ ഫൊട്ടോ

ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, വാട്സ്ആപ്പ് തുടങ്ങി മെറ്റ ഉടമസ്ഥതയിലുളള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലെല്ലാം കമ്പനി അടുത്തിടെ എഐ ചാറ്റ്ബോട്ടായ 'മെറ്റ എഐ' അവതരിപ്പിച്ചിരുന്നു. വിവിധ രീതിയിലുള്ള എഐ ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്ന മെറ്റ എഐ ഇപ്പോൾ ചില ഇൻസ്റ്റഗ്രാം ഉപയോക്താക്കൾക്ക് എഐ നിർമ്മിത ചിത്രങ്ങൾ സ്വയം സൃഷ്ടിച്ചു നൽകിയെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.

Advertisment

ഗൂഗിൾ ഫോട്ടോസ്, ചിത്രങ്ങൾ സ്വയം എഡിറ്റു ചെയ്ത് ഉപയോക്താക്കൾക്ക് നൽകാറുണ്ട്. ഇതിനോട് സമാനമായാണ് മെറ്റ എഐയും ഉപയോക്താക്കളുടെ ചിത്രങ്ങൾ എഐയുടെ സഹായത്തോടെ നിർമ്മിച്ച് നൽകുന്നത്. ഉപയോക്താവിന് മാത്രം കാണാൻ സാധിക്കുന്ന ഈ ചിത്രങ്ങൾ ഇഷ്ടാനുസരണം ഇൻസ്റ്റഗ്രാമിൽ പങ്കിടാനും സാധിക്കും.

പുതിയ പരീക്ഷണത്തിന്റെ ഭാഗമായാണ് ഉപയോക്താക്കൾക്ക് എഐ ചിത്രങ്ങൾ ലഭിച്ചതെന്നാണ് റിപ്പോർട്ട്. മെറ്റ എഐ ചിത്രങ്ങൾ ഇൻസ്റ്റഗ്രാം ഫീഡിൽ പ്രദർശിപ്പിക്കുന്നതിന്റെ ചിത്രങ്ങൾ റെഡ്ഡിറ്റിൽ പ്രചരിക്കുന്നുണ്ട്. എഐ നിർമ്മിച്ച ചിത്രങ്ങളുടെ ഒരു സ്ലൈഡ്‌ഷോ റെഡ്ഡിറ്റ് പോസ്റ്റിൽ കാണാം.

Read More

Advertisment
Instagram Artificial Intelligence

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: