/indian-express-malayalam/media/media_files/2025/01/09/XEUgIzxxdOYHj1vEKKTV.jpg)
എക്സ്‌പ്രസ് ഫൊട്ടോ
കേവലം ആശയവിനിമയ മാർഗം എന്നതിലുപരിയായി ഒരു വ്യക്തിയെ സംബന്ധിച്ച സുപ്രധാന വിവരങ്ങളെല്ലാം ഇന്നത്തെ കാലത്ത് അവരുടെ സ്മാർട്ട്ഫോണുകളിൽ ലഭ്യമാണ്. അതുകൊണ്ടു തന്നെ സ്മാർട്ട്ഫോണുകൾ നഷ്ടപ്പെടുന്നതോ മോഷ്ടിക്കപ്പെടുന്നതോ വലിയ രീതിയിലുള്ള പ്രശ്നങ്ങൾ സൃഷ്ടിക്കാം. പല ബ്രാൻഡുകളും ഇപ്പോൾ തെഫ്റ്റ് പ്രൊട്ടക്ഷൻ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാൽ നിങ്ങളുടെ സ്‌മാർട്ട്‌ഫോൺ മോഷ്‌ടിക്കപ്പെടുന്നത് പൂർണ്ണമായും തടയാൻ ഒരു ഉപകരണത്തിനോ സേവനത്തിനോ കഴിയില്ല എന്നത് വസ്തുതയാണ്.
എന്നിരുന്നാലും ഗൂഗിൾ പോലുള്ള കമ്പനികൾ അവരുടെ ആൻഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റങ്ങളിൽ ചില സുരക്ഷ ഫീച്ചറുകൾ അവതരിപ്പിച്ചിട്ടുണ്ട്. മറ്റൊരു ഉപകരണത്തിൽ നിന്ന് മോഷ്ടിക്കപ്പെട്ട സ്മാർട്ട് ഫോണുകളിലെ വിവരങ്ങൾ ലോക്ക് ചെയ്യുന്നതിനും, ഉപകരണം ട്രാക്കു ചെയ്യുന്നതിനും, വ്യക്തിഗത വിവരങ്ങൾ ഡിലീറ്റു ചെയ്യുന്നതിനും ഇതിലൂടെ സാധിക്കുന്നു.
എന്താണ് ഗൂഗിൾ തെഫ്റ്റ് പ്രൊട്ടക്ഷൻ?
ആൻഡ്രോയിഡ് 10ന് മുകളിലേക്കുള്ള ഓപ്പറേറ്റിങ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന മോഷണ പരിരക്ഷ സേവനമാണ് 'ഗൂഗിൾ തെഫ്റ്റ് പ്രൊട്ടക്ഷൻ'. ഈ സുരക്ഷാ ഫീച്ചറിലൂടെ, സ്മാർട്ട് ഫോണുൺ മോഷ്ടിക്കപ്പെട്ടാൽ നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ സംരക്ഷിക്കാനും പരിരക്ഷിക്കാനും സഹായിക്കുന്നു.
തെഫ്റ്റ് ഡിറ്റക്ഷൻ ലോക്ക്: നിങ്ങളുടെ ഫോൺ ആരെങ്കിലും തട്ടിയെടുത്ത് ഓടുകയാണെങ്കിൽ ചലനം തിരിച്ചറിഞ്ഞ് ഫോൺ തനിയേ ലോക്കാകുന്നു.
ഓഫ്‌ലൈൻ ഡിവൈസ് ലോക്ക്: ഉപകരണം ഇൻറ്റർനെറ്റുമായി കണക്ട് അല്ലെങ്കിൽ, നിശ്ചിത സമയത്തിനു ശേഷം സ്‌ക്രീൻ സ്വയമേ ലോക്ക് ആകുന്നു. അൺലോക്ക് ചെയ്യുന്നതിനായി പാസ്‌വേഡ് ആവശ്യപ്പെടുന്നു.
നിങ്ങളുടെ സ്മാർട്ട് ഫോൺ മോഷ്ടിക്കപ്പെടുകയാണെങ്കിൽ മറ്റൊരു ഫോണിൽ നിന്ന് നിങ്ങളുടെ ഫോൺ ലോക്കു ചെയ്യാനും ഫൈൻഡ് മൈ ഡിവൈസ് സേവനം ഉപയോഗിച്ച് ഫോണിന്റെ സ്ഥാനം കണ്ടെത്താനും ഗൂഗിൾ തെഫ്റ്റ് പ്രൊട്ടക്ഷൻ അനുവദിക്കുന്നു. അതേസമയം, തെഫ്റ്റ് പ്രൊട്ടക്ഷൻ ആൻഡ്രോയിഡ് ഫോണുകളിൽ സ്വയം പ്രവർത്തനക്ഷമമാക്കേണ്ടതുണ്ട്.
ഗൂഗിളിന്റെ പുതിയ തെഫ്റ്റ് പ്രൊട്ടക്ഷൻ എങ്ങനെ ആൻഡ്രോയിഡ് സ്മാർട്ട് ഫോണുകളിൽ പ്രവർത്തനക്ഷമമാക്കാം?
- സ്മാർട്ട് ഫോണിലെ സെറ്റിങ്സ് തുറക്കുക.
- "Google > Google Services.
Select All Services > Personal and Device Safety > Theft Protection" എന്നീ ക്രമത്തിൽ ഓപ്ഷനുകൾ തുറക്കുക. - "Theft Detection Lock", "Offline Device Lock" എന്നീ ഫീച്ചറുകൾ ഓൺ ആക്കുക.
Read More
- മനുഷ്യ സഹായമില്ലാതെ ശസ്തക്രിയ ചെയ്യാൻ എഐ; പരിശീലനം പൂർത്തിയാക്കി ഗവേഷകർ
- ഗൂഗിൾ പേയ്ക്കും ഫോൺപേയ്ക്കും എട്ടിന്റെ പണി; വാട്സ്ആപ്പ് പേയുടെ പരിധി നീക്കി എൻപിസിഐ
- ഡോക്യുമെന്റ് സ്കാനിങ് ഇത്ര എളുപ്പമോ? വാട്സ്ആപ്പിലെ പുതിയ ഫീച്ചർ സൂപ്പർ ഹിറ്റ്
- ഗൂഗിൾ ഫോട്ടോസിലെ മുഴുവൻ ഫലയുകളും ഒരുമിച്ച് ഡൗൺലോഡ് ചെയ്യാം, ഇങ്ങനെ
- നാളെ മുതൽ ഈ ഫോണുകളിൽ വാട്സ്ആപ്പ് നിലയ്ക്കും
- 2024ലെ 5 അടിപൊളി മൊബൈൽ ഗെയിമുകൾ
- 'ന്യൂ ഇയർ' തട്ടിപ്പ്; സ്വയം രക്ഷനേടാൻ 5 വഴികൾ ഇതാഇനി തലക്കെട്ടിലും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.