scorecardresearch

യുപിഐ തട്ടിപ്പുകളിൽ നിന്ന് പരിരക്ഷ; 'ഷീൽഡ്' അവതരിപ്പിച്ച് ഭാരത്പേ

5000 രൂപ വരെയുള്ള ഇടപാടുകൾക്ക് ഷീൽഡ് പരിരക്ഷ നൽകുമെന്ന് കമ്പനി അറിയിച്ചു

5000 രൂപ വരെയുള്ള ഇടപാടുകൾക്ക് ഷീൽഡ് പരിരക്ഷ നൽകുമെന്ന് കമ്പനി അറിയിച്ചു

author-image
Tech Desk
New Update
BharatPe

(Express Photo)

യുപിഐ തട്ടിപ്പുകളിൽ നിന്ന് ഉപയോക്താക്കളെ സംരക്ഷിക്കാൻ പുതിയ ഫീച്ചറുമായി 'ഭാരത്പേ.' തട്ടിപ്പുകളിൽ നിന്നും ഫിഷിംഗ് അറ്റാക്കുകളിൽ നിന്നും അനധികൃത ഇടപാടുകളിൽ നിന്നും ഉപയോക്താക്കളെ സംരക്ഷിക്കുന്ന 'ഷീൽഡ് പ്രൊട്ടക്റ്റ്' എന്ന സംവിധാനമാണ് കമ്പനി ഒരുക്കിയിരിക്കുന്നത്.

Advertisment

ആദ്യത്തെ 30 ദിവസം സൗജന്യമായി ലഭിക്കുന്ന സേവനം ഇതിനു ശേഷം പ്രതിമാസം 19 രൂപ വീതം നൽകി ഉപയോഗിക്കാം. 5000 രൂപ വരെയുള്ള ഇടപാടുകൾക്ക് സേവനം പരിരക്ഷ നൽകുമെന്ന് കമ്പനി അറിയിച്ചു.

തട്ടിപ്പിനിരയായ ഉപയോക്താക്കൾക്ക് ക്ലെയിം രജിസ്റ്റർ ചെയ്യാൻ വണ്‍അസിസ്റ്റ് ആപ്പോ അല്ലെങ്കിൽ 1800-123-3330 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിക്കുകയോ ചെയ്യാം. അതേസമയം, ക്ലെയിം ചെയ്യുന്നതിനായി ഉപയോക്താക്കൾ തട്ടിപ്പ് നടന്ന് 10 ദിവസത്തിനുള്ളിൽ തട്ടിപ്പ് റിപ്പോർട്ട് ചെയ്യേണ്ടതുണ്ട്.

തട്ടിപ്പിൻ്റെ ഗൗരവം അനുസരിച്ച്, ഉപയോക്താക്കൾ യുപിഐ സ്റ്റേറ്റ്‌മെൻ്റ്, എഫ്ഐആർ /പൊലീസ് ഇൻഫർമേഷൻ പകർപ്പ്, ക്ലെയിം ഫോം, യുപിഐ അക്കൗണ്ട് ബ്ലോക്ക് ചെയ്‌തതിൻ്റെ സ്ഥിരീകരണം, ആവശ്യപ്പെടുന്ന മറ്റുരേഖകൾ എന്നിവ സമർപ്പിക്കേണ്ടതുണ്ട്.

Advertisment

'ഷീൽഡ്' എങ്ങനെ ആക്ടിവേറ്റ് ചെയ്യാം?
ഭാരത്പേ ആപ്പിന്റെ ഹോം പേജിൽ 'ഷീൽഡ്' ആക്ടിവേറ്റ് ചെയ്യാൻ കഴിയും. ആപ്പിന്റെ ആൻഡ്രോയിഡ്, ഐഒഎസ് പതിപ്പുകളിൽ സേവനം ലഭ്യമാണ്. ഇതിനു മുൻപായി ഒരു രൂപയുടെയെങ്കിലും ഇടപാട് ആപ്പിൽ പൂർത്തിയാക്കിയിരിക്കണം.

Read More

Cyber Frauds upi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: