scorecardresearch

ചാറ്റ് ജിപിടിയും ഡീപ്‌സീക്കും വേണ്ട; എഐ ടൂളുകൾ ഉപയോഗിക്കരുതെന്ന് ധനകാര്യ മന്ത്രാലയം

ഔദ്യോഗിക ആവശ്യങ്ങൾക്ക് ചാറ്റ് ജിപിടിയും ഡീപ്‌സീക്കും വേണ്ടെന്ന് ജീവനക്കാർക്ക് ധനകാര്യ മന്ത്രാലയത്തിന്റെ നിർദേശം

ഔദ്യോഗിക ആവശ്യങ്ങൾക്ക് ചാറ്റ് ജിപിടിയും ഡീപ്‌സീക്കും വേണ്ടെന്ന് ജീവനക്കാർക്ക് ധനകാര്യ മന്ത്രാലയത്തിന്റെ നിർദേശം

author-image
Tech Desk
New Update
Deepseek

ചിത്രം: എക്സ്

ഔദ്യോഗിക ആവശ്യങ്ങൾക്കായി ചാറ്റ് ജിപിടി, ഡീപ്‌സീക്ക് മുതലായ എഐ ടൂളുകൾ ഉപയോഗിക്കരുതെന്ന് ധനകാര്യ മന്ത്രാലയം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ഔദ്യോഗിക കമ്പ്യൂട്ടറുകളിലും മറ്റു ഡിവൈസുകളിലും എഐ ടൂളുകളും ആപ്പുകളും ഉപയോഗിക്കരുതെന്നും ഡൗൺലോഡ് ചെയ്യരുതെന്നുമാണ് നിർദേശം. രഹസ്യ സ്വഭാവമുള്ള ഡാറ്റകൾ ചോർന്നേക്കുമെന്ന ആശങ്കയെ തുടർന്നാണ് നീക്കം.

Advertisment

കഴിഞ്ഞ മാസം വകുപ്പുകളുമായി നടത്തിയ ആശയവിനമയത്തിൽ മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയിരുന്നു. എഐ മോഡലുകൾ കർശനമായി ഒഴിവാക്കണമെന്ന് മുന്നറിയിപ്പും നൽകിയിരുന്നു. ഓഫീസ് കമ്പ്യൂട്ടറുകളിലെയും മറ്റു ഡിവൈസുകളിലെയും എഐ ഉപയോഗം സർക്കാർ ഡാറ്റകളുടെയും സുപ്രധാന രേഖകളുടെയും രഹസ്യസ്വഭാവത്തിന് അപകടമുണ്ടാക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെന്ന്, ജനുവരി 29ന് പുറത്തിറക്കിയ കുറിപ്പിൽ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

സ്വകാര്യതയിലും ഡാറ്റ ചോർച്ചയിലും ആശങ്ക ഉയർത്തി ഓസ്‌ട്രേലിയ, ഇറ്റലി തുടങ്ങിയ രാജ്യങ്ങൾ ചൈനീസ് എഐ ടൂളായ ഡീപ്‌സീക്ക് ഔദ്യോഗിക സംവിധാനങ്ങളിൽ നിന്ന് ഒഴിവാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യയുടെ നീക്കം.

ടെക് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് മേഖലയിലേക്ക് കടന്നുവന്ന ചൈനീസ് എഐ മോഡലാണ് ഡീപ്‌സീക്ക്. ദിവസങ്ങൾ കൊണ്ടുതന്നെ അമേരിക്കൻ ടെക് ഭീമന്മാരുടെ വിപണി മൂല്യത്തെ കൂപ്പുകുത്തിക്കാൻ ഡീപ്‌സീകിന്റെ വരവിനായി.

Read More:

Advertisment
Chatgpt Finance Ministry

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: