scorecardresearch

വിദേശ നമ്പരുകളെ സൂക്ഷിക്കൂ; ചാടിക്കേറി ഫോണെടുക്കും മുൻപ് അറിയേണ്ട കാര്യങ്ങൾ

പരിചയമില്ലാത്ത അന്താരാഷ്ട്ര നമ്പരിൽ നിന്നുള്ള ഫോൺ കോളുകൾക്ക് മറുപടി നൽകുന്നതിനു മുൻപായി ശ്രദ്ധിക്കേണ്ട ചില പ്രധാന കാര്യങ്ങൾ ഇതാ

പരിചയമില്ലാത്ത അന്താരാഷ്ട്ര നമ്പരിൽ നിന്നുള്ള ഫോൺ കോളുകൾക്ക് മറുപടി നൽകുന്നതിനു മുൻപായി ശ്രദ്ധിക്കേണ്ട ചില പ്രധാന കാര്യങ്ങൾ ഇതാ

author-image
Tech Desk
New Update
unknow phone call, international phone call scam

എക്സ്‌പ്രസ് ഫൊട്ടോ

പരിചയമില്ലാത്ത വിദേശ നമ്പറുകളിൽ നിന്ന് ഫോൺ കോളുകൾ ലഭിച്ചിട്ടുള്ളവരായിരിക്കും നമ്മളിൽ പലരും. എന്നാൽ ഇത്തരം അന്താരാഷ്ട്ര നമ്പരുകളിൽ നിന്ന് വരുന്ന ഫോൺ കോളുകളുടെ എണ്ണത്തിലും അതിലൂടെയുള്ള തട്ടിപ്പുകളിലും വലിയ വർധവനാണ് അടത്ത കാലത്തായി രാജ്യത്ത് ഉണ്ടായിട്ടുള്ളത്. 

Advertisment

വിദേശ കോളുകളിലൂടെ ബാങ്ക് വിവരങ്ങളും സോഷ്യൽ മീഡിയ അക്കൗണ്ടുകളും തട്ടിപ്പുകാർ കൈക്കലാക്കുന്നത് വ്യാപകമായി രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്നുണ്ട്. പരിചയമില്ലാത്ത അന്താരാഷ്ട്ര നമ്പരിൽ നിന്നുള്ള ഫോൺ വിളികൾക്ക് മറുപടി നൽകുന്നതിനു മുൻപായി ശ്രദ്ധിക്കേണ്ട ചില പ്രധാന കാര്യങ്ങൾ ഇതാ:

എല്ലാ അജ്ഞാത അന്താരാഷ്ട്ര കോളുകളും തട്ടിപ്പുകാരിൽ നിന്നുള്ളതായിരിക്കില്ലെങ്കിലും, വലിയൊരു ശതമാനവും തട്ടിപ്പുകാരിൽ നിന്നായിരിക്കും. ഇ-സിം അടക്കമുള്ള സേവനങ്ങളിലൂടെ അന്താരാഷ്ട്ര സിം കാർഡുകൾ ഇപ്പോൾ എളുപ്പത്തിൽ വിദേശത്ത് പോകാതെ തന്നെ സ്വന്തമാക്കാൻ സാധിക്കും. ഇത്തരം തട്ടിപ്പ് കോളുകളുടെ ഉറവിടങ്ങളിൽ ഭൂരിഭാഗവും ഇന്ത്യയിൽ നിന്നാണ് എന്നതും ശ്രദ്ധേയമാണ്.

പല രീതിയിലും ഭാവത്തിലും തട്ടിപ്പ്

വ്യത്യസ്തവും നൂതനവുമായ മാർഗങ്ങളിലൂടെയാണ് ഓരോ തവണയും തട്ടിപ്പുസംഘം ആളുകളെ കെണിയിലാക്കുന്നത്. ചിലർ തുടർച്ചയായി മിസ് കോളുകളിലൂടെ ആളുകളിൽ ജിജ്ഞാസ സൃഷ്ടിക്കുന്നു. മറ്റു ചിലർ കൊറിയറുണ്ടെന്നും, ജോലി റെഡിയാണെന്നും, ലോട്ടറി അടിച്ചുവെന്നുമെല്ലാം പറഞ്ഞ് വിളിക്കും. കെണിയിലായെന്ന് ഉറപ്പായ ആളുകളിൽ നിന്ന് ബാങ്ക് വിവിരങ്ങളും മറ്റു സുപ്രധാന വിവരങ്ങളും കൈക്കലാക്കുന്നു. ഓരോ ഇരകളിലും ഈ രീതികൾ മാറിക്കൊണ്ടേയിരിക്കും.

Advertisment

അജ്ഞാത നമ്പരുകളിൽ നിന്നുള്ള ഫോൺ വിളികൾക്ക് മറുപടി നൽകാതിരിക്കുന്നതാണ് എപ്പോഴും നല്ലത്. എന്നാൽ എല്ലാ സാഹചര്യത്തിലും ഇത്തരം കോളുകൾ അവഗണിക്കാൻ സാധിക്കില്ല. ഈ സമയം, ട്രൂകോളര്‍ പോലുള്ള കോളർ ഐഡി ഉപയോഗിച്ച് ഫോൺ നമ്പർ പരിശോധിക്കാം. മിക്കപ്പോഴും തട്ടിപ്പ് നമ്പരുകൾ ട്രൂകോളറിൽ കണ്ടെത്താനാകും. 

ഇത്തരം ഫോൺ നമ്പറുകൾ ബ്ലോക്ക് ചെയ്ത് റിപ്പോർട്ട് ചെയ്യുക. വാട്സ്ആപ്പിലൂടെ ഇത്തരം കോളുകൾ ലഭിക്കുകയാണെങ്കില്‍, അപ്പ് സ്വയം ബ്ലോക്ക് ചെയ്യുന്നതിനായി 'silent unknown calls' ഉപയോഗിക്കാം.

അന്താരാഷ്ട്ര നമ്പരുകൾ ഏതൊക്കെയാണെന്ന് മനസിലാക്കുകയാണ് ഇത്തരം തട്ടിപ്പുകളിൽ നിന്ന് സ്വയം രക്ഷനേടുന്നതിൽ ഏറ്റവും പ്രധാനം. '+91'നു പകരം മറ്റു അക്കങ്ങളിൽ തുടങ്ങുന്ന നമ്പരുകളെല്ലാം വിദേശ നമ്പരായിരിക്കും. ഉദാഹരണത്തിനായി, +92 (പാകിസ്ഥാൻ), +84 (വിയറ്റ്നാം), +62 (ഇന്തോനേഷ്യ), +1 (യുഎസ്എ), +98 (ഇറാൻ) എന്നീ നമ്പരുകൾ വിദേശ വമ്പരുകളാണ്. ഇത്തരം നമ്പരുകൾക്ക് മറുപടി നൽകുന്നതിനു മുൻപ് രണ്ടുവട്ടം ചിന്തിക്കുക.

Read More

Cyber Crime Scam Cyber Frauds

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: