scorecardresearch

ഗൂഗിൾ കലണ്ടറിൽ ഇവൻ്റുകൾ ചേർക്കാൻ ഇനി 'എഐ ബോട്ട്'

ചാറ്റ് ജിപിടിയുടെ പിന്തുണയോടെയാണ് ബോട്ട് പ്രവർത്തിക്കുന്നത്

ചാറ്റ് ജിപിടിയുടെ പിന്തുണയോടെയാണ് ബോട്ട് പ്രവർത്തിക്കുന്നത്

author-image
WebDesk
New Update
Calendar, Google Calendar

പ്രതീകാത്മക ചിത്രം (ഫ്രിപിക്)

ഇ-മെയിലിലൂടെ ലഭിക്കുന്ന ക്ഷണങ്ങൾ ഗൂഗിൾ കലണ്ടറിൽ ചേർത്ത് പരിപാടി ഓർത്തുവയ്ക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഫീച്ചർ ഗൂഗിൾ നേരത്തെ പുറത്തിറക്കിയിരുന്നു. ‘Yes’, ‘No’, ‘Maybe’ തുടങ്ങിയ ഓപ്ഷനുകളിലൂടെയാണ് നിലവിൽ ഇവൻ്റുകൾ ചേർക്കുന്നത്. ഇ-മെയിലിൽ ക്ഷണം ലഭിച്ചില്ലെങ്കിൽ ഇവൻ്റും അനുബന്ധ വിശദാംശങ്ങളും ഉപയോക്താക്കൾ സ്വയം ചേർക്കേണ്ടതുണ്ട്. എന്നാൽ ഇതിന് നിരവധി ഘട്ടങ്ങൾ ഉള്ളതിനാൽ സമയമെടുക്കാം.

Advertisment

ഇപ്പോഴിതാ ഒരു എഐ ബോട്ടിലൂടെ ഇത് എളുപ്പം സാധ്യമാകും. "Fwd2cal" എന്ന എഐ ബോട്ടാണ് ഉപയോക്താക്കളുടെ പ്രധാന ഇവന്റുകൾ ഗൂഗിൾ കലണ്ടറിൽ ക്രിമീക്കാൻ സഹായിക്കുന്നത്. ഓപ്പൺ സോഴ്‌സ് പ്രോജക്റ്റ് ഡെവലപ്പറായ മോ ആദം പുറത്തിറക്കിയ ബോട്ട് നിലവിൽ സൗജന്യമാണ്.

ഗൂഗിൾ ക്ലൗഡ്, സെൻഡ് ഗ്രിഡ് ടൂളുകളുടെ സഹായത്തോടെയാണ് ബോട്ട് നിർമ്മിച്ചിരിക്കുന്നത്. ഇ-മെയിലുകൾ വിശകലനം ചെയ്യുന്നതിനും തീയതി, സമയം തുടങ്ങി പ്രസക്തമായ വിവരങ്ങൾ ഗൂഗിൾ കലണ്ടറിലെ ഇവൻ്റിലേക്കോ അപ്പോയിൻ്റ്‌മെൻ്റിലേക്കോ മാറ്റുന്നതിന് 'ഓപ്പൺ എഐ'യുടെ 'ചാറ്റ്ജിപിടി'യാണ് ബോട്ട് ഉപയോഗിക്കുന്നത്.

അതേസമയം, ഓപ്പൺ സോഴ്‌സ് ലൈസൻസിന് കീഴിൽ വിതരണം ചെയ്യുന്നതിനാൽ പ്രോജക്റ്റിൻ്റെ ബാക്കെൻഡ് കോഡ് മറ്റ് ഡെവലപ്പർമാർക്ക് അവലോകനത്തിനായി ആക്‌സസ് ചെയ്യാൻ കഴിയും. 

Advertisment

Read More

Google

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: