/indian-express-malayalam/media/media_files/2025/05/20/GiLfq8a4GKrf21C19HQ8.jpg)
War 2 Teaser
War 2 Teaser:റോ ഏജന്റ് മേജർ കബീർ ധലിവാളായി ഹൃത്വിക് റോഷൻ വീണ്ടും വെള്ളിത്തിരയിലെത്തുമ്പോൾ, 'വാർ 2'-ലൂടെ ബോളിവുഡ് അരങ്ങേറ്റം ഗംഭീരമാക്കാൻ ഒരുങ്ങുകയാണ് തെലുങ്ക് സൂപ്പർ താരം ജൂനിയർ എൻടിആർ. ജൂനിയർ എൻടിആറിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് വാർ 2 ടീസർ പുറത്തിറക്കി. ഹൃത്വിക് റോഷനും ജൂനിയർ എൻടിആറിനുമൊപ്പം കിയാര അദ്വാനിയും ചിത്രത്തിലെത്തുന്നു.
ടീസർ റിലീസിനു പിന്നാലെ ഗൂഗിളിലും വാർ 2 ശ്രദ്ധനേടുകയാണ്. രണ്ടു മണിക്കൂറിനുള്ളിൽ പതിനായിരത്തിലധികം ആളുകളാണ് ടീസർ ഗൂഗിളിൽ തിരഞ്ഞത്. നിലവിൽ ഗൂഗിൾ ട്രെൻഡിങ്ങിലും ഒന്നാം സ്ഥാനത്താണ് വാർ 2.
ഏക് താ ടൈഗർ, ടൈഗർ സിന്ദാ ഹേ, വാർ, പത്താൻ, ടൈഗർ 3 എന്നിവയ്ക്ക് ശേഷം യാഷ് രാജ് ഫിലിംസിന്റെ സ്പൈ യൂണിവേഴ്‌സിലെ ആറാമത്തെ ഭാഗമാണ് വാർ 2. ആലിയ ഭട്ടും ഷർവാരിയും അഭിനയിക്കുന്ന വരാനിരിക്കുന്ന ആൽഫയിലൂടെ ഫ്രാഞ്ചൈസി കൂടുതൽ വികസിക്കും.
ടൈഗർ ഷ്രോഫിനെ നായകനാക്കി സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്ത, വാർ (2019 ) ബ്ലോക്ക്ബസ്റ്ററായിരുന്നു. ആ റെക്കോർഡുകൾ മറികടക്കുമെന്ന് വാഗ്ദാനം ചെയ്തുകൊണ്ടാണ് വാർ 2ന്റെ വരവ്. ഇറ്റലി, സ്പെയിൻ, ജപ്പാൻ, അബുദാബി, റഷ്യ, മുംബൈ എന്നീ ആറ് രാജ്യങ്ങളിലായി ചിത്രീകരിച്ച ആക്ഷൻ സീക്വൻസുകളാണ് ചിത്രത്തിലെ ഹൈലൈറ്റ്. വൈആർഎഫ് ചാരലോകത്തിലേക്ക് മറ്റു താരങ്ങൾ അതിഥി വേഷങ്ങളിൽ എത്തുമെന്ന അഭ്യൂഹങ്ങളും നിലനിൽക്കുന്നുണ്ട്. 2025 ആഗസ്റ്റ് 15നാണ് ചിത്രം തിയേറ്ററുകളിലെത്തുക.
ഹൃതിക് റോഷന്റെ കബീറിനെ കാണാനുള്ള തന്റെ ആഗ്രഹം പ്രകടിപ്പിക്കുന്ന എൻടിആർ ജൂനിയറിന്റെ വോയ്‌സ്‌ഓവറോടെയാണ് ടീസർ ആരംഭിക്കുന്നത്, "ഇന്ത്യയിലെ ഏറ്റവും മികച്ച സൈനികനും റോയുടെ ഏറ്റവും മികച്ച ഏജന്റും" എന്നാണ് കബീറിനെ വിശേഷിപ്പിക്കുന്നത്. "നിങ്ങൾക്ക് എന്നെ അറിയില്ല, പക്ഷേ നിങ്ങൾ ഉടൻ എന്നെ അറിയും," എന്ന എൻടിആർ ജൂനിയറിന്റെ ടീസറിലെ വാക്കുകൾ സ്ഫോടനാത്മകമായ ഏറ്റുമുട്ടലിനെക്കുറിച്ചുള്ള സൂചനയാണ് നൽകുന്നത്.
Read More
- ലോകത്തിലെ അതിസമ്പന്നരായ 10 നടന്മാർ ഇവരാണ്; പട്ടികയിൽ നാലാം സ്ഥാനത്ത് ഷാരൂഖ് ഖാൻ
- അന്ന് ദുൽഖറിന്റെ കട്ട ഫാൻ; ഇന്ന് ഡിക്യു പടത്തിൽ അസിസ്റ്റന്റ്
- ആറാം തമ്പുരാനിൽ നിങ്ങൾ കണ്ടത് എന്നെ തന്നെ; ഒടുവിൽ ആ രഹസ്യം വെളിപ്പെടുത്തി ഉർവശി
- ഞാൻ അഭിനയിക്കുന്നത് എന്റെ മക്കൾക്ക് നാണക്കേടാ എന്നു പറഞ്ഞവർ ഇതു കാണൂ: രേണു സുധി
- ഏപ്രിലിൽ ഒടിടിയിൽ എത്തിയ 21 മലയാള ചിത്രങ്ങൾ
- തുടരെ ആശുപത്രിവാസം, കടം വാങ്ങിയവരുടെ ചീത്തവിളി, പലരും ഫോൺ പോലും എടുക്കാതെയായി: കുറിപ്പുമായി മനീഷ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.