scorecardresearch

Google Trends: തിരഞ്ഞെടുപ്പ് ചൂടിൽ ഗൂഗിളിൽ ട്രെന്റിങായി മഹാരാഷ്ട്ര വോട്ടെടുപ്പ്

മഹാരാഷ്ട്ര നിയമസഭയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വാശിയേറിയ തിരഞ്ഞെടുപ്പിനാണ് ഇത്തവണ സംസ്ഥാനം സാക്ഷ്യം വഹിച്ചത്

മഹാരാഷ്ട്ര നിയമസഭയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വാശിയേറിയ തിരഞ്ഞെടുപ്പിനാണ് ഇത്തവണ സംസ്ഥാനം സാക്ഷ്യം വഹിച്ചത്

author-image
Trends Desk
New Update
Maharashtra Google Trend

എക്സ്‌പ്രസ് ഫൊട്ടോ

മഹായുതി സഖ്യവും മഹാ വികാസ് അഘാഡിയും നേർക്കുനേർ മത്സരിക്കുന്ന മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് ഇന്റർനെറ്റിലും ട്രെന്റിങാകുന്നു. മഹാരാഷ്ട്ര നിയമസഭയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വാശിയേറിയ തിരഞ്ഞെടുപ്പിനാണ് ഇത്തവണ സംസ്ഥാനം സാക്ഷ്യം വഹിച്ചത്. 

Advertisment

ഇതോടെ മഹാരാഷ്ട്രയിലെ പോളിങ് ശതമാനം ഗൂഗിൾ ട്രെന്റിങിൽ മുന്നിലെത്തിയിരിക്കുകയാണ്. ഒൻപത് മണിക്കൂറിനുള്ളിൽ രണ്ടു ലക്ഷത്തിലധികം സെർച്ചുകളാണ് മഹാരാഷ്ട്ര പോളിങ് ശതമാനത്തിൽ (Voting Percentage in Maharashtra) ഉണ്ടായിരിക്കുന്നത്.

ചിത്രം: ഗൂഗിൾ

4136 സ്ഥാനാർഥികളാണ് മഹാരാഷ്ട്രയിൽ ജനവിധി തേടുന്നത്.  1,00,186 പോളിങ് ബൂത്തുകളാണ് സംസ്ഥാനത്തുള്ളത്. മത്സരം രണ്ട് മുന്നണിയുടെ ബാനറിലാണെങ്കിലും നാല് പ്രമുഖ പാർട്ടികളാണ് മാറ്റുരക്കുന്നത്. ബിജെപിക്കും കോൺഗ്രസിനും പുറമെ രണ്ടായിപ്പിളർന്ന ശിവസേന, നാഷണൽ കോൺഗ്രസ് പാർട്ടികളും തമ്മിൽ. ഇതിൽ പിളർന്ന (ബിജെപി പിളർത്തിയ) ശിവസേന, എൻസിപി പാർട്ടികൾക്ക് ഇത് കണക്ക് തീർക്കാനുള്ള അവസരം കൂടിയാണ്. 

ലോക്‌സഭ തിരഞ്ഞെടുപ്പിലെ മികച്ച പ്രകടനത്തിന്റെ നേരിയ ആധിപത്യം മഹാവികാസ് അഘാഡിയുടെ ബാനറിൽ മത്സരിക്കുന്ന കോൺഗ്രസ്, ശിവസേന (ഉദ്ധവ് താക്കറെ), എൻസിപി (ശരദ് പവാർ) വിഭാഗത്തിനുണ്ട്. എന്നാൽ ഇവരിൽ പിളർന്ന പാർട്ടികളെ മാറ്റി നിർത്തിയാൽ കണക്കിലെ ആധിപത്യം ബിജെപിക്ക് അനുകൂലമാണ്.

Advertisment

Read More

Google Maharashtra Trending

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: