/indian-express-malayalam/media/media_files/A8tX6xjkJUR4wWZYPuSb.jpg)
"സിനിമ കാണുക മാത്രം പോരാ, രുചിക്കുകയും വേണം," എന്നാണ് കമ്പനിയുടെ ടാഗ്‌ലൈൻ.
സിനിമ കാണുമ്പോൾ സ്ക്രീനിൽ തെളിയുന്ന ചിലഭക്ഷണങ്ങൾ നമ്മളെ കൊതിപ്പിക്കാറുണ്ട്, വിശന്നിരിക്കുമ്പോഴാണെങ്കിൽ പറയുകയും വേണ്ട! എന്നാൽ അതിനും പരിഹാരമുണ്ട്, ഫോർക്ക് എൻ ഫിലിം എന്ന യുഎസ് കമ്പനിയാണ് സ്ക്രീനിൽ തെളിയുന്ന ഭക്ഷണങ്ങൾ പ്രേക്ഷകർക്കു മുന്നിൽ എത്തിച്ച് എല്ലാവരെയും അത്ഭുതപ്പെടുത്തിയത്.
ലോസ് ഏഞ്ചൽസിലും ന്യൂയോർക്കിലും പ്രവർത്തിക്കുന്ന കമ്പനിയാണ് സിനിമാറ്റിക് യൂണിവേഴ്സിലേക്ക് പാചക ലോകത്തെയും കോർത്തിണക്കുന്ന സവിശേഷ അനുഭവം പ്രദാനം ചെയ്യുന്നത്. "സിനിമ കാണുക മാത്രമല്ല, രുചിക്കുകയും വേണം," എന്നാണ് കമ്പനിയുടെ ടാഗ്‌ലൈൻ.
പ്രശസ്ത ചലച്ചിത്രം 'ഹോം എലോൺ' വലിയ സ്‌ക്രീനിൽ പ്രദർശിപ്പിക്കുന്നതിനോടൊപ്പം, സിനിമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒമ്പത് തരം ഭക്ഷണവിഭവങ്ങൾ പ്രേക്ഷകർക്ക് നൽകുന്നതിന്റെ വീഡിയോയും ഇൻസ്റ്റഗ്രാമിൽ പ്രചരിക്കുന്നുണ്ട്. സ്‌ക്രീനിൽ ദൃശ്യമാകുന്നതുപോലെ മെനുവിലെ ഓരോ ഇനവും കമ്പനി കാണികൾക്കായി എത്തിക്കുന്നു, നിങ്ങളുടെ രുചി മുകുളങ്ങളെ ദൃശ്യത്തിലേക്ക് കൊണ്ടുപോകുന്നു എന്നതാണ് അനുഭവത്തെ കൂടുതൽ സവിശേഷമാക്കുന്നത്.
"നിങ്ങൾ എപ്പോഴെങ്കിലും ഒരു സിനിമയിൽ കണ്ട ഭക്ഷണം കഴിക്കാൻ ആഗ്രഹിച്ചിട്ടുണ്ടെങ്കിൽ, ഇത് നിങ്ങൾക്കുള്ള അനുഭവമാണ്! 'ഫോർക്ക് എൻ' ഫിലിം' ലോസ് ഏഞ്ചൽസിലും ന്യൂയോർക്കിലും പ്രവർത്തിക്കുന്നുണ്ട്. തിരഞ്ഞെടുത്ത സിനിമയിലെ ചില രംഗങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒന്നിലധികം കോഴ്‌സുകളാണ് അതിഥികൾക്കായി ഒരുക്കുന്നത്. ഹോം എലോൺ എന്ന സിനിമ തികച്ചും പുതിയ രീതിയിൽ അനുഭവിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു. സതേൺ കാലിഫോർണിയയിൽ ചെയ്യാൻ പറ്റിയ അവധിക്കാല പ്രവർത്തനമാണിത്. ടിക്കറ്റുകൾ വളരെ വേഗത്തിൽ വിറ്റുതീരുന്നു, അതിനാൽ ഇത് പരിഗണിക്കാം!!!" സതേൺ കാലിഫോർണിയ ട്രാവൽ ഗൈഡ് അടിക്കുറിപ്പിൽ പറഞ്ഞു.
Read More Trending Stories Here
- ആരാധകന്റെ ബൈക്ക് സ്വന്തം വസ്ത്രം കൊണ്ടു തുടച്ച് ധോണി; വൈറൽ വീഡിയോ
- പാരച്യൂട്ടിൽ പറക്കുന്ന 97കാരിയെ കണ്ടുഞെട്ടി സൈബർലോകം; വീഡിയോ
- ഇങ്ങനെ കത്തെഴുതിയാൽ ആരായാലും വീണു പോകും
- അച്ഛന്റെ നെഞ്ചിൽ പതിഞ്ഞ മുഖം; ടാറ്റൂ കണ്ട് അമ്പരന്ന് മകൾ
- വിളി ഐ ടി വകുപ്പിനെ: 20 ലക്ഷത്തിന്റെ നോട്ട് മാലയണിഞ്ഞെത്തി വരന്, വീഡിയോ
- ബൈക്കുകളുടെ ശ്മശാനം
- പുറത്തുനിന്ന് നോക്കുമ്പോൾ ഭീമൻ​ പുൽച്ചാടി; അകത്തുകയറിയാലോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us
 Follow Us