/indian-express-malayalam/media/media_files/NUxyRWDWyQuYLYTlNhHE.jpg)
ചിത്രം: എക്സ്
ആഡംബര ജീവിതത്തിലൂടെ സോഷ്യൽ മീഡിയയിൽ കോളിളക്കം സൃഷ്ടിക്കുകയാണ് ഇന്റര്‍നാഷണല്‍ ലോംഗ്ഷോര്‍മെന്‍സ് അസോസിയേഷന്‍ (ഐ എല്‍ എ) പ്രസിഡൻ്റും ചീഫ് നെഗോഷ്യേറ്ററുമായ 78 കാരൻ ഹരോൾഡ് ഡാഗെറ്റ്. 2011ൽ പ്രസിഡൻ്റായി നിയമിതനായ ഹരോൾഡ്, 85,000 അംഗങ്ങളുള്ള യൂണിയൻ്റെ നേതാവായി നാലു തവണ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
വേതനം, ഓട്ടോമേഷൻ തുടങ്ങിയ കാര്യങ്ങളിൽ, സംഘടനയും യുണൈറ്റഡ് സ്റ്റേറ്റ്സ് മാരിടൈം അലയൻസും തമ്മിലുള്ള ചർച്ച പരാജയപ്പെട്ടതിനു പിന്നാലെ ഹരോൾഡിന്റെ നേതൃത്വത്തിൽ ഐഎൽഎ ചൊവ്വാഴ്ച മുതൽ സമരം ആരംഭിച്ചിരുന്നു. സമരം മുറുകുമ്പോൾ ഹരോൾഡ് ഡാഗെറ്റിന്റെ ആഡംബര ജീവിത ശൈലി വ്യാപകമായി വിമർശിക്കപ്പെടുകയാണ്.
ഐഎൽഎയിൽ നിന്ന് 728,000 ഡോളറും (ഏകദേശം 61 കോടിയിലധികം രൂപയും) പ്രാദേശിക യൂണിയൻ ബ്രാഞ്ചിൽ നിന്ന് 173,000 ഡോളറും (ഏകദേശം 1.4 കോടിയിലധികം രൂപ) ഹരോൾഡ് സമ്പാദിച്ചതായി സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ട ഒരു വിമർശന പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നു. കൂടാതെ തന്റെ 76 അടി നീളമുള്ള ആഡംബര നൗക അടുത്തിടെ ഹരോൾഡ് വിറ്റതയും, പുതിയ ബെന്റ്ലിയിൽ കറങ്ങി നടന്നതായും വിമർശകർ പറയുന്നു.
Dude had more yachts than me! https://t.co/eg2v6QhIlw
— Elon Musk (@elonmusk) October 1, 2024
പോസ്റ്റു വൈറലായതിനു പിന്നാലെ പ്രതികരവുമായി ഇലോൺ മസ്കും രംഗത്തെത്തിയിട്ടുണ്ട്. 'ഇയാൾക്ക് എന്നെക്കാൾ കൂടുതൽ ആഡംബര നൗകകൾ ഉണ്ടെന്നാ'ണ് മസ്ക് പോസ്റ്റ് പങ്കുവച്ചുകൊണ്ട് കുറിച്ചത്. 15 മില്യണിലധികം കാഴ്ചകളോടെ പോസ്റ്റ് വൈറലായി. നിരവധി പേരാണ് മസ്കിന്റെ പോസ്റ്റിൽ ഹരോൾഡിനെ വിമർശിച്ചും പരിഹസിച്ചും കമന്റുകൾ പങ്കുവയ്ക്കുന്നത്.
Read More
- വെടിയേറ്റതിനു പിന്നാലെ ഗോവിന്ദയെ തിരഞ്ഞ് ആരാധകർ
- Google Trends: ആദ്യദിനം റെക്കോർഡ് കളക്ഷനുമായി 'ദേവര;' ഗൂഗിളിൽ ട്രെന്റിങ്
- 15 വർഷമായി അടയ്ക്കുന്നത് അയൽവാസിയുടെ വൈദ്യുതി ബിൽ; ഒടുവിൽ കാരണം കണ്ടെത്തി വീട്ടുടമ
- BGMI: ഗൂഗിൾ ട്രെന്റിങ്ങിൽ ഒന്നാമതായി ബിജിഎംഐ; കാരണം ഇത്
- സിദ്ധാർത്ഥുമായുള്ള വിവാഹം, ഗൂഗിൾ ട്രെൻഡിങ്ങിൽ ഇടംപിടിച്ച് അദിതി റാവു ഹൈദരലി
- 152 മനുഷ്യ വയസ്സിനു സമം; പൂച്ച മുത്തശി റോസി ഇനി ഓർമ്മ
- സത്യമാണോ എന്നറിയാൻ നുള്ളി നോക്കിയ നിമിഷം; നയൻതാരയെ ആദ്യം കണ്ട സന്തോഷം പങ്കിട്ട് പേളി മാണി
- ഞങ്ങൾ വിവാഹിതരായി; ചിത്രങ്ങളുമായി അദിതി റാവുവും സിദ്ധാർത്ഥും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.