scorecardresearch

BGMI: ഗൂഗിൾ ട്രെന്റിങ്ങിൽ ഒന്നാമതായി ബിജിഎംഐ; കാരണം ഇത്

ഗൂഗിളിന്റെ ഔദ്യോഗിക കണക്കു പ്രകാരം രണ്ടായിരം സെർച്ചുകളാണ് നാലു മണിക്കൂറിൽ ബിജിഎംഐയ്ക്ക് ലഭിച്ചത്

ഗൂഗിളിന്റെ ഔദ്യോഗിക കണക്കു പ്രകാരം രണ്ടായിരം സെർച്ചുകളാണ് നാലു മണിക്കൂറിൽ ബിജിഎംഐയ്ക്ക് ലഭിച്ചത്

author-image
Trends Desk
New Update
BGMI, BGMI 3.4 update

ഫയൽ ഫൊട്ടോ

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ഓൺലൈൻ ഗെയിമുകളിൽ ഒന്നാണ് 'ബാറ്റില്‍ ഗ്രൗണ്ട്‌സ് മൊബൈല്‍ ഇന്ത്യ' (ബിജിഎംഐ).  പലപ്പോഴും ഇന്റർനെറ്റിൽ ചർച്ചയാകാറുള്ള ഗെയിം ഇപ്പോൾ ഗൂഗിളിന്റെ ട്രെന്റിങ് ലിസ്റ്റിൽ ഒന്നാമതെത്തിയിരിക്കുകയാണ്. ഗൂഗിളിന്റെ ഔദ്യോഗിക കണക്കു പ്രകാരം രണ്ടായിരം സെർച്ചുകളാണ് ബിജിഎംഐയക്ക് ലഭിച്ചത്.

Advertisment

വെള്ളിയാഴ്ച നാലു മണിക്കൂറിനുള്ളിൽ 100 ശതമാനത്തിലധികം വർദ്ധനവ് സെർച്ചിലുണ്ടായി. ഗെയിമിന്റെ 3.4 വെർഷൻ അപ്‌ഡേറ്റാണ് സെർച്ച് ഉയരാൻ പ്രധാന കാരണം. ക്രിംസൺ മൂൺ അവേക്കനിംഗ് തീം മോഡ് ഉൾപ്പെടെ നിരവധി സവിശേഷതകൾ ബിജിഎംഐയുടെ പുത്തൻ പതിപ്പിലുണ്ട്.

BGMI update
ചിത്രം: ഗൂഗിൾ

ക്രിംസൺ മൂൺ അവേക്കനിംഗ് തീം മോഡിൽ, രണ്ടു ക്യാരക്ടറുകളെ അവതരിപ്പിക്കുന്നു. വാമ്പയർ, വെർവോൾഫ് എന്നിവയിൽ നിന്ന് ഏതെങ്കിലും ഒരു ക്യാരക്ടറെ കളിക്കാർക്ക് തിരഞ്ഞെടുക്കാം. രസകരമായ ലൂട്ടും, റിവാഡും മോഡിൽ ഒരുക്കിയിരിക്കുന്നു. പുതിയ ബോസ് ബാറ്റിലും, പുത്തൻ വാഹനങ്ങളും മോഡിലുണ്ട്.

അതേസമയം, ഏറ്റവും പുതിയ അപ്ഡേറ്റിൽ ഡോൾബി ഓഡിയോ ലഭ്യമാകുമെന്ന് ബിജിഎംഐയുടെ ഡെവലപ്പറായ ക്രാഫ്റ്റൺ പ്രഖ്യാപിച്ചിട്ടുണ്ട്. അരീനയിലും ടീം ഡെത്ത് മാച്ചുകളിലും ശത്രുക്കളെ എളുപ്പം തിരിച്ചറിയാൻ സവിശേഷത അനുവദിക്കുന്നു. ഗെയിമിൽ ആഴത്തിലുള്ള അനുഭവം സൃഷ്‌ടിക്കുകയാണ് ഫീച്ചറിന്റെ ലക്ഷ്യം.

Advertisment

Read More

Google Pubg

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: