scorecardresearch

സിദ്ധാർത്ഥുമായുള്ള വിവാഹം, ഗൂഗിൾ ട്രെൻഡിങ്ങിൽ ഇടംപിടിച്ച് അദിതി റാവു ഹൈദരലി

സിദ്ധാർത്ഥുമായുള്ള വിവാഹത്തെക്കുറിച്ചുള്ള സൂചനകളൊന്നും തന്നെ താരം നൽകിയിരുന്നില്ല

സിദ്ധാർത്ഥുമായുള്ള വിവാഹത്തെക്കുറിച്ചുള്ള സൂചനകളൊന്നും തന്നെ താരം നൽകിയിരുന്നില്ല

author-image
Trends Desk
New Update
Aditi Rao Hydari Siddharth wedding pics fi

ഗൂഗിൾ ട്രെൻഡിങ് ടോപ്പിൽ ഇടം പിടിച്ചവരിൽ അദിതിയുമുണ്ട്

ഏറെ നാളത്തെ പ്രണയത്തിനുശേഷം സിദ്ധാർത്ഥും അദിതി റാവു ഹൈദരലിയും വിവാഹിതരായി. ഹിന്ദു ആചാരപ്രകാരം ലളിതമായ ചടങ്ങുകളോടെയാണ് വിവാഹം നടന്നത്. വിവാഹ വാർത്ത പുറത്തുവന്നതോടെ ഗൂഗിൾ ട്രെൻഡിങ്ങിൽ ഇടംപിടിച്ചിരിക്കുകയാണ് അദിതി. കഴിഞ്ഞ 24 മണിക്കൂറിനിടെ ഗൂഗിൾ ട്രെൻഡിങ് ടോപ്പിൽ ഇടം പിടിച്ചവരിൽ അദിതിയുമുണ്ട്.

Advertisment

ട്രെൻഡ് ഡോട് ഗൂഗിൾ പ്രകാരം 200,000 പേരാണ് അദിതിയെ ഗൂഗിളിൽ സെർച്ച് ചെയ്തത്. സിദ്ധാർത്ഥുമായുള്ള വിവാഹത്തെക്കുറിച്ചുള്ള സൂചനകളൊന്നും തന്നെ താരം നൽകിയിരുന്നില്ല. ഇന്നലെ വിവാഹ ചിത്രങ്ങൾ ഇരുവരും പങ്കുവച്ചതോടെയാണ് വിവാഹത്തെക്കുറിച്ച് ലോകം അറിഞ്ഞത്. 

മിസ്സിസ് & മിസ്റ്റർ അദു-സിദ്ധു എന്നാണ് ചിത്രങ്ങളിൽ ഇരുവരും വിശേഷിപ്പിച്ചത്. മഹാ സമുദ്രം (2021) എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് അദിതിയും സിദ്ധാർത്ഥും പ്രണയത്തിലായത്. അദിതി മുമ്പ് നടൻ സത്യദീപ് മിശ്രയെ വിവാഹം കഴിച്ചിരുന്നു. ഇരുവരും പിന്നീട് വേർപിരിയുകയും സത്യദീപ് ഫാഷൻ ഡിസൈനർ മസാബയെ വിവാഹം കഴിക്കുകയും ചെയ്തു.

ചിറ്റയിലാണ് സിദ്ധാർത്ഥ് അവസാനം അഭിനയിച്ചത്. ചിത്രം വലിയ ഹിറ്റായിരുന്നു. അദിതി റാവു ഹൈദാരി കഴിഞ്ഞ രണ്ട് വർഷമായി പുതിയ ചിത്രങ്ങളിലൊന്നിലും അഭിനയിച്ചിട്ടില്ല. 'ഗാന്ധി ടോക്‌സ്', ഇംഗ്ലീഷ് സിനിമയായ 'ലയണസ്' എന്നിവയാണ് അദിതിയുടെ വരാനിരിക്കുന്ന ചിത്രങ്ങൾ.

Advertisment

Read More

Aditi Rao Hydari

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: