/indian-express-malayalam/media/media_files/DP2OUy2TK3hNi3hN446V.jpg)
ചിത്രം: ഫ്രീപിക്
വൈദ്യുതി ബിൽ അല്പം കൂടിയാൽ പോലും, ഉപഭോഗം പരമാവധി നിയന്ത്രിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ സ്വന്തം ബില്ലിനൊപ്പം അയൽക്കാരന്റെ ബില്ലുകൂടി അടയ്ക്കേണ്ടി വന്നാലോ? അമേരിക്കയിലാണ് ഇത്തരമൊരു സംഭവം ഉണ്ടായത്. കാലിഫോർണിയയിൽ നിന്നുള്ള വ്യക്തി 15 വർഷകാലമാണ് തന്റെ അയൽവാസിയുടെ വൈദ്യുതി ബിൽ അടച്ചത്.
പസഫിക് ഗ്യാസ് ആൻഡ് ഇലക്ട്രിക് കമ്പനിയുടെ ഉപഭോക്താവായ കെൻ വിൽസണാണ് വർഷങ്ങൾക്കു ശേഷം പിശക് തിരിച്ചറിഞ്ഞത്. വാകാവില്ലെയെന്ന പട്ടണത്തിൽ സ്വന്തം അപ്പാർട്ടുമെൻ്റിൽ ഒറ്റയ്ക്കാണ് കെൻ വിൽസണിന്റെ താമസം. വൈദ്യുതി ബിൽ ഉയരുന്നതായി കണ്ടതോടെ പലപ്പോഴായി ഉപഭോഗം നിയന്ത്രിക്കാൻ ശ്രമിച്ചിരുന്നു.
എന്നാൽ പരമാവധി ശ്രമിച്ചിട്ടും ബിൽ നിയന്ത്രിക്കുന്നതിൽ പരാജയപ്പെടുകയായിരുന്നു. ഒടുക്കം എങ്ങനെയെങ്കിലും ഇതു കണ്ടുപിടിക്കണമെന്ന വാശിയോടെ, വീട്ടുപകരണങ്ങളുടെ വൈദ്യുതി ഉപയോഗം ട്രാക്കുചെയ്യാൻ സഹായിക്കുന്ന ഉപകരണം വാങ്ങി. തുടർന്ന്, തൻ്റെ വീട്ടുപകരണങ്ങൾ പ്രവർത്തിക്കാത്ത സമയത്തും വൈദ്യുതി മീറ്റർ പ്രവർത്തിക്കുന്നതായി കണ്ടെത്തി.
ഇതോടെ വിൽസൺ കമ്പനിയെ ബന്ധപ്പെട്ടു. മീറ്റർ നിരീക്ഷിക്കാൻ കമ്പനി അയച്ച പ്രതിനിധിയാണ് പ്രാഥമിക പരിശോധനയിൽ തന്നെ ഞെട്ടിപ്പിക്കുന്ന വിവരം കണ്ടെത്തിയത്. 2009 മുതൽ അയൽവാസിയുടെയും വൈദ്യുതി ബിൽ അടയ്ക്കുന്നത് വിൽസണാണെന്ന് കണ്ടെത്തിയതായി പ്രതിനിധി എബിസി ന്യൂസിനോട് പറഞ്ഞു.
പിശക് പരിഹരിക്കാൻ അടുത്ത ബില്ലിങ് സൈക്കിൾവരെ കാത്തിരിക്കണം. അതിനാൽ വിൽസൺ അയൽക്കാരന്റെ ബിൽ അടുയ്ക്കുന്നത് ഇപ്പോഴും തുടരുകയാണെന്ന് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു.
Read More
- BGMI: ഗൂഗിൾ ട്രെന്റിങ്ങിൽ ഒന്നാമതായി ബിജിഎംഐ; കാരണം ഇത്
- സിദ്ധാർത്ഥുമായുള്ള വിവാഹം, ഗൂഗിൾ ട്രെൻഡിങ്ങിൽ ഇടംപിടിച്ച് അദിതി റാവു ഹൈദരലി
- 152 മനുഷ്യ വയസ്സിനു സമം; പൂച്ച മുത്തശി റോസി ഇനി ഓർമ്മ
- സത്യമാണോ എന്നറിയാൻ നുള്ളി നോക്കിയ നിമിഷം; നയൻതാരയെ ആദ്യം കണ്ട സന്തോഷം പങ്കിട്ട് പേളി മാണി
- ഞങ്ങൾ വിവാഹിതരായി; ചിത്രങ്ങളുമായി അദിതി റാവുവും സിദ്ധാർത്ഥും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us