/indian-express-malayalam/media/media_files/4WDkm8PiJNR8XUMuxu6W.jpg)
ഗോവിന്ദ
ബോളിവുഡ് നടനും ശിവസേന നേതാവുമായ ഗോവിന്ദയ്ക്ക് വെടിയേറ്റെന്ന വാർത്ത ഞെട്ടലോടെയാണ് ആരാധകർ കേട്ടത്. തന്റെ കൈവശമുണ്ടായിരുന്ന തോക്ക് വീട്ടിൽവച്ച് പരിശോധിക്കുന്നതിനിടെ അബദ്ധത്തിൽ വെടിയേൽക്കുകയായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോർട്ട്. നടന് വെടിയേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന് അറിഞ്ഞതിനു പിന്നാലെ നിരവധി ആരാധകരാണ് സംഭവം ഗൂഗിളിൽ തിരഞ്ഞത്.
ഗൂഗിളിന്റെ ഔദ്യോഗിക കണക്ക് അനുസരിച്ച്, ഗോവിന്ദ ഗൂഗിൾ ട്രെന്റിങ്ങിൽ ഒന്നാം സ്ഥാനത്താണ്. അഞ്ചു മണിക്കൂറിനുള്ളിൽ ഒരു ലക്ഷത്തിലധികം ആളുകളാണ് ഗോവിന്ദയെ ഗൂഗുളിൽ തിരഞ്ഞത്. ഗോവിന്ദയുടെ കാലിനാണ് വെടിയേറ്റത്. ഉടൻ തന്നെ നടനെ സമീപത്തുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചതായാണ് വിവരം. ക്രിറ്റികെയർ ഹോസ്പിറ്റലിലാണ് ചികിത്സ തേടിയത്. ഗോവിന്ദയുടെ കൈവശമുണ്ടായിരുന്ന തോക്ക് പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷിക്കുകയാണ്.
/indian-express-malayalam/media/media_files/ERu4VhJ28B4j9jhEJnFg.png)
ആരോഗ്യനില തൃപ്തികരം
നടൻ ഗോവിന്ദയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ചികിത്സ തുടരുകയാണെന്നും ഗോവിന്ദയുടെ ഭാര്യ സുനിത അഹൂജ ഇന്ത്യൻ എക്സ്പ്രസ് ഡോട് കോമിനോട് പറഞ്ഞു. സംഭവം നടക്കുന്ന സമയത്ത് സുനിത മുംബൈയിൽ ഇല്ലായിരുന്നു. സംഭവം അറിഞ്ഞ ഉടൻ മുംബൈയിലെത്തിയ താൻ നേരെ ആശുപത്രിയിലേക്ക് പോവുകയായിരുന്നുവെന്ന് അവർ പറഞ്ഞു.
ഗോവിന്ദയുടെ ആരോഗ്യത്തിൽ ഭയപ്പെടേണ്ട കാര്യമില്ലെന്ന് അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തായ ശശി സിൻഹയും ഇന്ത്യൻ എക്സ്പ്രസ് ഡോട് കോമിനോട് പറഞ്ഞു. ''കൊൽക്കത്തിയിലേക്ക് പോകാൻ ഒരുങ്ങുമ്പോഴാണ് അപകടം ഉണ്ടായത്. അലമാരയിൽ തന്റെ തോക്ക് ഭദ്രമായി സൂക്ഷിച്ചിരിക്കുകയായിരുന്നു ഗോവിന്ദ. എങ്ങനെയോ താഴെ വീഴുകയായിരുന്നു. ഇതു കണ്ട ഗോവിന്ദ തോക്ക് കയ്യിലെടുത്ത് പരിശോധിക്കുമ്പോഴാണ് അബദ്ധത്തിൽ വെടിയുതിർത്തത്. ഇടതു കാൽമുട്ടിന് താഴെയാണ് പരുക്കേറ്റത്. ബുള്ളറ്റ് നീക്കം ചെയ്തിട്ടുണ്ട്. മകൾ ടീന ആശുപത്രിയിലുണ്ട്. ഗോവിന്ദ എല്ലാവരോടും നന്നായി സംസാരിക്കുന്നുണ്ട്” സുഹൃത്ത് പറഞ്ഞു.
1990 കളിൽ ബോളിവുഡിലെ മുൻനിര നായകന്മാരിൽ ഒരാളായിരുന്നു ഗോവിന്ദ. ആരാധികമാരുടെ വലിയൊരു കൂട്ടം തന്നെ താരത്തിനുണ്ടായിരുന്നു. അക്കാലത്ത് ഗോവിന്ദയുടെ വീടിനു മുന്നിലും സിനിമാ സെറ്റുകൾക്ക് പുറത്തും താരത്തെ ഒരു നോക്ക് കാണാനായി സ്ത്രീകൾ തടിച്ചുകൂടാറുണ്ടായിരുന്നതായി നടന്റെ ഭാര്യ സുനിത തന്നെ മുൻപൊരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്.
ഗുഗിൾ ട്രെന്റിങ്ങിൽ രജനീകാന്തും
സൂപ്പർ സ്റ്റാർ രജനീകാന്തും ഗുഗിൾ ട്രെന്റിങ്ങിൽ മുന്നിലുണ്ട്. വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനു പിന്നാലൊണ് രജനി ട്രെന്റിങ്ങായത്. തിങ്കളാഴ്ച അർധരാത്രിയോടെയാണ് 73–കാരനായ രജനീകാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സൂപ്പർതാരത്തിൻ്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
ദീർഘകാലമായി രാഷ്ട്രീയ ജീവിതം സ്വപ്നം കണ്ടിരുന്ന രജനീകാന്ത് 2020 അവസാനത്തോടെ, സമാനമായ ആരോഗ്യപ്രശ്നം മൂലം രാഷ്ട്രീയ ജീവിതം ആരംഭിക്കാനുള്ള പദ്ധതികൾ ഉപേക്ഷിക്കുകയായിരുന്നു. 2020 ഡിസംബറിൽ അദ്ദേഹം രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചിരുന്നുവെങ്കിലും ആരോഗ്യ കാരണങ്ങളും കോവിഡും ചൂണ്ടിക്കാട്ടി പിന്നീട് ആ തീരുമാനത്തിൽ നിന്നും പിൻതിരിഞ്ഞു.
ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലിയുടെ ഷൂട്ടിംഗ് തിരക്കിലാണ് രജനികാന്ത് ഇപ്പോൾ. തിങ്കളാഴ്ച രാവിലെ മുതിർന്ന ചലച്ചിത്ര പ്രവർത്തകരായ എസ് പി മുത്തുരാമൻ, എവിഎം ശരവണൻ എന്നിവരെ അദ്ദേഹം കണ്ടിരുന്നു, ഈ കൂടിക്കാഴ്ചയുടെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
Read More
- നടൻ ഗോവിന്ദയ്ക്ക് കാലിനു വെടിയേറ്റു
- രജനീകാന്ത് ആശുപത്രിയിൽ
- Google Trends: ആദ്യദിനം റെക്കോർഡ് കളക്ഷനുമായി 'ദേവര;' ഗൂഗിളിൽ ട്രെന്റിങ്
- 15 വർഷമായി അടയ്ക്കുന്നത് അയൽവാസിയുടെ വൈദ്യുതി ബിൽ; ഒടുവിൽ കാരണം കണ്ടെത്തി വീട്ടുടമ
- BGMI: ഗൂഗിൾ ട്രെന്റിങ്ങിൽ ഒന്നാമതായി ബിജിഎംഐ; കാരണം ഇത്
- സിദ്ധാർത്ഥുമായുള്ള വിവാഹം, ഗൂഗിൾ ട്രെൻഡിങ്ങിൽ ഇടംപിടിച്ച് അദിതി റാവു ഹൈദരലി
- 152 മനുഷ്യ വയസ്സിനു സമം; പൂച്ച മുത്തശി റോസി ഇനി ഓർമ്മ
- സത്യമാണോ എന്നറിയാൻ നുള്ളി നോക്കിയ നിമിഷം; നയൻതാരയെ ആദ്യം കണ്ട സന്തോഷം പങ്കിട്ട് പേളി മാണി
- ഞങ്ങൾ വിവാഹിതരായി; ചിത്രങ്ങളുമായി അദിതി റാവുവും സിദ്ധാർത്ഥും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.