/indian-express-malayalam/media/media_files/TSZ25lh8MP8mXfboD8S2.jpg)
ഗോവിന്ദ
മുംബൈ: ബോളിവുഡിലെ പ്രശസ്ത നടനും ശിവസേന നേതാവുമായ ഗോവിന്ദയ്ക്ക് വെടിയേറ്റു. തന്റെ കൈവശമുണ്ടായിരുന്ന തോക്ക് വീട്ടിൽവച്ച് പരിശോധിക്കുന്നതിനിടെ അബദ്ധത്തിൽ വെടിയേൽക്കുകയായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോർട്ട്. കാലിനാണ് വെടിയേറ്റത്. ഉടൻ തന്നെ നടനെ സമീപത്തുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചതായാണ് വിവരം.
നിലവിൽ ക്രിറ്റികെയർ ഹോസ്പിറ്റലിൽ ചികിത്സയിലാണ് നടൻ. ഗോവിന്ദയുടെ കൈവശമുണ്ടായിരുന്ന തോക്ക് പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷിക്കുകയാണ്. പുലർച്ചെ 4:45 ന് കൊൽക്കത്തയിലേക്ക് പോകാനായി തയ്യാറെടുക്കുമ്പോഴാണ് അപകടമുണ്ടായതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
നടന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ചികിത്സ തുടരുകയാണെന്നും ഗോവിന്ദയുടെ ഭാര്യ സുനിത അഹൂജ ഇന്ത്യൻ എക്സ്പ്രസ് ഡോട് കോമിനോടു വ്യക്തമാക്കി. സംഭവം നടക്കുന്ന സമയത്ത് സുനിത മുംബൈയിൽ ഇല്ലായിരുന്നു. സംഭവം അറിഞ്ഞ ഉടൻ മുംബൈയിലെത്തിയ താൻ നേരെ ആശുപത്രിയിലേക്ക് പോവുകയായിരുന്നുവെന്ന് അവർ പറഞ്ഞു.
ഗോവിന്ദയുടെ ആരോഗ്യത്തിൽ ഭയപ്പെടേണ്ട കാര്യമില്ലെന്ന് അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തായ ശശി സിൻഹയും ഇന്ത്യൻ എക്സ്പ്രസ് ഡോട് കോമിനോട് പറഞ്ഞു. ''കൊൽക്കത്തിയിലേക്ക് പോകാൻ ഒരുങ്ങുമ്പോഴാണ് അപകടം ഉണ്ടായത്. അലമാരയിൽ തന്റെ തോക്ക് ഭദ്രമായി സൂക്ഷിച്ചിരിക്കുകയായിരുന്നു ഗോവിന്ദ. എങ്ങനെയോ താഴെ വീഴുകയായിരുന്നു. ഇതു കണ്ട ഗോവിന്ദ തോക്ക് കയ്യിലെടുത്ത് പരിശോധിക്കുമ്പോഴാണ് അബദ്ധത്തിൽ വെടിയുതിർത്തത്. ഇടതു കാൽമുട്ടിന് താഴെയാണ് പരുക്കേറ്റത്. ബുള്ളറ്റ് നീക്കം ചെയ്തിട്ടുണ്ട്. മകൾ ടീന ആശുപത്രിയിലുണ്ട്. ഗോവിന്ദ എല്ലാവരോടും നന്നായി സംസാരിക്കുന്നുണ്ട്” സുഹൃത്ത് പറഞ്ഞു.
പപ്പ നിലവിൽ ഐസിയുവിലാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും മകൾ ടിന അഹൂജ ഇന്ത്യൻ എക്സ്പ്രസ് ഡോട് കോമിനോടു പ്രതികരിച്ചു. ''ശസ്ത്രക്രിയയിലൂടെ കാലിൽനിന്നും ബുള്ളറ്റ് സുരക്ഷിതമായി പുറത്തെടുത്തു. പരിശോധനകളുടെ റിപ്പോർട്ടുകളെല്ലാം ലഭിച്ചിട്ടുണ്ട്. യാതൊരു കുഴപ്പവും ഇല്ല,'' മകൾ പറഞ്ഞു.
1990 കളിൽ ബോളിവുഡിലെ മുൻനിര നായകന്മാരിൽ ഒരാളായിരുന്നു ഗോവിന്ദ. ആരാധികമാരുടെ വലിയൊരു കൂട്ടം തന്നെ താരത്തിനുണ്ടായിരുന്നു. അക്കാലത്ത് ഗോവിന്ദയുടെ വീടിനു മുന്നിലും സിനിമാ സെറ്റുകൾക്ക് പുറത്തും താരത്തെ ഒരു നോക്ക് കാണാനായി സ്ത്രീകൾ തടിച്ചുകൂടാറുണ്ടായിരുന്നതായി നടന്റെ ഭാര്യ സുനിത തന്നെ മുൻപൊരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്.
Read More
- എൻ്റെ മൗനം ബലഹീനതയുടെയോ കുറ്റബോധത്തിൻ്റെയോ ലക്ഷണമല്ല: വിവാഹ മോചനത്തിൽ ജയം രവിയുടെ ഭാര്യ
- LatestmalayalamOTTReleases: ഒടിടിയിൽ കാണാം ഏറ്റവും പുതിയ 30 മലയാള ചിത്രങ്ങൾ
- 'ഇതു കണ്ട് എന്റെ അമ്മ ഞെട്ടും;' മഞ്ജു പിള്ളയ്ക്ക് സർപ്രൈസുമായി മകൾ
- ഇപ്പോഴും വാടകവീട്ടിൽ താമസിക്കാൻ കാരണമിതാണ്...: വെളിപ്പെടുത്തി വിദ്യാ ബാലൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.