/indian-express-malayalam/media/media_files/4qbaijOajTOCIAIqvwr8.jpg)
Devara box office collection
ജൂനിയർ എന്‍ടിആറിനെ നായകനാക്കി കൊരട്ടാല ശിവ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് 'ദേവര.' രണ്ടു ഭാഗങ്ങളിലായി ഒരുങ്ങുന്ന ചിത്രത്തിന്റെ ആദ്യഭാഗം മികച്ച പ്രതികരണമാണ് തിയേറ്ററിൽ നേടുന്നത്. ദുല്‍ഖറിന്റെ വിതരണ കമ്പനിയായ വേഫറര്‍ ഫിലിംസ് ആണ് കേരളത്തിൽ ദേവര വിതരണത്തിനെത്തിക്കുന്നത്.
ബോക്സ് ഓഫീസിൽ റെക്കോർഡ് ഓപ്പണിങ് കളക്ഷൻ നേടിയ ചിത്രം റിലീസായി ഒരു ദിവസം പിന്നിടുമ്പോൾ, ഗൂഗിളിൽ ട്രെന്റിങ് ലിസ്റ്റിൽ മുന്നിലെത്തി. ചിത്രത്തിന്റെ ആദ്യദിന ബോക്സ് ഓഫീസ് കളക്ഷന് 21 മണിക്കൂറിനുള്ളിൽ ഒരു ലക്ഷത്തിലധികം സെർച്ച് ലഭിച്ചു. ആദ്യദിനം, 77 കോടി രൂപ ദേവര ഇന്ത്യൻ ബോക്സ് ഓഫീസിൽ നേടിയെന്നാണ് ഇൻഡസ്ട്രി ട്രാക്കറായ സാക്നിൽക് റിപ്പോർട്ടു ചെയ്യുന്നത്.
/indian-express-malayalam/media/post_attachments/1a64ec9d-002.jpg)
രാജ്യത്തുടനീളം തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ, മലയാളം ഭാഷകളിലായി 8000-ത്തിലധികം ഷോകളാണ് ചിത്രത്തിനുണ്ടായിരുന്നത്. ആഗോളതലത്തിൽ 172 കോടി രൂപ ചിത്രം കളക്ഷൻ നേടിയതായി നിർമ്മാതാക്കൾ അറിയിച്ചു. ഈ വർഷത്തെ രണ്ടാമത്തെ മികച്ച ഓപ്പണിങ് കളക്ഷനാണ് ചിത്രം നേടിയത്. പ്രഭാസിന്റെ 'കൽക്കി 2898 എഡി' ആണ് ഒന്നാം സ്ഥാനത്ത്.
ജനതാ ഗാരേജിന് ശേഷം കൊരട്ടല ശിവയും എൻടിആറും ഒരുമിക്കുന്ന ചിത്രത്തില്‍ ജാന്‍വി കപൂറാണ് നായിക. ജാൻവിയുടെ ആദ്യ തെലുങ്ക് ചിത്രമാണിത്. ബോളിവുഡ് സെയ്ഫ് അലി ഖാനും ചിത്രത്തിലുണ്ട്. പ്രകാശ് രാജ്, ശ്രീകാന്ത് മേക്ക, ഷൈന്‍ ടോം ചാക്കോ, നരൈന്‍ തുടങ്ങിയവരാണ് മറ്റു അഭിനേതാക്കൾ.
Read More
- 15 വർഷമായി അടയ്ക്കുന്നത് അയൽവാസിയുടെ വൈദ്യുതി ബിൽ; ഒടുവിൽ കാരണം കണ്ടെത്തി വീട്ടുടമ
- BGMI: ഗൂഗിൾ ട്രെന്റിങ്ങിൽ ഒന്നാമതായി ബിജിഎംഐ; കാരണം ഇത്
- സിദ്ധാർത്ഥുമായുള്ള വിവാഹം, ഗൂഗിൾ ട്രെൻഡിങ്ങിൽ ഇടംപിടിച്ച് അദിതി റാവു ഹൈദരലി
- 152 മനുഷ്യ വയസ്സിനു സമം; പൂച്ച മുത്തശി റോസി ഇനി ഓർമ്മ
- സത്യമാണോ എന്നറിയാൻ നുള്ളി നോക്കിയ നിമിഷം; നയൻതാരയെ ആദ്യം കണ്ട സന്തോഷം പങ്കിട്ട് പേളി മാണി
- ഞങ്ങൾ വിവാഹിതരായി; ചിത്രങ്ങളുമായി അദിതി റാവുവും സിദ്ധാർത്ഥും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.