scorecardresearch

സവാരിയ്ക്കിടയിൽ ഗാനമേള; ഈ ഓട്ടോറിക്ഷ പൊളിയാണ്

മൈക്കും സ്പീക്കറുകളും ഘടിപ്പിച്ച് വർണ്ണാഭമായ ലൈറ്റുകളും പാട്ടുമൊക്കെയായി ഓട്ടോറിക്ഷ ഓടിക്കുന്ന ഡ്രൈവറുടെ വീഡിയോ വൈറലാകുകയാണ്

മൈക്കും സ്പീക്കറുകളും ഘടിപ്പിച്ച് വർണ്ണാഭമായ ലൈറ്റുകളും പാട്ടുമൊക്കെയായി ഓട്ടോറിക്ഷ ഓടിക്കുന്ന ഡ്രൈവറുടെ വീഡിയോ വൈറലാകുകയാണ്

author-image
Trends Desk
New Update
Auto Driver Music

'ഖോയാ ഖോയാ ചന്ദ്' എന്ന ഗാനം ആലപിച്ച് ഓട്ടോറിക്ഷ ഓടിക്കുന്ന ഡ്രൈവർ

വാഹനങ്ങളിൽ യാത്രചെയ്യുമ്പോൾ സംഗീതം ആസ്വദിക്കുന്നത് നമുക്ക് പലർക്കുമുള്ളൊരു ശീലമാണ്. എന്നാൽ യാത്രയ്ക്കിടയിൽ ഗാനമേള തന്നെ സമ്മാനിക്കുന്ന ഒരു ഓട്ടോറിക്ഷയാണ് ഇപ്പോൾ വൈറലാവുന്നത്. സംഗീതസംവിധായകനും ഗായകനുമായ അമിത് ത്രിവേദിയാണ് വ്യത്യസ്തമായ ഈ ഓട്ടോയുടെ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. 

Advertisment

ഓട്ടോറിക്ഷയിൽ മെക്കും സ്പീക്കറുകളും ഘടിപ്പിച്ച്, വർണ്ണാഭമായ ലൈറ്റുകളുടെ പശ്ചാത്തലത്തിൽ പാട്ടുപാടിക്കൊണ്ട് വാഹനം ഓടിക്കുന്ന ഓട്ടോ ഡ്രൈവറുടെ വീഡിയോയാണ് അമിത് പങ്കുവച്ചത്. ഓട്ടോറിക്ഷാ ഡ്രൈവർ 'ഖോയാ ഖോയാ ചന്ദ്' എന്ന ഗാനം ആലപിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. 1960ൽ പുറത്തിറങ്ങിയ 'കാലാ ബസാർ' എന്ന ചിത്രത്തിൽ മുഹമ്മദ് റാഫി പാടിയ ഈ ഗാനം എക്കാലത്തെയും മികച്ച ക്ലാസിക് ആയി കണക്കാക്കപ്പെടുന്നു. അമിത് തന്റെ ചില്ലു തുറന്ന് ഓട്ടോ ഡ്രൈവറോടു സംസാരിക്കാൻ ശ്രമിച്ചെങ്കിലും റോഡിലെ തിരക്ക് തടസം സൃഷ്ടിച്ചു. 

മുംബൈയിലെ തെരുവുകളിൽ ശുദ്ധമായ സംഗീത അഭിനിവേശം താൻ കണ്ടുവെന്നാണ് അമിത് ത്രിവേദി കുറിച്ചത്.  "ഈ മാന്യൻ, ബാന്ദ്രയിൽ എവിടെയ്‌ക്കോ ഉള്ള തന്റെ എളിയ സവാരിയെ സഞ്ചരിക്കുന്ന ഒരു സംഗീത കച്ചേരിയാക്കി മാറ്റി.  എന്റെ ഹൃദയം സന്തോഷം കൊണ്ട് നിറയുന്നു! നമ്മുടെ രാജ്യത്ത് അവിശ്വസനീയമായ ധാരാളം പ്രതിഭകൾ ഉണ്ടെന്ന് എന്നെ ഓർമ്മിപ്പിക്കുന്നത് ഇത്തരം നിമിഷങ്ങളാണ്. അദ്ദേഹവുമായി സംസാരിക്കാൻ എനിക്ക് അവസരം ലഭിച്ചിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു. എന്നിരുന്നാലും, അദ്ദേഹത്തെ കണ്ടതിൽ ശരിക്കും സന്തോഷമുണ്ട്," അമിത് ത്രിവേദി പോസ്റ്റിൽ കുറിച്ചു. 

Advertisment

28 ലക്ഷത്തോളം പേരാണ് വീഡിയോ ഇതുവരെ കണ്ടത്. ഓട്ടോ ഡ്രൈവറുടെ പാട്ടിനെ അനുമോദിക്കുകയാണ് സോഷ്യൽമീഡിയ. 

Read More Trending Stories Here

Viral Video

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: