scorecardresearch

'കൊന്നാലും തരില്ലട;' നിയമസഭയിൽ നിന്ന് ബില്ല് തട്ടിയെടുത്ത് ഓടി എംപി

ബില്ലുമായി കടന്നു കളയുന്ന തായ്‌വാൻ എംപിയുടെ വീഡിയോയും വൈറലാണ്

ബില്ലുമായി കടന്നു കളയുന്ന തായ്‌വാൻ എംപിയുടെ വീഡിയോയും വൈറലാണ്

author-image
Trends Desk
New Update
Viral Video, Taiwanese MP steals bill

ചിത്രം: എക്സ്

നിയമസഭയിലെ കൈയ്യാങ്കളികൾ മലയാളികൾക്ക് പുതുമയല്ല. സമാന വാർത്തകൾ പലപ്പോഴും നമ്മൾ കേൾക്കാറുണ്ട്. എന്നാൽ എല്ലാവരെയും അമ്പരപ്പിക്കുന്ന ഒരു വാർത്തയാണ് തായ്‌വാനിൽ നിന്ന് പുറത്ത് വരുന്നത്. നിയമസഭാ ചേംബറിൽ നിന്ന് ബില്ലുകൾ തട്ടിയെടുത്ത് പുറത്തേക്ക് ഒടുന്ന എംപിയുടെ വാർത്തയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങളും വൈറലാണ്.

Advertisment

ബില്ല് പാസാക്കുന്നത് തടയാനാണ് ഇയാൾ ബില്ല് തട്ടിയെടുത്ത്, നിയമസഭാ ചേംബറിന് പുറത്തേക്ക് ഓടുന്നത്. നിയുക്ത പ്രസിഡൻ്റ് ലായ് ചിംഗ്-തെ തിങ്കളാഴ്ച അധികാരമേൽക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പായിരുന്നു സംഭവം. പ്രഭാത സെക്ഷൻ മുതലേ നിയമസഭ ചൂടുപിടിച്ചിരുന്നു വെന്നാണ് റിപ്പോർട്ട്.

വോട്ടുകൾ രേഖപ്പെടുത്തുന്നതിന് മുമ്പുതന്നെ എംപിമാർ പസ്പരം ആക്രോശിക്കുകയും കൈയ്യാങ്കളിലിലേക്ക് കടക്കുകയും ചെയ്തിരുന്നു. തായ്‌വാൻ പാർലമെൻ്റ് അംഗം ഗുവോ ഗുവെനാണ് ബില്ല് തട്ടിയെടുത്ത് ഓടിയത്. ഇതോടെ മറ്റുള്ള സഭാംഗങ്ങൾ ഇയാളെ പിന്തുടരുകയും സ്ഥിതഗതികൾ വഷളാകുകയും ചെയ്തു.

Advertisment

'Censored Men' എന്ന അക്കൗണ്ടിലൂടെയാണ് സംഭവത്തിന്റെ വീഡിയോ പങ്കിട്ടിരിക്കുന്നത്. 9 മില്യൺ കാഴ്ചകളാണ് ഇതുവരെ വീഡിയോ നേടിയത്.

Read More

Member Of Parliament Parliament

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: