scorecardresearch

പാക്കിസ്ഥാനോ ഇന്ത്യയോ? ഏതാണ് കൂടുതൽ ഹാപ്പിയായ രാജ്യം

143 രാജ്യങ്ങൾ ഉൾപ്പെടുന്ന ലോക സന്തോഷ സൂചിക പുറത്തിറക്കി

143 രാജ്യങ്ങൾ ഉൾപ്പെടുന്ന ലോക സന്തോഷ സൂചിക പുറത്തിറക്കി

author-image
Trends Desk
New Update
World Happiness Index 2024

പ്രതീകാത്മക ചിത്രം/എ.ഐ

2024ലെ ലോക സന്തോഷ സൂചിക പുറത്തിറക്കി. ഗാലപ്- യൂണിവേഴ്‌സിറ്റി ഓഫ് ഓക്‌സ്‌ഫോർഡ് വെൽബിയിംഗ് റിസർച്ച് സെൻറർ, യുഎൻ സസ്‌റ്റൈനബിൾ ഡവലപ്‌മെൻറ് സൊലൂഷ്യൻസ് നെറ്റ്‌വർക്ക്, ഡബ്ല്യൂ.എച്ച്.ആർ എഡിറ്റോറിയൽ ബോർഡ് എന്നിവ സംയുക്തമായാണ് വേൾഡ് ഹാപ്പിനസ് റിപ്പോർട്ട് 2024 പുറത്തിറക്കിയിരിക്കുന്നത്.

Advertisment

ഓരോ രാജ്യത്തെയും പൗരന്മാരുടെ ക്ഷേമത്തിനും സന്തോഷത്തിനും വിലയേറിയ മാർഗനിർദേശങ്ങൾ നൽകുന്നതിനും, ഭരണാതികാരികൾക്കും മറ്റു സംഘടനകൾക്കും ജനങ്ങളുടെ സംതൃപ്തിക്ക് കാരണമാകുന്ന ഘടകങ്ങൾ മനസ്സിലാക്കാനും മെച്ചപ്പെടുത്തേണ്ട മേഖലകൾ തിരിച്ചറിയാനും സഹായിക്കുന്ന റിപ്പോർട്ടാണിത്.

പതിവുപോലെ നോർഡിക് രാജ്യങ്ങളാണ് ഒന്നാം സ്ഥാനങ്ങളിൽ ആധിപത്യം തുടരുന്നത്. ഏഴാം തവണയും ഫിൻലൻഡാണ് ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യമായി തിരഞ്ഞെടുക്കപ്പെട്ടത്. ഡെന്മാർക്ക്, ഐസ്‌ലാൻഡ്, സ്വീഡൻ എന്നീ രാജ്യങ്ങളാണ് പട്ടികയിൽ തെട്ടുപിന്നിലുള്ളത്.

143 രാജ്യങ്ങൾ പങ്കെടുക്കുന്ന സർവേ ഫലത്തിൽ ഇന്ത്യ 126-ാം സ്ഥാനത്താണ്. ആയൽ രാജ്യങ്ങളായ നേപ്പാളിനെക്കാളും (93) പാക്കിസ്ഥാനെക്കാളും (108) പിന്നിലാണ് ഇന്ത്യയുടെ സ്ഥാനം. പട്ടികയിൽ ചൈന 60-ാം സ്ഥാനത്തും മ്യാൻമർ 118-ാം സ്ഥാനത്തും ശ്രീലങ്ക 128-ാം സ്ഥാനത്തും ബംഗ്ലാദേശ് 129-ാം സ്ഥാനത്തും അഫ്ഗാനിസ്ഥാനും എറ്റവും അവസാന സ്ഥാനത്തുമാണ്.

Advertisment

സാമ്പത്തിക സൂചകങ്ങൾക്ക് പുറമേ ഒരു ജനസംഖ്യയുടെ സാമൂഹികവും വൈകാരികവുമായ വശങ്ങളെ അടിസ്ഥാനമാക്കിയാണ് ലോക സന്തോഷ സൂചിക കണക്കാക്കുന്നത്. പ്രതിശീർഷ ജിഡിപി, ആരോഗ്യകരമായ ആയുർദൈർഘ്യം, ജീവിതത്തിലെ ആശ്രയം, ജീവിത തിരഞ്ഞെടുപ്പുകൾ നടത്താനുള്ള സ്വാതന്ത്ര്യം, ഔദാര്യം, അഴിമതിയിൽ നിന്നുള്ള സ്വാതന്ത്ര്യം തുടങ്ങിയ ആറു കാര്യങ്ങളാണ് സൂചികയുടെ അടിസ്ഥാനം.

റാങ്ക്രാജ്യംഹാപ്പിനസ് സ്കോർ
1ഫിൻലാൻഡ്7.344
2ഡെൻമാർക്ക്7.583
3ഐസ്‌ലൻഡ്7.525
4സ്വീഡൻ7.344
5ഇസ്രായേൽ7.341
6നെതർലാൻഡ്സ്7.319
7നോർവേ7.302
8ലക്സംബർഗ്7.122
9സ്വിറ്റ്സർലൻഡ്7.06
10ഓസ്ട്രേലിയ7.057

Read More

India Pakistan Lifestyle

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: