/indian-express-malayalam/media/media_files/r9M5Beh9ZczW176QUhVg.jpg)
ചിത്രം: ഇൻസ്റ്റഗ്രാം
ബിജെപി എംപിയായി തെരഞ്ഞെടുക്കപ്പെട്ട ബോളിവുഡ് നടി കങ്കണ റണാവത്തിനെ ഛണ്ഡീഗഢ് വിമാനത്താവളത്തിൽ വച്ച് സിഐഎസ്‌എഫ് വനിത ഉദ്യോഗസ്ഥ മർദിച്ചിരുന്നു. ഡല്‍ഹിയിലേക്ക് പോകാനായി വ്യാഴാഴ്ച വിമാനത്താവളത്തിൽ എത്തിയപ്പോഴായിരുന്നു കങ്കണയ്ക്ക് നേരെ ആക്രമണം ഉണ്ടായത്. സംഭവത്തെ തുടർന്ന് സിഐഎസ്‌എഫ് കോൺസ്റ്റബിൾ കുൽവീന്ദർ കൗറിനെ സസ്‌പെൻഡ് ചെയ്തിരുന്നു.
ഇപ്പോഴിതാ ജോലി നഷ്ടപ്പെട്ട ജീവനക്കാരിക്ക് ജോലി വാഗ്ദാനം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് ഗായകനും സംഗീത സംവിധായകനുമായ വിശാൽ ദദ്‌ലാനി. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് വിശാൽ ഇക്കാര്യം പങ്കുവച്ചത്.
കുൽവീന്ദർ കൗറിന് എതിരെ എന്തെങ്കിലും നടപടി ഉണ്ടായാൽ താൻ ജോലി നൽകുമെന്ന് ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ വിശാൽ എഴുതി. "ഞാൻ ഒരിക്കലും അക്രമത്തെ പിന്തുണയ്ക്കുന്നില്ല, എന്നാൽ സിഐഎസ്എഫ് ഉദ്യോഗസ്ഥയുടെ രോഷത്തിൻ്റെ കാരണം ഞാൻ മനസ്സിലാക്കുന്നു. അവർക്കെതിരെ എന്തെങ്കിലും നടപടിയെടുക്കുകയാണെങ്കിൽ, അവർക്കായി ഒരു ജോലി കാത്തിരിക്കുന്നുണ്ടെന്ന് ഞാൻ ഉറപ്പാക്കും. ജയ് ഹിന്ദ്. ജയ് ജവാൻ. ജയ് കിസാൻ." വിശാൽ ദദ്‌ലാനി കുറിച്ചു.
/indian-express-malayalam/media/post_attachments/30701f1c-885.png)
കർഷകരുടെ പ്രതിഷേധത്തിനിടെ കങ്കണയുടെ പരാമർശം കുൽവീന്ദറിനെ പ്രകോപിപ്പിച്ചിരുന്നു, ഇതാണ് കൈയ്യേറ്റത്തിന് കാരണമായത്.
Shocking rise in terror and violence in Punjab…. pic.twitter.com/7aefpp4blQ
— Kangana Ranaut (Modi Ka Parivar) (@KanganaTeam) June 6, 2024
തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തിൽ പ്രതികരിച്ച് കങ്കണ സാമൂഹൃ മാധ്യമ അക്കൗണ്ടിൽ വീഡിയോ പങ്കുവച്ചു. "എനിക്ക് വേണ്ടപ്പെട്ടവരിൽ നിന്നും മാധ്യമങ്ങളിൽ നിന്നും ധാരാളം കോളുകൾ വരുന്നുണ്ട്. ഒന്നാമതായി, ഞാൻ സുരക്ഷിതനാണ്. ഇന്ന് ഛണ്ഡീഗഢ് വിമാനത്താവളത്തിൽ സുരക്ഷാ പരിശോധനയ്ക്കിടെയാണ് സംഭവം. സെക്യൂരിറ്റി ചെക്ക് കഴിഞ്ഞ് ഞാൻ പുറത്തിറങ്ങിയപ്പോൾ, സിഐഎസ്എഫ് സെക്യൂരിറ്റി ജീവനക്കാരിയായ സ്ത്രീ ഞാൻ കടന്നുപോകുന്നതുവരെ കാത്തുനിന്ന ശേഷം എൻ്റെ മുഖത്ത് ഇടിച്ചു. അവർ എന്നെ ഉപദ്രവിക്കാൻ തുടങ്ങി. എന്തിനാണ് എന്നെ ആക്രമിച്ചതെന്ന് ചോദിച്ചപ്പോൾ, കർഷക സമരത്തെ പിന്തുണയ്ക്കുന്നുവെന്നാണ് അവർ എന്നോട് പറഞ്ഞത്. ഞാൻ സുരക്ഷിതനാണ്, പക്ഷേ പഞ്ചാബിൽ വളരുന്ന ഭീകരവാദത്തെക്കുറിച്ചാണ് എൻ്റെ ആശങ്ക. അത് എങ്ങനെ കൈകാര്യം ചെയ്യും?" കങ്കണ പറഞ്ഞു.
Read More Stories Here
- വിരൽ മുറിച്ച് മാലയാക്കി യുവാവ്; വൈറലായി വീഡിയോ
- രംഗണ്ണനും അമ്പാനും തകർത്തൊരു സേവ് ദി ഡേറ്റ്; ഇങ്ങനെയൊന്ന് മുൻപു നിങ്ങൾ കണ്ടു കാണില്ല
- മീമുകളുടെ രാജാവ്, 'കബോസു' ഇനി ഓര്മ
- കേദാർനാഥിൽ ലാൻഡിങിനിടെ ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു, ഒഴിവായത് വൻദുരന്തം; വീഡിയോ
- കേക്കു കട്ടിംഗിനിടയിൽ കുസൃതി കാട്ടി മോഹൻലാലും സുചിത്രയും; വീഡിയോ
- 30 വർഷത്തെ കഷ്ടപ്പാട്, നല്ല വേഷത്തിനായി പലരോടും കെഞ്ചി, കളിയാക്കലുകൾ കേട്ടു, ഒടുവിൽ ഒരു മലയാളി വേണ്ടി വന്നു: കരച്ചിലടക്കാനാവാതെ തമിഴ് നടൻ
- മമ്മൂട്ടിയുടെ മകളായും കാമുകിയായും അമ്മയായും അഭിനയിച്ച നടിയാണിത്; ആളെ മനസ്സിലായോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.