/indian-express-malayalam/media/media_files/O4WfRy14UmqDAM99xxSs.jpg)
ഇന്റർനെറ്റിൽ പ്രചരിക്കുന്ന ഫോട്ടോ
ഒരു കുട്ടിയെ സ്വകാര്യ സ്കൂളിൽ പഠിപ്പിക്കണമെങ്കിൽ ഉള്ള വരുമാനം മൊത്തം ചെലവഴിക്കേണ്ട അവസ്ഥയാണ് എന്നാണ് പല മാതാപിതാക്കളുടെയും പരാതി. ഡൊണേഷൻ മുതൽ തൊട്ടതിനും പിടിച്ചതിനുമെല്ലാം ലക്ഷങ്ങളാണ് ഓരോ സ്കൂളുകളും മാതാപിതാക്കളിൽ നിന്ന് പിഴിയുന്നത്. വൻതുക ഈടാക്കുന്ന ഒരു സ്കൂളിന്റെ ഫീസ് സ്ട്രെക്ച്ചർ ലിസ്റ്റാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
ഒരു സ്കൂളിലെ 2024-25 അധ്യയന വർഷത്തേക്കുള്ള നഴ്സറി, എൽകെജി കുട്ടികളുടെ ഫീസുകളുടെയും, ഈടാക്കുന്ന വൻ തുകകളും ആണ് ഇന്റർനെറ്റിൽ പ്രചരിക്കുന്ന ചിത്രത്തിലുള്ളത്.
ഹിന്ദുസ്ഥാൻ ടൈംസ് പങ്കിട്ട ചിത്രം, സ്‌കൂളുകളിൽ പ്രവേശനം നേടുന്നതുമായി ബന്ധപ്പെട്ട അമിതമായ ചിലവുകളെയാണ് തുറന്നുകാട്ടുന്നത്. കൂടാതെ ഇത്രയൊക്കെ ചിലവഴിച്ചിട്ടും ഗുണനിലവാരമുള്ള വിദ്യാഭ്യസം കിട്ടുന്നുണ്ടോ എന്ന് കാര്യവും സൈബറിടങ്ങൾ ചർച്ചചെയ്യുകയാണ്.
ട്യൂഷൻ ഫീസ്, പാഠ്യേതര പ്രവർത്തനങ്ങൾക്കുള്ള ഫീസ് എന്നിവ ഉൾപ്പെടെയുള്ള ഫീസിന്റെ വിശദമായ ലിസ്റ്റാണ് ഫോട്ടോയിൽ ഉള്ളത്. എന്നാൽ, മാതാപിതാക്കളുടെ ഓറിയന്റേഷൻ സെഷനായി 8,400 രൂപ നൽകണമെന്നതാണ് ഇതിലെ കൗതുകകരമായ വസ്തുത.
വിദ്യഭ്യാസ മേഖല കച്ചവടമായി മാറുന്നതിന്റെ ആശങ്കകളാണ് പലരും പോസ്റ്റിൽ രേഖപ്പെടുത്തുന്നത്. ചെറിയ കുട്ടികളുടെ വിദ്യഭ്യാസത്തിനു പോലും ഇത്ര വലിയ തുക ഈടാക്കുന്നതിന്റെ ഞെട്ടലും ആളുകൾ കമന്റുകളിൽ പങ്കുവയ്ക്കുന്നു.
Read More Trending Stories Here
- ആരാധകന്റെ ബൈക്ക് സ്വന്തം വസ്ത്രം കൊണ്ടു തുടച്ച് ധോണി; വൈറൽ വീഡിയോ
- പാരച്യൂട്ടിൽ പറക്കുന്ന 97കാരിയെ കണ്ടുഞെട്ടി സൈബർലോകം; വീഡിയോ
- ഇങ്ങനെ കത്തെഴുതിയാൽ ആരായാലും വീണു പോകും
- അച്ഛന്റെ നെഞ്ചിൽ പതിഞ്ഞ മുഖം; ടാറ്റൂ കണ്ട് അമ്പരന്ന് മകൾ
- വിളി ഐ ടി വകുപ്പിനെ: 20 ലക്ഷത്തിന്റെ നോട്ട് മാലയണിഞ്ഞെത്തി വരന്, വീഡിയോ
- ബൈക്കുകളുടെ ശ്മശാനം
- പുറത്തുനിന്ന് നോക്കുമ്പോൾ ഭീമൻ പുൽച്ചാടി; അകത്തുകയറിയാലോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.