scorecardresearch

ശസ്ത്രക്രിയക്ക് ധോണി പണം നൽകും; ഗ്രൗണ്ടിലേക്ക് ഓടിക്കയറിയ ആരാധകന്റെ വീഡിയോ വൈറലാകുന്നു

ചെന്നൈ സൂപ്പർ കിങ്സ്- ഗുജറാത്ത് ടൈറ്റൻസ് മത്സരത്തിനിടെ ഗ്രൗണ്ടിലേക്ക് അതിക്രമിച്ച് കടന്ന ആരാധകനാണ് അവകാശവാദവുമായി എത്തിയിരിക്കുന്നത്

ചെന്നൈ സൂപ്പർ കിങ്സ്- ഗുജറാത്ത് ടൈറ്റൻസ് മത്സരത്തിനിടെ ഗ്രൗണ്ടിലേക്ക് അതിക്രമിച്ച് കടന്ന ആരാധകനാണ് അവകാശവാദവുമായി എത്തിയിരിക്കുന്നത്

author-image
Trends Desk
New Update
Pitch invader, MS Dhoni

ചിത്രം: എക്സ്

ക്രിക്കറ്റ് മത്സരങ്ങൾക്കിടെ ആരാധകർ തങ്ങളുടെ ഇഷ്ട താരങ്ങളെ കാണാൻ ഗ്രൗണ്ടിലേക്ക് അതിക്രമിച്ച് കടക്കാറുണ്ട്. ഐപിഎൽ മത്സരങ്ങളും നിരവധി തവണ സമാന സംഭവങ്ങൾക്ക് സാക്ഷിയായിട്ടുണ്ട്. അടുത്തിടെ, നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ചെന്നൈ സൂപ്പർ കിങ്സ്- ഗുജറാത്ത് ടൈറ്റൻസ് മത്സരത്തിനിടെയിലും ഒരു സിഎസ്കെ ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിക്കയറിയിരുന്നു.

Advertisment

സൂപ്പർ താരം ധോണിയെ കാണാനായിരുന്നു ആരാധകന്റെ സാഹസം. ആരാധകനെ കണ്ടയുടൻ തമശയായി ധോണി ഗ്രൗണ്ടിലൂടെ ഓടി മാറാൻ ശ്രമിക്കുന്നുണ്ട്. ഗ്രൗണ്ടിലെത്തിയ ഉടനെ ധോണിയുടെ കാലില്‍ വീണ് അനുഗ്രഹം വാങ്ങിക്കുകയാണ് ആരാധകൻ‍ ചെയ്യുന്നത്. ആരാധകനെ പിടിച്ച് എഴുന്നേല്‍പ്പിച്ച ധോണി ചേര്‍ത്തുപിടിക്കുകയും, സംസാരിക്കുകയും ചെയ്തു. ധോണിയുടെയും ആരാധകന്റെയും ഹൃദയ സ്പർശിയായ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നു.

ഇപ്പോഴിതാ, സംഭവത്തിൽ വെളിപ്പെടുത്തലുമായ് എത്തിയിരിക്കുകയാണ് ഗ്രൗണ്ടിലേക്ക് ഓടിക്കയറിയ ഗുജറാത്തിലെ ഭാവ്‌നഗര്‍ ജില്ലയിലെ റബറിക സ്വദേശി ജയ്കുമാര്‍ ജാനി എന്ന 21കാരൻ. ധോണിയെ കാണാനായി ഗ്രൗണ്ടിലെത്തിയപ്പോൾ താൻ നന്നായി കിതച്ചിരുന്നെന്നും, ഇത് കണ്ട ധോണി എന്താണ് ഇത്ര കിതക്കുന്നതെന്ന് ചോദിച്ചെന്നും സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിൽ ജയ്കുമാർ പറഞ്ഞു. ശേഷം തനിക്ക് ശസ്ത്രക്രിയ നടത്താനുള്ള പണം നൽകാമെന്ന് ധോണി ഉറപ്പു നൽകിയെന്നും ആരാധകൻ പറഞ്ഞു.

Advertisment

ആരാധകനോടുള്ള ധോണിയുടെ കരുതൽ ക്രിക്കറ്റ് പ്രേമികൾക്കിടയിൽ ശ്രദ്ധനേടുകയാണ്. നിരവധി കാഴ്ചക്കാരാണ് വിവിധ സോഷ്യൽ മീഡിയ പ്ലാറ്റഫോമുകളിലായി പ്രചരിക്കുന്ന വീഡിയോയിൽ കമന്റ് പങ്കുവയ്ക്കുന്നത്.

Read More Stories Here

Ipl Chennai Super Kings Ms Dhoni

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: