/indian-express-malayalam/media/media_files/Lyh3FyYM6K9lbz1nCxLZ.jpg)
പ്രതീകാത്മക ചിത്രം
Passport Seva:ഗൂഗിൾ സെർച്ചിൽ ട്രെൻഡിംഗ് ലിസ്റ്റിൽ ഇടംനേടി പാസ്‌പോർട്ട് സേവ പോർട്ടൽ. സെർച്ചിൽ ചെവ്വാഴ്ചയുണ്ടായ വർധനവിന് പിന്നാലെയാണ് ഗൂഗിളിലെ ടോപ് ട്രെൻഡിംഗ് ടോപിക്സിൽ പാസ്‌പോർട്ട് സേവ പോർട്ടൽ മുന്നിലെത്തിയത്. നാലു മണിക്കൂറിനുള്ളൽ 20000-ൽ അധികം സെർച്ചുകളാണ് ഉണ്ടായത്. ഗൂഗിൾട്രെൻഡ്സ് അനുസരിച്ച് 75 ശതമാനം വർധനയാണ് പാസ്‌പോർട്ട് സേവ സാക്ഷ്യംവഹിച്ചത്.
ഓഗസ്റ്റ് 29 മുതൽ സെപ്റ്റംബർ 1 വരെ ഓൺലൈൻ പാസ്‌പോർട്ട് സേവാ പോർട്ടൽ ലഭ്യമായിരുന്നില്ല. രാത്രി ഏഴു മണിയോടെയാണ് പോര്‍ട്ടല്‍ പ്രവര്‍ത്തനം പുനരാരംഭിച്ചത്. ഇതാണ് കുതിച്ചു ചാട്ടത്തിന് കാരണമായത്. സാങ്കേതിക അറ്റകുറ്റപ്പണിയുടെ ഭാഗമായി ഈ കാലയളവിൽ സേവനം ലഭ്യമാകില്ലെന്ന് ഔദ്യോഗിക വെബ്സൈറ്റ് അറിയിപ്പ് നൽകിയിരുന്നു.
പൗരന്മാർക്കും അധികൃതർക്കും ഒരുപോലെ ഉപയോഗിക്കാവുന്ന തരത്തിൽ 2024 സെപ്റ്റംബർ 1ന് വൈകുന്നേരം 7:00 മണിക്ക് സിസ്റ്റം പുനഃസ്ഥാപിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കൂടുതൽ സമയമെടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന അറ്റകുറ്റപ്പണികൾ ആസൂത്രണം ചെയ്തതിലും നേരത്തെ പൂർത്തിയാക്കി.
Advisory - After successful completion of technical maintenance well before schedule, Passport Seva portal & GPSP is now available for all citizens & concerned authorities @SecretaryCPVOIA@MEAIndia@CPVIndia
— PassportSeva Support (@passportsevamea) September 1, 2024
പാസ്‌പോർട്ടുമായി ബന്ധപ്പെട്ട സേവനങ്ങൾക്ക് തടസ്സങ്ങൾ പരമാവധി കുറയ്ക്കും. നിലവിൽ പോർട്ടൽ പൂർണ്ണമായും പ്രവർത്തനക്ഷമമാണ്. അപ്പോയിൻ്റ്മെൻ്റ് ബുക്കു ചെയ്യാനും പാസ്‌പോർട്ട് പുതുക്കാനും മറ്റു സേവനങ്ങൾക്കും ഉപയോക്താക്കൾക്ക് അവസരമുണ്ട്. മെയിന്റനൻസിന്റെ പശ്ചാത്തലത്തിൽ, 2024 ഓഗസ്റ്റ് 30-ന് ബുക്ക് ചെയ്തിരുന്ന അപ്പോയിന്റ്മെന്റുകള്‍ വീണ്ടും ഷെഡ്യൂൾ ചെയ്യും. പുതിയ തീയതിയും സമയവും അപേക്ഷകരെ അറിയിക്കുമെന്ന് മന്ത്രാലയം പറഞ്ഞു.
Read More
- ട്രെയിൻ നിർത്തിയതും ജനക്കൂട്ടം, പുറത്തിറങ്ങാൻ പാടുപെട്ട് യുവാവ്; വൈറൽ വീഡിയോ
- വിസ്മയമായി പുതിയ പാമ്പൻ പാലം, ട്രയൽ റൺ വിജയം; വീഡിയോ
- ലോകത്തെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലം; ട്രയൽ റൺ വീഡിയോ
- ലോകത്ത് ഏറ്റവും കൂടുതൽ ശതകോടീശ്വരന്മാരുള്ള 10 രാജ്യങ്ങൾ; മുൻനിരയിൽ ഇന്ത്യ
- വെണ്ണ പോലൊരു അഭിനന്ദനം; ഇത് ആട്ടം ടീമിന് അമൂലിന്റെ സമ്മാനം
- കാറിന്റെ ബോണറ്റിലിരുന്ന് സ്പൈഡർ മാന്റെ സാഹസിക യാത്ര; പിഴ ചുമത്തി പൊലീസ്; വീഡിയോ
- മസ്കിൻ്റെ ഫാഷൻ ഷോ; താരമായ് മോദിയും, ബൈഡനും, ട്രംപും, കിം ജോങ് ഉനും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.