scorecardresearch

യുദ്ധത്തിൽ കാലു നഷ്ടപ്പെട്ട ഇന്ത്യൻ സൈനികൻ ചാടിയത് 14000 അടി ഉയരത്തിൽ നിന്ന്

2007ൽ പഞ്ചാബിൽ നടന്ന ഫീൽഡ് ഫയറിങ്ങിനിടെ കാലു നഷ്ടപ്പെട്ട സൈനികന്റെ സ്കൈ ഡൈവിങ് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്

2007ൽ പഞ്ചാബിൽ നടന്ന ഫീൽഡ് ഫയറിങ്ങിനിടെ കാലു നഷ്ടപ്പെട്ട സൈനികന്റെ സ്കൈ ഡൈവിങ് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്

author-image
Trends Desk
New Update
Sky diving | Indian Army

ചിത്രം: എക്സ്

ഏതു പ്രതിസന്ധിയേയും മനോബലം കൊണ്ട് നേരിടാമെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് ഇന്ത്യൻ സൈന്യത്തിലെ കരുത്തനായ പോരാളി, ലഫ്റ്റനൻ്റ് കേണൽ അവ്നിഷ് ബാജ്പേയ്. ഗ്രനേഡ് സ്‌ഫോടനത്തിൽ ഒരു കാല് നഷ്ടപ്പെട്ട ശേഷവും അദ്ദേഹം നടത്തിയ സാഹസികതയാണ് ഇപ്പോൾ സൈബർ ലോകത്തിന്റെ ഹൃദയം കീഴടക്കുന്നത്.

Advertisment

ലഫ്റ്റനൻ്റ് കേണൽ അവ്നിഷ് ബാജ്പേയ് തന്റെ പരിമിതികളെ കാറ്റിൽ പറത്തി, 14,000 അടി ഉയരത്തിൽ നിന്ന് സ്കൈ ഡൈവിങ് ചെയ്യുന്നതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ നെറ്റിസൺമാർ ഏറ്റെടുത്തിരിക്കുന്നത്. കൃത്രിമ കാൽ ശരീരത്തിൽ ഘടിപ്പിച്ച് സ്കൈ ഡൈവ് ചെയ്യുന്ന അവ്നിഷിന്റെ ചിത്രങ്ങൾ, അഡീഷണൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് പബ്ലിക് ഇൻഫർമേഷൻ, എക്സിലൂടെയാണ് പങ്കുവച്ചത്.

2007ൽ പഞ്ചാബിൽ നടന്ന  ഫീൽഡ് ഫയറിങ്ങിനിടെയുണ്ടായ ഗ്രനേഡ് സ്‌ഫോടനത്തിലാണ് ലഫ്റ്റനൻ്റ് കേണൽ അവ്‌നിഷ് ബാജ്‌പേയ്‌ക്ക് ഇടതുകാൽ നഷ്ടപ്പെട്ടത്. സൈനികന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടതോടെ നിരവധി ഉപയോക്താക്കളാണ് അഭിനന്ദങ്ങൾ പങ്കുവയ്ക്കുന്നത്.

Advertisment

സൈനികന്റെ പൃവൃത്തി പ്രചോദനമായെന്ന് നിരവധി ഉപയോക്താക്കൾ കമന്റ് സെക്ഷനിൽ കുറിച്ചു. "ഒരു ഇന്ത്യൻ സൈനികൻ ഒരിക്കലും തോൽവി അംഗീകരിക്കില്ല," എന്നാണ് ഒരു ഉപയോക്താവ് പോസ്റ്റിൽ കുറിച്ചത്.

കാർഗിൽ യുദ്ധത്തിൽ വലതുകാൽ നഷ്ടപ്പെട്ട സൈനികൻ മേജർ ഡിപി സിങ് സ്കൈ ഡൈവ് ചെയ്തതിന്റെ വാർത്തകളും നേരത്തെ ശ്രദ്ധനേടിയിരുന്നു. 2019ൽ ആയിരുന്നു ഡിപി സിങ് സ്കൈ ഡൈവ് ചെയ്തത്.

Read More

Viral Post Indian Army

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: