/indian-express-malayalam/media/media_files/rm1EvlAqRek65ieUfi7q.jpg)
ചിത്രം: എക്സ്
ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെ അവസാന ഘട്ടം ശനിയാഴ്ച അവസാനിക്കും. നാലാം തീയതിയാണ് രാജ്യം കാത്തിരിക്കുന്ന ഫലം പുറത്തുവരുന്നത്. അവസാന ഘട്ട തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യാനെത്തിയ സൈനികരുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. പഞ്ചാബിലെ ഫിറോസ്പൂരിലാണ് സൈനികർ സമ്മതിദാനം രേഖപ്പെടുത്താനെത്തിയത്.
തിരക്കുള്ള പോളിങ് ബുത്തിന് വെളിയിലായി ഉഴം കാത്തിരിക്കുന്ന ജവാന്മാരുടെ വീഡിയോ മേജർ ജനറൽ യോഗി ഷെറോണാണ് പങ്കുവച്ചിരിക്കുന്നത്. ഫിറോസ്പൂര് കൻ്റോൺമെൻ്റിൽ 60, 61, 62 ബൂത്തുകളിലാണ് ഇന്ത്യൻ സൈന്യത്തിലെ ജവാന്മാർ വോട്ടു രേഖപ്പെടുത്തിയത്. മേജർ ജനറൽ മഷി പുരട്ടിയ കൈയ്യുമായി പോസു ചെയ്യുന്നതും വീഡിയോയിലുണ്ട്.
"തിരഞ്ഞെടുപ്പ് ക്യൂവിൽ നിൽക്കുമ്പോൾ പോലും, സിവിലിയൻ ക്യൂവും ആർമി ക്യൂവും തമ്മിലുള്ള വ്യത്യാസം വ്യക്തമായി കാണാൻ കഴിയും. അത്തരമൊരു അച്ചടക്കമുള്ള മനോഭാവമാണ് സൈന്യത്തിൻ്റേത്," വീഡിയോയിൽ ഒരാൾ കമന്റു ചെയ്തു.
#WATCH | Punjab: Indian Army personnel stand in a queue as they await their turn to cast their votes in the last phase of #LokSabhaElections2024 at a polling booth in Ferozepur Cantt.
— ANI (@ANI) June 1, 2024
(Source - DPRO Ferozpur ) pic.twitter.com/Wu3njKndVs
എട്ട് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 57 മണ്ഡലങ്ങളിലാണ് അവസാനഘട്ടത്തിൽ വോട്ടിങ് നടന്നത്.
Read More Stories Here
- രംഗണ്ണനും അമ്പാനും തകർത്തൊരു സേവ് ദി ഡേറ്റ്; ഇങ്ങനെയൊന്ന് മുൻപു നിങ്ങൾ കണ്ടു കാണില്ല
- മീമുകളുടെ രാജാവ്, 'കബോസു' ഇനി ഓര്മ
- കേദാർനാഥിൽ ലാൻഡിങിനിടെ ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു, ഒഴിവായത് വൻദുരന്തം; വീഡിയോ
- കേക്കു കട്ടിംഗിനിടയിൽ കുസൃതി കാട്ടി മോഹൻലാലും സുചിത്രയും; വീഡിയോ
- 30 വർഷത്തെ കഷ്ടപ്പാട്, നല്ല വേഷത്തിനായി പലരോടും കെഞ്ചി, കളിയാക്കലുകൾ കേട്ടു, ഒടുവിൽ ഒരു മലയാളി വേണ്ടി വന്നു: കരച്ചിലടക്കാനാവാതെ തമിഴ് നടൻ
- മമ്മൂട്ടിയുടെ മകളായും കാമുകിയായും അമ്മയായും അഭിനയിച്ച നടിയാണിത്; ആളെ മനസ്സിലായോ?
- ഇതെന്താ യൂണിഫോമോ? രമേശിന്റെ കടയിൽ നിന്നു വാങ്ങിയതാണോ?: വൈറലായി ട്രോൾ:Bigg Bossmalayalam6
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.