scorecardresearch

വിവാഹത്തിന് പാറിപ്പറന്നത് 20 ലക്ഷം; അതിഥികൾക്കിടയിലേക്ക് പണം വാരിയെറിഞ്ഞ് വരന്റെ കുടുംബം; വീഡിയോ

ഉത്തർപ്രദേശിൽ 'പണം വാരിയെറിഞ്ഞ്' നടത്തിയ ഒരു വിവാഹ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്

ഉത്തർപ്രദേശിൽ 'പണം വാരിയെറിഞ്ഞ്' നടത്തിയ ഒരു വിവാഹ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്

author-image
Trends Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Groom’s family showers Rs 20 lakh cash during wedding

ചിത്രം: ഇൻസ്റ്റഗ്രാം

പണം വാരിയെറിഞ്ഞുള്ള വിവാഹം എന്ന് കേട്ടിട്ടുണ്ടെങ്കിലും, കാണാനുള്ള അവസരം പലർക്കും ലഭിച്ചിട്ടില്ല. ഇപ്പോഴിതാ ഉത്തർപ്രദേശിൽ നിന്നുള്ള ഒരു 'പണം വാരിയെറിഞ്ഞ്' നടത്തിയ വിവാഹത്തിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

Advertisment

ഉത്തർപ്രദേശിലെ സിദ്ധാർത്ഥ് നഗറിലാണ് സംഭവം. വിവാഹത്തിനെത്തിയ അതിഥികൾക്കിടയിലേക്ക് വരന്റെ കുടുംബാംഗങ്ങൾ പണം വാരിയെറിഞ്ഞു. വിവാഹ വേദിയിൽ പറന്നു നടക്കുന്ന നേട്ട് എടുക്കാനായി അതിഥികൾ തിരക്കുണ്ടാക്കുന്നത് വീഡിയോയിൽ കാണാം.

ദേവൽഹവ ഗ്രാമത്തിൽ നിന്നുള്ള അഫ്‌സാൽ- അർമാൻ ദമ്പതികളുടെ വിവാഹ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. 20 ലക്ഷത്തോളം രൂപ വായുവിൽ പറത്തിയെന്നാണ് വിവരം.

ഇൻസ്റ്റഗ്രാമിൽ പ്രചരിക്കുന്ന വീഡിയോയിൽ, പണം പാഴക്കുന്നുവെന്ന് വിമർശിച്ച് നിരവധി ആളുകൾ കമന്റ് പങ്കുവയ്ക്കുന്നുണ്ട്. 'പണത്തിന്റെ വില അറിയാത്തവർ' എന്നാണ് ഒരാൾ കമന്റ് ചെയ്തത്.

Advertisment

Read More

Uttar Pradesh Viral Video Wedding

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: