scorecardresearch

ദിവസവും കുടിക്കുന്നത് 'ബബിൾ ടീ'; യുവതിയുടെ വൃക്കയിൽ കണ്ടെത്തിയത് 300 കല്ലുകൾ

വെള്ളം കുടിക്കാറില്ലെന്നും ബബിൾ ടീയോ ഫ്രൂട്ട് ജ്യൂസുകളോ ആൽക്കഹോൾ ഡ്രിങ്കുകളോ ആണ് സാധാരണയായി കുടിക്കാറുള്ളതെന്നുമാണ് യുവതി പറയുന്നത്.

വെള്ളം കുടിക്കാറില്ലെന്നും ബബിൾ ടീയോ ഫ്രൂട്ട് ജ്യൂസുകളോ ആൽക്കഹോൾ ഡ്രിങ്കുകളോ ആണ് സാധാരണയായി കുടിക്കാറുള്ളതെന്നുമാണ് യുവതി പറയുന്നത്.

author-image
Trends Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
300 kidney stones | Viral post

വർഷങ്ങളായി വെള്ളം കുടിക്കാത്ത യുവതിയുടെ വൃക്കയിൽ നിന്ന് പുറത്തെടുത്തത് മുന്നൂറോളം കല്ലുകൾ. തായ്വാനിലാണ് സംഭവം, 20 വയസുകാരിയായ പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത യുവതിയാണ് അസഹനീയമായ നടുവേദനയും പനിയുമായി ടൈനാനിലെ ചി മേ മെഡിക്കൽ സെന്ററിൽ എത്തിയത്. കാര്യങ്ങൾ ചോദിച്ചു മനസിലാക്കിയ ആശുപത്രി അതികൃതർ യുവതിയുടെ മറുപടി കേട്ട് ഞെട്ടി. താൻ വെള്ളം പൊതുവേ കുടിക്കാറില്ലെന്നും ബബിൾ ടീയോ, ഫ്രൂട്ട് ജ്യൂസുകളോ, ആൽക്കഹോൾ ഡ്രിങ്കുകളോ ആണ് സാധാരണയായി കുടിക്കാറുള്ളതെന്നുമാണ് യുവതി വെളിപ്പെടുത്തിയത്. 

Advertisment

പ്രാഥമിക പരിശോധനകൾക്ക് ശേഷം, ഡോക്ടർമാർ യുവതിയുടെ വലത് വൃക്ക ഗുരുതരമായി വീർത്തതായി കണ്ടെത്തി. എക്സ്റേ സ്കാൻ എടുക്കുകയും ചെയ്തു. ഇതോടെയാണ് യുവതിയുടെ വൃക്കയിൽ 300ൽ അധികം കല്ലുകൾ കണ്ടത്തിയത്.  0.5 മുതൽ രണ്ട് സെന്റീമീറ്റർ (0.2 മുതൽ 0.8 ഇഞ്ച് വരെ) വലുപ്പമുള്ള കല്ലുകളാണ് ഡോക്ടർമാർ കണ്ടെത്തിയത്. 

തുടർന്ന് രണ്ട് മണിക്കൂർ നീണ്ട 'പെർക്യുട്ടേനിയസ് നെഫ്രോലിത്തോട്ടമി' എന്ന നടപടിക്രമത്തിലുടെ വൃക്കയിൽ നിന്ന് കല്ലുകൾ പൂർണ്ണമായും നീക്കം ചെയ്യുകയായിരുന്നു. ചികിത്സാ നടപടിക്രമങ്ങൾക്ക് ശേഷം യുവതിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 

Advertisment

കിഡ്‌നിയിലെ കല്ല് രൂപപ്പെടുന്നതിനുള്ള  പ്രധാന കാരണം, ജനിതകശാസ്ത്രം, വെള്ളം കുടിക്കുന്നതിന്റെ അളവ് കുറവ്, ഭക്ഷണക്രമം തുടങ്ങിയ ഘടകങ്ങളാണെന്ന് ഡോക്ടർമാർ പറഞ്ഞു. വൃക്കയിൽ നിന്ന് നീക്കം ചെയ്ത കല്ലുകളുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ സൈറ്റുകളിലും വൈറലാവുകയാണ്. 

Read More Trending Stories Here

kidney

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: