/indian-express-malayalam/media/media_files/eGALYN6aT8ouM9aGHo2D.jpg)
ശശി തരൂരിനെപ്പോലെ എങ്ങനെ ഇംഗ്ലീഷ് സംസാരിക്കാം?
കോൺഗ്രസ് എംപിയും മലയാളിയുമായ, ശശി തരൂരിന്റെ ഇംഗ്ലീഷ് ഭാഷയിലെ പ്രാവീണ്യം ഇന്ത്യ മുഴുവൻ പ്രശസ്തമാണ്. ലോകത്തെ പലയിടങ്ങളിലും അദ്ദേഹം നടത്തിയിട്ടുള്ള ഇംഗ്ലീഷ് ഭാഷയിലുള്ള പ്രസംഗങ്ങൾ അദ്ദേഹത്തിന്റെ ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാനുള്ള കഴിവിനെ സാധൂകരിക്കുന്നു. കൂടാതെ ക്വീൻസ് ഇംഗ്ലീഷിലുള്ള അദ്ദേഹത്തിന്റെ കമാൻഡ് തദ്ദേശീയരായ ബ്രിട്ടീഷുകാരെ പോലും അസൂയപ്പെടുത്തുന്ന ഒന്നാണ്.
ഇതു തന്നെയാണ് ഓസ്ട്രേലിക്കാരനായ ജെയ് എന്ന ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർക്കും കണ്ടെന്റിനായി ശശി തരൂരിനെ തിരഞ്ഞെടുക്കാൻ പ്രചോദനമായത്. ഇൻസ്റ്റഗ്രാമിലൂടെ ഇന്ത്യക്കാരെയും പാക്കിസ്ഥാനികളെയും ബംഗ്ലാദേശികളെയും ഇംഗ്ലീഷ് പഠിപ്പിക്കുന്ന ജെയ്, കഴിഞ്ഞ ദിവസമാണ് ശശി തരൂരിനെപ്പോലെ എങ്ങനെ ഇംഗ്ലീഷ് സംസാരിക്കണമെന്ന് പഠിപ്പിക്കുന്ന വീഡിയോ പങ്കുവച്ചത്.
ശശി തരൂർ ഇംഗ്ലീഷിൽ സംസാരിക്കുമ്പോൾ അത് വളരെ മനോഹരമായി തോന്നും, വാക്കിനുള്ളിലെ അക്ഷരങ്ങൾക്ക് പരമാവധി ശക്തി നൽകാൻ അദ്ദേഹം ഊന്നൽ നൽകുന്നു ജെയ് പറയുന്നു.
തരൂർ ഇംഗ്ലീഷ് സംസാരിക്കുന്ന ഓഡിയോ കേൾപ്പിച്ച്, അതിൽ​ അദ്ദേഹം ഓരോ വാക്കുകൾക്കും വ്യത്യസ്തരീതിയിൽ ഊന്നൽ നൽകുന്നതടക്കമുള്ള കാര്യങ്ങൾ ജെയ് കൃത്യമായി വിശദീകരിക്കുന്നു. ഇന്ത്യക്കാരുടെ മാതൃ ഭാഷയിൽ വ്യത്യസ്തമായ താളാത്മക ഘടന ഉള്ളതിനാൽ സിലബിൾ സമ്മർദ്ദം കൈകാര്യം ചെയ്യുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
നിരവധി ഉപയോക്താക്കളാണ്,​ വീഡിയോയിലൂടെ ഭാഷ പഠിപ്പിക്കാൻ​ ജയ് എടുത്ത തീരുമാനത്തെയും അതിനു പിന്നിലെ കഷ്ടപ്പാടുകളെയും അനുമോദിച്ച് കമന്റുകൾ പങ്കുവയ്ക്കുന്നത്.
'ജയ്‌ടീച്ചർ' എന്ന പേജ് ഒരു ലക്ഷം ഫോളോവേഴ്സിനോട് അടുക്കുകയാണ്. ഒന്നിൽ അധികം വീഡിയോകൾ ഇയാൾ ശശി തരൂരിനെ വിഷയമാക്കി പങ്കുവച്ചിട്ടുണ്ട്. ഇതിൽ ആദ്യം പങ്കുവച്ച വീഡിയോ 18 ലക്ഷത്തോളം പേരാണ് കണ്ടത്.
Read More Trending Stories Here
- ആരാധകന്റെ ബൈക്ക് സ്വന്തം വസ്ത്രം കൊണ്ടു തുടച്ച് ധോണി; വൈറൽ വീഡിയോ
- പാരച്യൂട്ടിൽ പറക്കുന്ന 97കാരിയെ കണ്ടുഞെട്ടി സൈബർലോകം; വീഡിയോ
- ഇങ്ങനെ കത്തെഴുതിയാൽ ആരായാലും വീണു പോകും
- അച്ഛന്റെ നെഞ്ചിൽ പതിഞ്ഞ മുഖം; ടാറ്റൂ കണ്ട് അമ്പരന്ന് മകൾ
- വിളി ഐ ടി വകുപ്പിനെ: 20 ലക്ഷത്തിന്റെ നോട്ട് മാലയണിഞ്ഞെത്തി വരന്, വീഡിയോ
- ബൈക്കുകളുടെ ശ്മശാനം
- പുറത്തുനിന്ന് നോക്കുമ്പോൾ ഭീമൻ​ പുൽച്ചാടി; അകത്തുകയറിയാലോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.