scorecardresearch

Jammu Kashmir Terror Attack: ദാൽ തടാകത്തിൽ അജ്ഞാത വസ്തു പതിച്ചു; ഉഗ്രശബ്ദമെന്ന് പ്രദേശവാസികൾ

India Pakistan News Updates: കഴിഞ്ഞ രാത്രിയിൽ നിയന്ത്രണ രേഖയിലേക്ക് പാക് പട്ടാളം തുടർച്ചയായി വെടിയുതിർത്തിരുന്നു. കശ്മീരിലെ അതിർത്തി ജില്ലകളിൽ പാക് പട്ടാളം ഡ്രോൺ ആക്രമണവും നടത്തിയിരുന്നു

India Pakistan News Updates: കഴിഞ്ഞ രാത്രിയിൽ നിയന്ത്രണ രേഖയിലേക്ക് പാക് പട്ടാളം തുടർച്ചയായി വെടിയുതിർത്തിരുന്നു. കശ്മീരിലെ അതിർത്തി ജില്ലകളിൽ പാക് പട്ടാളം ഡ്രോൺ ആക്രമണവും നടത്തിയിരുന്നു

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
dallake

ദാൽ തടാകം (ഫയൽ ചിത്രം)

Jammu Kashmir Pahalgam Terrorist Attack:ശ്രീനഗർ: ജമ്മു കശ്മീരിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ദാൽ തടാകത്തിൽ ഉഗ്രശബ്ദത്തോടെ അജ്ഞാത വസ്തുപതിച്ചെന്ന് പ്രദേശവാസികൾ. ശനിയാഴ്ചയാണ് അഞ്ജാത വസ്തു തടാകത്തിൽ പതിച്ചത്. മിസൈലിനോട് സാമ്യമുള്ള വസ്തുവാണ് തടാകത്തിൽ പതിച്ചത്. പ്രദേശത്ത് സൈന്യത്തിന്റെ നേതൃത്വത്തിൽ പരിശോധന തുടരുകയാണ്.

Advertisment

വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ച പുലർച്ചെയും ജമ്മുകശ്മീരിലാകെ സ്‌ഫോടനശബ്ദങ്ങൾ കേട്ടിരുന്നെന്ന് പ്രദേശവാസികൾ പറഞ്ഞു. ഇതിനുപിന്നാലെയാണ് ദാൽ തടാകത്തിൽ അജ്ഞാത വസ്തു പതിച്ചെന്ന് നാട്ടുകാർ പറയുന്നത്. 

കഴിഞ്ഞ രാത്രിയിൽ നിയന്ത്രണ രേഖയിലേക്ക് പാക് പട്ടാളം തുടർച്ചയായി വെടിയുതിർത്തിരുന്നു. കശ്മീരിലെ അതിർത്തി ജില്ലകളിൽ പാക് പട്ടാളം ഡ്രോൺ ആക്രമണവും നടത്തിയിരുന്നു. വെള്ളിയാഴ്ച പാക് പട്ടാളത്തിന്റെ ഷെല്ലാക്രമണത്തിൽ അഞ്ചുപേർ കൊല്ലപ്പെട്ടിരുന്നു. കൊല്ലപ്പെട്ടവരിൽ രജൗരി അഡീഷണൽ ജില്ലാ കമ്മീഷണർ രാജ് കുമാർ താപ്പയും ഉൾപ്പെടുന്നു.

അതേസമയം, ഇന്ത്യ-പാക് സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ, ഗുജറാത്തിലെ പാക് അതിർത്തിയോട് ചേർന്നുള്ള മുഴുവൻ സൈനിക കേന്ദ്രങ്ങൾക്കും അതീവ സുരക്ഷ ഏർപ്പെടുത്തി. ഇത്തരം കേന്ദ്രങ്ങൾക്ക് രണ്ട് കിലോമീറ്റർ ചുറ്റളവിലുള്ള മുഴുവൻ വാഹനങ്ങളും മാറ്റിയിരിക്കുകയാണ്. പൊതു ജനങ്ങൾ ഈ പ്രദേശത്തുകൂടെ യാത്ര ചെയ്യരുതെന്ന പ്രത്യേക നിർദേശവും നൽകിയിട്ടുണ്ട്. 

Advertisment

പഞ്ചാബിലും സംഘർഷ സാധ്യത നിലനിൽക്കുകയാണ്. ഗുർദാസ്പൂരിൽ പാക് സ്‌ഫോടകവസ്തു പതിച്ച് നിലം കുഴിഞ്ഞു പോയി എന്ന വിവരം പുറത്തുവന്നിട്ടുണ്ട്. എന്നാൽ ആളപായം സംഭവിക്കുകയോ ആർക്കും പരിക്കേൽക്കുകയോ ചെയ്തിട്ടില്ല. തുടർന്ന് പഞ്ചാബ് ഭരണകൂടം ജനങ്ങൾക്ക് പ്രത്യേക നിർദേശങ്ങൾ നൽകിയിട്ടുണ്ട്. ആളുകൾ കൂട്ടം കൂടരുത്, കൂട്ടം കൂടി പുറത്തിറങ്ങരുത്, മാളുകൾ പോലുള്ള ഇടങ്ങളിലെ സന്ദർശനം ഒഴിവാക്കണം തുടങ്ങിയ നിർദേശങ്ങളാണ് നൽകിയിരിക്കുന്നത്.

അതിർത്തിയിൽ വ്യാപകമായി പാക് സൈന്യം ആക്രമണം നടത്തിയെന്ന് ഇന്ത്യൻ സൈന്യം ഔദ്യോഗികമായി തന്നെ അറിയിച്ചിട്ടുണ്ട്. ആയുധം വഹിക്കുന്ന ഡ്രോണുകളുടെ ദൃശ്യങ്ങളും സൈന്യം പുറത്ത് വിട്ടു. സായുധ ഡ്രോണുകൾക്കൊപ്പം മറ്റ് ആയുധങ്ങളും ഉണ്ടെന്നാണ് വിവരം. അമൃത്സറിൽ സായുധ ഡ്രോൺ പറക്കുന്നതിന്റെ ദൃശ്യങ്ങളാണ് സൈന്യം പുറത്ത് വിട്ടത്. ഇന്ത്യയുടെ അതിർത്തി കടന്നെത്തുന്ന ഇത്തരം ആക്രമണങ്ങളെ ശക്തമായി ഇന്ത്യ നേരിടുമെന്നും സൈന്യം വ്യക്തമാക്കി.

Read More

Terrorist Attack Jammu Kashmir

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: