/indian-express-malayalam/media/media_files/1ph7M7fGHDSqwntDYP81.jpg)
ചിത്രം: എക്സ്
ഡൽഹി: ജന്മദിനാഘോഷത്തിനിടെ തോക്കുമായി ഡാൻസു കളിച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി. തിഹാർ ജയിലിലെ അസിസ്റ്റന്റ സൂപ്രണ്ടായ ദീപക് ശർമ്മയെയാണ് അച്ചടക്ക നടപടിയുടെ ഭാഗമായി സ്ഥലംമാറ്റിയിരിക്കുന്നത്. ദീപക്കിനെതിരെ അന്വേഷണം ആരംഭിക്കാൻ പൊലീസ് സൂപ്രണ്ടിന് നിർദേശം ലഭിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു.
ഈസ്റ്റ് ഡൽഹിയിൽ രാഷ്ട്രീയ നേതാവ് സംഘടിപ്പിച്ച ആഘോഷത്തിലാണ് പൊലീസ് ഉദ്യോഗസ്ഥൻ തോക്കുമായി ഡാൻസുകളിച്ചത്. 18 സെക്കൻഡ് ദൈർഘ്യമുള്ള ഡാൻസിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. 'ഖൽ നായക്ക്' എന്ന ബോളിവുഡ് ചിത്രത്തിലെ "ഖൽ നായക് ഹൂം മേം" എന്ന ഗാനത്തിലാണ് ഉദ്യോഗസ്ഥന്റെ ഡാൻസ്. മറ്റു രണ്ടു പുരുഷന്മാരും ഉയാൾക്കൊപ്പം ചുവടുവയ്ക്കുന്നുണ്ട്.
#JUSTIN: Tihar Jail administration has suspended Deepak Sharma, Assistant Superintendent, presently posted in Mandoli Central Jail No 15. A video went viral where he was waiving a pistol at a birthday party. @IndianExpress, @ieDelhipic.twitter.com/nOo62m5Rwl
— Mahender Singh Manral (@mahendermanral) August 9, 2024
പാർട്ടിക്കിടെ ദീപക് ശർമ്മ രണ്ടു തവണ ആകാശത്തേക്ക് വെടിയുതിർത്തതായും ദൃക്സാക്ഷികൾ പറയുന്നു. എന്നാൽ ഇത് സ്ഥിരീകരിക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. ബോഡി ബിൽഡറായ ദീപക് സോഷ്യൽ മീഡിയയിൽ പ്രശസ്തനാണ്. ഇൻസ്റ്റഗ്രാമിൽ 4.4 ലക്ഷം ഫോളോവേഴ്സുണ്ട്.
200 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യ സൂത്രധാരൻ സുകേഷ് ചന്ദ്രശേഖറിന്‍റെ വീട്ടില്‍ റെയ്ഡ് നടത്തിയതിനുൾപ്പെടെ ദീപക് ശ്രദ്ധ നേടിയിരുന്നു. നിരവധി ആരാധകരും ഇയാൾക്ക് സോഷ്യൽ മീഡിയയിലുണ്ട്. തിഹാർ ജയിൽ സമുച്ചയത്തിൻ്റെ ഭാഗമായ മണ്ഡോലി ജയിലിലാണ് ദീപക് അസിസ്റ്റന്റ് സൂപ്രണ്ടായി ജോലി ചെയ്തിരുന്നത്.
Read More
- ഹിജാബ് വിലക്ക്; മുംബൈ കോളജിലെ വിവാദ സർക്കുലർ സ്റ്റേചെയ്ത് സുപ്രീം കോടതി
- ജയ ബച്ചനെ അധിക്ഷേപിച്ചെന്ന് ആരോപണം; രാജ്യസഭാ അധ്യക്ഷനെതിരെ ഇംപീച്ച്മെന്റ് പ്രമേയത്തിന് നീക്കം
- മുഹമ്മദ് യൂനുസിന് അഭിനന്ദനവുമായി നരേന്ദ്ര മോദി
- ബംഗ്ലാദേശ് പ്രധാനമന്ത്രിയായി മുഹമ്മദ് യൂനസ് അധികാരമേറ്റു
- ഷെയ്ഖ് ഹസീന താത്കാലികമായി ഇന്ത്യയിൽ തുടരും
- ബംഗ്ലാദേശിൽ ഇടക്കാല സർക്കാരിനെ മുഹമ്മദ് യൂനസ് നയിക്കും
- അഫ്ഗാനിസ്ഥാനിന്റെയും ശ്രീലങ്കയുടെയും തനിയാവർത്തനം; ബംഗ്ലാദേശ് ഇനി എങ്ങോട്ട്?
- ബംഗ്ലാദേശ്; സ്ഥിതി അതീവ ഗുരുതരം: ഹസീന എവിടേക്കെന്നതിൽ ഇന്ന് തീരൂമാനം ഉണ്ടാകും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.