/indian-express-malayalam/media/media_files/JVOUDxomFTOQDYsnuj1F.jpg)
ചിത്രം: സ്ക്രീൻഗ്രാബ്
ഡൽഹി: രാജ്യസഭാ അധ്യക്ഷന്‍ ജഗ്ദീപ് ധന്‍കറിനെതിരെ ഇംപീച്ച്മെന്‍റ് പ്രമേയത്തിന് ഒരുങ്ങി പ്രതിപക്ഷം. രാജ്യസഭയിൽ ജഗദീപ് ധൻകറും നടിയും സമാജ്‌വാദി പാര്‍ട്ടിയുടെ രാജ്യസഭാംഗവുമായ ജയ ബച്ചനും തമ്മിൽ വാക്കുതർക്കം ഉണ്ടായതിന്റെ പശ്ചാത്തലത്തിലാണ് നീക്കം. ജയ ബച്ചനെ സംസാരിക്കുന്നതിനായി ക്ഷണിക്കുന്നതിനിടെ 'ജയ അമിതാഭ് ബച്ചൻ' എന്ന് വിശേഷിപ്പിച്ചതാണ് തർക്കത്തിന് കാരണമായത്.
സഭാധ്യക്ഷന്റെ സംസാരരീതി അംഗീകരിക്കാനാവില്ലെന്നും മാപ്പുപറയണമെന്നും ജയ ബച്ചൻ ആവശ്യപ്പെട്ടു. താനൊരു അഭിനേതാവാണെന്നും ആളുകളുടെ ബോഡി ലാംഗ്വേജും ഭാവപ്രകടനങ്ങളും മനസിലാക്കാൻ തനിക്ക് കഴിയുമെന്നും ജയ പറഞ്ഞു. നിങ്ങൾ ഒരു സെലിബ്രിറ്റിയാണെങ്കിലും സഭയില്‍ മര്യാദ പാലിക്കണമെന്നാണ് ധന്‍കർ മറുപടി പറഞ്ഞത്.
ധൻകറിന്റെ മറുപടിയിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ ബഹളംവയ്ക്കുകയും, ഇറങ്ങിപ്പോകുകയും ചെയ്തു. ജയ ബച്ചനും ധൻകറും തമ്മില്‍ മുൻപും സഭയിൽ തർക്കമുണ്ടായിട്ടുണ്ട്. ചോദ്യോത്തരവേളയില്‍ ഒരു ചോദ്യം ഒഴിവാക്കിയെന്ന് ആരോപിച്ചായിരുന്നു ഇരുവരും മുൻപ് വാക്പോരിൽ ഏർപ്പെട്ടത്.
'ജയ അമിതാഭ് ബച്ചൻ' എന്ന് വിശേഷിപ്പിച്ചതിന്റെ പേരിൽ ജയ ബച്ചൻ പ്രതികരിക്കുന്നത്, ഇത് രണ്ടാം തവണയാണ്. ജൂലൈ 30ന് രാജ്യസഭാ ഡെപ്യൂടി ചെയർമാൻ ഹരിവംശ് നാരായൺ സിങ്, 'ജയ അമിതാഭ് ബച്ചൻ ജി' എന്ന് വിശേഷിപ്പിച്ചതിൽ ജയ പ്രതികരിച്ചിരുന്നു. തന്നെ ജയ ബച്ചൻ എന്ന് വിളിച്ചാൽ മതിയാകുമെന്ന് എംപി പറഞ്ഞിരുന്നു.
Read More
- മുഹമ്മദ് യൂനുസിന് അഭിനന്ദനവുമായി നരേന്ദ്ര മോദി
- ബംഗ്ലാദേശ് പ്രധാനമന്ത്രിയായി മുഹമ്മദ് യൂനസ് അധികാരമേറ്റു
- ഷെയ്ഖ് ഹസീന താത്കാലികമായി ഇന്ത്യയിൽ തുടരും
- ബംഗ്ലാദേശിൽ ഇടക്കാല സർക്കാരിനെ മുഹമ്മദ് യൂനസ് നയിക്കും
- അഫ്ഗാനിസ്ഥാനിന്റെയും ശ്രീലങ്കയുടെയും തനിയാവർത്തനം; ബംഗ്ലാദേശ് ഇനി എങ്ങോട്ട്?
- ബംഗ്ലാദേശ്; സ്ഥിതി അതീവ ഗുരുതരം: ഹസീന എവിടേക്കെന്നതിൽ ഇന്ന് തീരൂമാനം ഉണ്ടാകും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.