scorecardresearch

മുഹമ്മദ് യൂനുസിന് അഭിനന്ദനവുമായി നരേന്ദ്ര മോദി

ബംഗ്ലാദേശിൽ, സമാധാനവും ന്യൂനപക്ഷങ്ങളുടെ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കാൻ മുഹമ്മദ് യൂനുസിനും പുതിയ സർക്കാരിനും കഴിയട്ടെയെന്ന് നരേന്ദ്ര മോദി എക്‌സിൽ കുറിച്ചു

ബംഗ്ലാദേശിൽ, സമാധാനവും ന്യൂനപക്ഷങ്ങളുടെ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കാൻ മുഹമ്മദ് യൂനുസിനും പുതിയ സർക്കാരിനും കഴിയട്ടെയെന്ന് നരേന്ദ്ര മോദി എക്‌സിൽ കുറിച്ചു

author-image
WebDesk
New Update
PM Modi, Modi Kerala Visit

നരേന്ദ്ര മോദി

ന്യൂഡൽഹി: ബംഗ്ലാദേശിലെ താത്കാലിക സർക്കാരിന്റെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് യൂനുസിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 'മുഹമ്മദ് യൂനുസിന്റെ പുതിയ ഉത്തരവാദിത്വത്തിന് ആശംസകൾ. ബംഗ്ലാദേശിനെ സാധാരണ നിലയിലേക്ക് തിരിച്ചെത്തിക്കാൻ വേഗത്തിൽ കഴിയട്ടെ. രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കാൻ അദ്ദേഹത്തിന് കഴിയട്ടെ'.-നരേന്ദ്ര മോദി എക്‌സിൽ കുറിച്ചു. 

Advertisment

വ്യാഴാഴ്ചയാണ് ബംഗ്ലാദേശിന്റെ പുതിയ പ്രധാനമന്ത്രിയായി നൊബേൽ സമ്മാന ജേതാവ് മുഹമ്മദ് യൂനുസ് സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുത്തത്. യൂനസിനൊപ്പം 13 മന്ത്രിമാരും സത്യപ്രതിജ്ഞ ചൊല്ലി അധികാരം ഏറ്റെടുത്തു. ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ സത്യവാചകം ചൊല്ലിക്കൊടുത്തു.

രാജ്യത്തെ ഭരണഘടനയെ സംരക്ഷിക്കുമെന്നും ചുമതലകൾ ആത്മാർത്ഥമായി നിർവ്വഹിക്കുമെന്നും അധികാരം ഏറ്റെടുത്ത ശേഷം അദ്ദേഹം പറഞ്ഞു. ക്രമസമാധാനം ഉറപ്പുവരുത്താതെ ഒരു ചുവടു പോലും മുന്നോട്ടു വെക്കാനാകില്ല. എല്ലാവരും നമ്മുടെ സഹോദരങ്ങളാണ്. എല്ലാവരെയും സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്നും മുഹമ്മദ് യൂനുസ് അഭിപ്രായപ്പെട്ടു.

സ്വാതന്ത്ര സമര സേനാനികളുടെ കുടുംബത്തിന് സർക്കാർ മേഖലയിൽ അനുവദിച്ച തൊഴിൽസംവരണവുമായി ബന്ധപ്പെട്ട പ്രക്ഷോഭമാണ് ഷെയ്ഖ് ഹസീന നേതൃത്വം നൽകുന്ന അവാമി ലീഗിന്റെ ഭരണത്തിന് അന്ത്യം കുറിച്ചത്. സംവരണത്തിന് എതിരെ തുടങ്ങിയ പ്രക്ഷോഭം പിന്നീട് ഹസീനയുടെ രാജിക്ക് വേണ്ടിയായി മാറുകയായിരുന്നു. പ്രക്ഷോഭം കലാപമായി മാറിയതോടെ രാജിവെച്ച ഷെയ്ഖ് ഹസീന ഇന്ത്യയിലേക്ക് പലായനം ചെയ്യുകയായിരുന്നു. 

Read More

Bangladesh India Bangladesh

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: