/indian-express-malayalam/media/media_files/uploads/2017/07/army-indianborder759-1.jpg)
ബംഗ്ലാദേശ് അതിർത്തിയിൽ കനത്ത ജാഗ്രതയാണ് ഇന്ത്യ പുലർത്തുന്നത്
ന്യൂഡൽഹി: ആഭ്യന്തര കലാപത്തെത്തുടർന്ന് പ്രധാനമന്ത്രി സ്ഥാനം രാജിവെച്ചശേഷം നാടുവിട്ട ഷെയ്ഖ് ഹസീന ഗാസിയാബാദിലെ ഹിൻഡർ വിമാനത്താവളത്തിൽ വിമാനമിറങ്ങി. ഇന്ത്യൻ വ്യോമസേനയുടേതാണ് ഹിൻഡർ വ്യോമത്താവളം. ഷെയ്ഖ് ഹസീന ഉടൻതന്നെ ലണ്ടനിലേക്ക് യാത്രതിരിക്കുമെന്നാണ് സൂചന. ഷെയ്ഖ് ഹസീനയുമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ കൂടിക്കാഴ്ച നടത്തിയെന്നും വിവരമുണ്ട്. ഗാസിയാബാദ് വിമാനത്താവളത്തിലെത്തിയതിന് തൊട്ടുപിന്നാലെയായിരുന്നു കൂടിക്കാഴ്ച.
അതിനിടെ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ ബംഗ്ലാദേശിലെ സ്ഥിതിഗതികൾ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചർച്ച ചെയ്തു. നേരത്തെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ബംഗ്ലാദേശിലെ സ്ഥിതിഗതികൾ സംബന്ധിച്ച് വിദേശകാര്യ മന്ത്രിയുമായി ചർച്ചചെയ്തിരുന്നു. ഷെയ്ഖ് ഹസീനയുടെ രാജിക്ക് ശേഷവും ബംഗ്ലാദേശിൽ ആഭ്യന്തര കലാപം തുടരുന്ന സാഹചര്യത്തിൽ അതിർത്തി മേഖലയിൽ അതീവ ജാഗ്രത പാലിക്കാൻ അതിർത്തി രക്ഷാസേനയോട് (ബിഎസ്എഫ്) സർക്കാർ നിർദേശിച്ചിട്ടുണ്ട്. ഏത് സാഹചര്യവും നേരിടാൻ തയ്യാറായി നിലയുറപ്പിക്കാനാണ് ഫീൽഡ് കമാൻഡർമാർക്ക് നൽകിയിട്ടുള്ള നിർദേശം. ബംഗ്ലാദേശിലേക്കുള്ള എല്ലാ ട്രെയിൻ സർവീസുകളും ഇന്ത്യൻ റെയിൽവെ നിർത്തിവച്ചിട്ടുണ്ട്. ധാക്കയിലേക്കുള്ള വിമാന സർവീസുകൾ എയർഇന്ത്യയും റദ്ദാക്കി റദ്ദാക്കി.
Read More
- ബംഗ്ലാദേശ് പ്രക്ഷോഭം; പ്രകോപനപരമായ പ്രസ്താവനകൾ നടത്തരുതെന്ന് മമത
- നേട്ടവും കോട്ടവും ഒരുപോലെ; സംഭവബഹുലം ഷെയ്ഖ് ഹസീനയുടെ രാഷ്ട്രീയ ജീവിതം
- ബംഗ്ലാദേശിൽ സൈന്യം ഭരണം ഏറ്റെടുത്തു
- ഷെയ്ഖ് ഹസീന രാജി വെച്ചു: ഇന്ത്യയിൽ അഭയം തേടുമെന്നും സൂചന
- ബംഗ്ലാദേശ് പ്രക്ഷോഭം: 300 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, ഇന്ത്യക്കാർക്ക് ജാഗ്രത നിർദേശം
- ട്രക്കിങ്ങിനിടെ സെൽഫി; 100 അടി താഴ്ചയിലേക്ക് വീണ യുവതിയെ രക്ഷപ്പെടുത്തി; വീഡിയോ
- മധ്യപ്രദേശിൽ മതപരമായ ചടങ്ങിനിടെ മതിൽ തകർന്ന് 9 കുട്ടികൾക്ക് ദാരുണാന്ത്യം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.