scorecardresearch

മധ്യപ്രദേശിൽ മതപരമായ ചടങ്ങിനിടെ മതിൽ തകർന്ന് 9 കുട്ടികൾക്ക് ദാരുണാന്ത്യം

കനത്ത മഴയിൽ മതിൽ ഇടിഞ്ഞു വീഴുകയായിരുന്നുവെന്ന് മുഖ്യമന്ത്രി മോഹൻ യാദവ് അറിയിച്ചു

കനത്ത മഴയിൽ മതിൽ ഇടിഞ്ഞു വീഴുകയായിരുന്നുവെന്ന് മുഖ്യമന്ത്രി മോഹൻ യാദവ് അറിയിച്ചു

author-image
WebDesk
New Update
9 children killed in wall collapse

ചിത്രം: എക്സ്

ഡൽഹി: മധ്യപ്രദേശിൽ മതിൽ ഇടിഞ്ഞുവീണ് ഒമ്പത് കുട്ടികൾക്ക് ദാരുണാന്ത്യം. സാഗർ ജില്ലയിൽ മതപരമായ ചടങ്ങുകളിൽ പങ്കെടുക്കാനെത്തിയ കുട്ടികളാണ് മതിൽ ഇടിഞ്ഞുവീണ് അപകടത്തിൽപെട്ടത്. പരിക്കേറ്റ രണ്ടു കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ആധികൃതർ അറിയിച്ചു.

Advertisment

ഷാഹ്പൂരിലെ ഹർദൗൾ ബാബ ക്ഷേത്രത്തിന് സമീപം രാവിലെ എട്ടരയോടെയാണ് സംഭവം. കനത്ത മഴയിൽ മതിൽ ഇടിഞ്ഞു വീഴുകയായിരുന്നുവെന്ന് മുഖ്യമന്ത്രി മോഹൻ യാദവ് അറിയിച്ചു. ഒമ്പത് കുട്ടികൾ സംഭവസ്ഥലത്ത് തന്നെ മരിച്ചതായും രണ്ട് കുട്ടികളെ പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ജില്ലാ കലക്ടർ ദീപക് ആര്യ പറഞ്ഞു.

മതിൽ ഇടിഞ്ഞ സ്ഥലത്തെ അവശിഷ്ടങ്ങൾ പൂർണമായും നീക്കം ചെയ്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. പരിക്കേറ്റ കുട്ടികൾക്ക് ആവശ്യമായ എല്ലാ ചികിത്സകളും നൽകാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്.

മരിച്ച കുട്ടികളുടെ കുടുംബത്തിന് 4 ലക്ഷം രൂപ വീതം സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. ശനിയാഴ്ച മധ്യപ്രദേശിലെ തന്നെ രേവ എന്ന സ്ഥലത്ത് വീടിൻ്റെ ഭിത്തിതകർന്ന് നാലു വിദ്യാർത്ഥികളും ഒരു സ്ത്രീയും മരിച്ചതിന് പിന്നാലെയാണ് ഈ ദാരുണസംഭവം ഉണ്ടാകുന്നത്.

Advertisment

Read More

Accident Madhya Pradesh

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: