/indian-express-malayalam/media/media_files/VgzHFJCH4sO1LHb5w1iQ.jpg)
ന്യൂഡൽഹി: പിഎച്ച്ഡി വിദ്യാർത്ഥിക്കും ശ്രീലങ്കൻ പ്രൊഫസർക്കുമെതിരായ സൗത്ത് ഏഷ്യൻ യൂണിവേഴ്സിറ്റിയുടെ നടപടിയിൽ ആശങ്ക പ്രകടിപ്പിച്ച് ശ്രീലങ്കൻ ഹൈക്കമ്മിഷണർ. തികച്ചും അസ്വസ്ഥകരമായ സാഹചര്യമെന്നാണ് അവർ പറഞ്ഞത്. വിഷയം എത്രയും പെട്ടെന്ന് പരിഹരിക്കാൻ യൂണിവേഴ്സിറ്റി പ്രസിഡന്റിനോട് ആവശ്യപ്പെടുകയും ചെയ്തതായി ദി സൺഡേ എക്സ്പ്രസ് മനസിലാക്കുന്നു.
പിഎച്ച്ഡി വിഷയം തിരഞ്ഞെടുത്തത് സംബന്ധിച്ച് വിശദീകരണം ആവശ്യപ്പെട്ട് ഗവേഷണ വിദ്യാർത്ഥിക്കും പിഎച്ച്ഡി സൂപ്പർവൈസറായ ലങ്കൻ സ്വദേശിയും സോഷ്യോളജിസ്റ്റ് പ്രൊഫസറുമായ സശാങ്ക പെരേരയ്ക്കും സൗത്ത് ഏഷ്യൻ യൂണിവേഴ്സിറ്റി നോട്ടീസ് അയച്ചതായി ദി ഇന്ത്യൻ എക്‌സ്പ്രസാണ് ആദ്യം റിപ്പോർട്ട് ചെയ്തത്. വിദ്യാർത്ഥിക്ക് നൽകിയ നോട്ടീസിൽ ചോംസ്‌കിയുമായി നടത്തിയ അഭിമുഖത്തിന്റെ സ്വകാര്യ യൂട്യൂബ് വീഡിയോയും പരാമർശിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി "തീവ്ര ഹിന്ദുത്വ പാരമ്പര്യത്തിൽ" നിന്നാണ് വരുന്നതെന്നും ഇന്ത്യൻ മതേതര ജനാധിപത്യം തകർക്കാനും ഹിന്ദുത്വം അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നതായും ചോംസ്കി വീഡിയോയിൽ പറയുന്നതായി കേൾക്കാമെന്ന് നോട്ടീസിൽ പറയുന്നു.
എട്ട് സാർക്ക് രാജ്യങ്ങൾ സ്പോൺസർ ചെയ്യുന്ന ഒരു രാജ്യാന്തര സർവ്വകലാശാലയാണ് സൗത്ത് ഏഷ്യൻ യൂണിവേഴ്സിറ്റി. ശ്രീലങ്ക യൂണിവേഴ്സിറ്റിയുടെ ഗവേണിങ് ബോർഡിലെ അംഗരാജ്യമാണ്. സോഷ്യോളജി പ്രൊഫസറും ഡിപ്പാർട്ട്‌മെന്റിന്റെ സ്ഥാപക അംഗവുമായിരുന്ന പെരേര തനിക്കെതിരായ അന്വേഷണം ആരംഭിച്ചതിനെ തുടർന്ന് യൂണിവേഴ്സിറ്റിയിൽനിന്നും പോയി. യൂണിവേഴ്സിറ്റിയിലെ ഏക ശ്രീലങ്കൻ പ്രൊഫസറായിരുന്നു അദ്ദേഹം. എസ്എയുവിൽ ഏകദേശം 55 അധ്യാപകരുണ്ട്, അവരിൽ അടുത്ത കാലം വരെ പെരേര ഉൾപ്പെടെ ആറ് പേർ വിദേശ ഫാക്കൽറ്റികളായിരുന്നു.
പെരേരയ്‌ക്കെതിരായ നടപടിയെ തുടർന്ന് ശ്രീലങ്കൻ ഹൈക്കമ്മീഷണർ ക്ഷെനുക സെനവിരത്‌നെ ഏപ്രിൽ 23-ന് എസ്എയു പ്രസിഡന്റ് കെകെ അഗർവാളുമായി കൂടിക്കാഴ്ച നടത്തി. വിഷയം എത്രയും വേഗം സൗമ്യമായി പരിഹരിക്കണമെന്ന് ഹൈക്കമ്മിഷണർ ആവശ്യപ്പെട്ടു. തുടക്കത്തിൽതന്നെ വെറുമൊരു നിർദേശമായി കരുതി ഗവേഷണ പ്രോജക്ട് തള്ളിക്കളയാമായിരുന്നുവെന്ന് ഹൈക്കമ്മിഷണർ കൂടിക്കാഴ്ചയിൽ പറഞ്ഞു.
സൺഡേ എക്സ്പ്രസ് പെരേരയെ സമീപിച്ചെങ്കിലും അദ്ദേഹം പ്രതികരിക്കാൻ വിസമ്മതിച്ചു. പെരേര സർവകലാശാലയിൽ നിന്ന് സ്വയം വിരമിച്ചതായി അറിയപ്പെടുന്നു, ജൂലൈ 31 കാമ്പസിലെ അദ്ദേഹത്തിന്റെ അവസാന ദിവസമായിരുന്നു. കാരണം കാണിക്കൽ നോട്ടീസ് ലഭിച്ച പിഎച്ച്‌ഡി വിദ്യാർത്ഥി യൂണിവേഴ്‌സിറ്റി മാനേജ്‌മെന്റിനോട് മാപ്പ് പറഞ്ഞിട്ടുണ്ട്.
Read More
- വയനാട്ടിലെ ദുരിത ബാധിതർക്ക് വേഗത്തിൽ പണം ലഭ്യമാക്കണം, ഇൻഷുറൻസ് കമ്പനികൾക്ക് കേന്ദ്രസർക്കാർ നിർദേശം
- സ്കൂളിൽ പോകാൻ മടി; വ്യാജ ബോംബ് ഭീഷണി മുഴക്കി വിദ്യാർത്ഥി
- പെൺകുട്ടിയുടെ കൈപിടിച്ച് 'ഐ ലവ് യു' പറഞ്ഞ യുവാവിന് രണ്ടു വർഷം തടവ്
- ശുഭാൻശു ശുക്ലയും, പ്രശാന്ത് ബാലകൃഷ്ണൻ നായരും ഐഎസ്എസ് ദൗത്യത്തിൽ
- ഇലക്ടറൽ ബോണ്ടിൽ പ്രത്യേക അന്വേഷണം; ഹർജി തള്ളി സുപ്രീംകോടതി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.