scorecardresearch

പെൺകുട്ടിയുടെ കൈപിടിച്ച് 'ഐ ലവ് യു' പറഞ്ഞ യുവാവിന് രണ്ടു വർഷം തടവ്

ചായപ്പൊടി വാങ്ങാൻ കടയിൽപോയ 14 കാരിയെ തടഞ്ഞു നിർത്തി പ്രണയാഭ്യർത്ഥന നടത്തിയ കുറ്റത്തിനാണ് മുംബൈയിലെ പ്രത്യേക പോക്സോ കോടതി യുവാവിന് ശിക്ഷ വിധിച്ചത്

ചായപ്പൊടി വാങ്ങാൻ കടയിൽപോയ 14 കാരിയെ തടഞ്ഞു നിർത്തി പ്രണയാഭ്യർത്ഥന നടത്തിയ കുറ്റത്തിനാണ് മുംബൈയിലെ പ്രത്യേക പോക്സോ കോടതി യുവാവിന് ശിക്ഷ വിധിച്ചത്

author-image
WebDesk
New Update
Court, FP

ചിത്രം: ഫ്രീപിക്

മുംബൈ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ കൈപിടിച്ച് പ്രണയാഭ്യർത്ഥന നടത്തിയ യുവാവിന് രണ്ടു വർഷം തടവ്. കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടർന്ന് മുംബൈയിലെ പ്രത്യേക പോക്സോ കോടതിയാണ് 24 കാരനായ യുവാവിന് ശിക്ഷ വിധിച്ചത്. 2019ലാണ് കേസിനാധാരമായ സംഭവം നടന്നത്.

Advertisment

വീടിന് സമീപത്തുള്ള കടയിൽ ചായപ്പൊടി വാങ്ങാൻ പോയ 14 കാരിയെ പ്രതി തടഞ്ഞു നിർത്തുകയും, കൈയ്യിൽ പിടിച്ച് പ്രണയാഭ്യർത്ഥന നടത്തുകയുമായിരുന്നു. കരഞ്ഞുകൊണ്ട് വീട്ടിലേത്തിയ പെൺകുട്ടി അമ്മയോട് കാര്യം പറഞ്ഞു. തുടർന്ന പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയിൽ പ്രതിക്കെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു. 

തന്നെ കള്ളക്കേസിൽ കുടുക്കിയതാണെന്നും താനും പെൺകുട്ടിയും പ്രണയത്തിലായിരുന്നുവെന്നും വിചാരണ വേളയിൽ പ്രതി വാദിച്ചു. ഇരുവരെയും ചിലർ ഒരുമിച്ച് കണ്ടതിനെ തുടർന്ന് കുടുംബം ആരോപണം ഉന്നയിക്കുകയായിരുന്നുവെന്നും പ്രതിക്കായി അഭിഭാഷകൻ കോടതിയിൽ വാദിച്ചു. എന്നാൽ, പ്രതിയുടെ വാദം തള്ളിയാണ് പെൺകുട്ടി മൊഴി നൽകിയത്.

പെണ്‍കുട്ടിയുടെ കൈപിടിച്ചതിലൂടെ ബലപ്രയോഗം നടന്നതായി തെളിഞ്ഞെന്ന് കോടതി ചൂണ്ടിക്കാട്ടി. 354 (എ), 354 എന്നീ വകുപ്പുകൾ പ്രകാരമാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. അതേസമയം, പോക്‌സോ നിയമപ്രകാരമുള്ള കുറ്റങ്ങള്‍ ചുമത്തിയില്ല.

Read More

Advertisment
Pocso Act Mumbai

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: