scorecardresearch

ശുഭാൻശു ശുക്ലയും, പ്രശാന്ത് ബാലകൃഷ്ണൻ നായരും ഐഎസ്എസ് ദൗത്യത്തിൽ

ബാക്ക് അപ്പ് ആയാണ് മലയാളിയായ പ്രശാന്ത് ബാലകൃഷ്ണൻ നായരെ തിരഞ്ഞെടുത്തിരിക്കുന്നത്

ബാക്ക് അപ്പ് ആയാണ് മലയാളിയായ പ്രശാന്ത് ബാലകൃഷ്ണൻ നായരെ തിരഞ്ഞെടുത്തിരിക്കുന്നത്

author-image
WebDesk
New Update
Shubhanshu Shukla, Prasanth Balakrishnan Nair

ശുഭാൻശു ശുക്ല, പ്രശാന്ത് ബാലകൃഷ്ണൻ നായർ

ഡൽഹി: ഇന്ത്യയുടെ അഭിമാന പദ്ധതിയായ ഗഗൻയാൻ ദൗത്യത്തിൽ ഇടംനേടിയ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻശു ശുക്ലയും, മലയാളിയായ ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായരും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള (ഐഎസ്എസ് ) ദൗത്യത്തിൽ. ഇരുവരെയും 2025ൽ നടക്കാനിരിക്കുന്ന അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ദൗത്യത്തിനായി തിരഞ്ഞുടുത്തതായി ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐഎസ്ആർഒ) അറിയിച്ചു.

Advertisment

ഐഎഎഫ് ഫൈറ്റർ പൈലറ്റായ ലഖ്‌നൗ സ്വദേശി ശുഭാൻശു ശുക്ലയെ (39) പൈലറ്റായാണ് ദൗത്യത്തിനായി തിരഞ്ഞുടുത്തിരിക്കുന്നത്. ഐഎഎഫ് ഫൈറ്റർ പൈലറ്റും ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരെ (48) ബാക്കപ്പ് ആയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള  'ആക്‌സിയം-4' എന്ന ദൗത്യത്തിനായാണ് ഇരുവരും തിരഞ്ഞെടുക്കപ്പെട്ടത്. 

2025-ൽ വിക്ഷേപിക്കുമെന്ന് പ്രതീക്ഷിക്കുന്ന ആക്ഷൻ 4 ദൗത്യത്തിനായി, 2024 ഓഗസ്റ്റ് ആദ്യവാരം മുതൽ പരിശീലനം ആരംഭിക്കും. ദൗത്യത്തിൽ, അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ തിരഞ്ഞെടുത്ത ശാസ്ത്ര ഗവേഷണവും സാങ്കേതിക പ്രദർശന പരീക്ഷണങ്ങളും നടത്തുകയും ബഹിരാകാശ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്യുമെന്ന്, ഐഎസ്ആർഒ അറിയിച്ചു.

Advertisment

ദൗത്യത്തിൽ നിന്ന് ലഭിക്കുന്ന അനുഭവങ്ങൾ ഇന്ത്യയുടെ മുനുഷ്യ ബഹിരാകാശ പ്രവർത്തനങ്ങൾക്ക് ഗുണം ചെയ്യുമെന്നും, ഐഎസ്ആർഒയും നാസയും തമ്മിൽ ഈ രംഗത്തെ സഹകരണം ശക്തിപ്പെടുത്തുമെന്നും ഐഎസ്ആർഒ പറഞ്ഞു. ബഹിരാകാശ ദൗത്യങ്ങളിൽ ചൈന പുതിയ ചുവടുവയ്പ്പുകൾ നടത്തുന്നതിനിടെയാണ് ഇന്ത്യ-യുഎസ് ബഹിരാകാശ സഹകരണ പദ്ധതികൾ വരുന്നതെന്നത് ശ്രദ്ധേയമാണ്.

മനുഷ്യ ബഹിരാകാശ ദൗത്യത്തിനായി റഷ്യയിൽ പരിശീലനം നേടിയ പൈലറ്റാണ് പ്രശാന്ത് ബാലകൃഷ്ണൻ. നാഷണൽ ഡിഫൻസ് അക്കാദമിയിൽ നിന്ന് ബിരുദം നേടിയ പ്രശാന്ത്, പാലക്കാട് നെൻമാറ സ്വദേശി റിട്ടയേർഡ് എൻജിനീയർ വിളമ്പിൽ ബാലകൃഷ്ണന്റെയും, പ്രമീളയുടെയും മകനാണ്. സിനിമ താരം ലെനയാണ് ഭാര്യ.

പാലക്കാട് എൻഎസ്എസ് എൻജിനീയറിങ് കോളജിൽ പഠനം പൂർത്തിയാക്കുന്നതിനിടെയാണ് നാഷണൽ ഡിഫൻസ് അക്കാദമിയിൽ പ്രവേശനം ലഭിക്കുന്നത്. 1999-ൽ കമ്മീഷൻഡ് ഓഫീസറായി എയർഫോഴ്‌സിന്റെ ഭാഗമായി. സുഖോയ് യുദ്ധവിമാനങ്ങൾ പറത്തുന്ന ഫൈറ്റർ പൈലറ്റാണ് പ്രശാന്ത് ബാലകൃഷ്ണൻ. ക്യാറ്റ് എ ഫ്ലൈയിംഗ് ഇൻസ്ട്രക്ടറും 3,000 മണിക്കൂറോളം ഫ്ലൈയിംഗ് എക്സ്പീരിയിൻസുമുള്ള ടെസ്റ്റ് പൈലറ്റുമാണ് അദ്ദേഹം. "Su-30 MKI, MiG-21, MiG-29, Hawk, Dornier, An-32" തുടങ്ങിയ വിവിധ വിമാനങ്ങൾ പറത്തിയിട്ടുള്ള അനുഭവപാഠവത്തോടെയാണ് പ്രശാന്ത് ദൗത്യത്തിനായി തയ്യാറാകുന്നത്.

അലബാമയിലെ യുഎസ് എയർ കമാൻഡ് ആൻഡ് സ്റ്റാഫ് കോളേജിൽ നിന്ന് ഒന്നാം റാങ്കോടെ ബിരംദം നേടിയിട്ടുള്ള പ്രശാന്ത്, റഷ്യയിലെ പരിശീലനത്തിന് പുറമെ ബംഗളൂരുവിലെ ഹ്യൂമൻ സ്‌പേസ് ഫ്‌ളൈറ്റ് സെൻ്ററിലും പരിശീലനം നേടിയിട്ടുണ്ട്.

Read More

Nasa Isro

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: