/indian-express-malayalam/media/media_files/Z0JrnEBitxqudKnoy6cv.jpg)
ഫയൽ ഫൊട്ടോ
ഡൽഹി: ഇലക്ടറൽ ബോണ്ട് സ്കീമിൽ ജുഡീഷ്യൽ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ തള്ളി സുപ്രീം കോടതി. കോർപ്പറേറ്റുകളും രാഷ്ട്രീയപാർട്ടികളും നടത്തിയ കൊടുക്കൽ വാങ്ങലുകൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സർക്കാരിതര സംഘടനകൾ സമർപ്പിച്ച പൊതുതാൽപ്പര്യ ഹരജികളാണ് സുപ്രീം കോടതി തള്ളിയത്.
ഹർജിക്കാർ നിയമപ്രകാരം ലഭ്യമായ മറ്റു പ്രതിവിധികൾ തേടാതെയാണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നതെന്നും, ഈ ഘട്ടത്തിൽ കോടതി ഇടപെടുന്നത് "അനുചിതവും, അനവസരവും" ആയിരിക്കുമെന്ന്, ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി.പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ച് വ്യക്തമാക്കി.
ഈ വർഷം, ഫെബ്രുവരിയിലാണ്, നരേന്ദ്ര മോദി സർക്കാർ നടപ്പാക്കിയ ഇലക്ടറൽ ബോണ്ട് പദ്ധതി സുപ്രീം കോടതി റദ്ദാക്കിയിത്. രാഷ്ട്രീയ പാർട്ടികളുടെ സംഭാവന വിവരങ്ങൾ ജനങ്ങൾക്ക് അറിയാൻ അവകാശമുണ്ടെന്നും സംഭാവന വിവരങ്ങൾ രഹസ്യമാക്കുന്നത് ഭരണഘടനാ വിരുദ്ധമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
തിരഞ്ഞെടുപ്പിലെ കള്ളപ്പണ ഇടപാട് തടയാനുള്ള ഏക മാർഗമല്ല ഇലക്ടറൽ ബോണ്ടെന്നും, സംഭാവന സംബന്ധിച്ച രഹസ്യാത്മകത വിവരാവകാശ നിയമത്തിന്റെ ലംഘനമാണെന്നും കോടതി പറഞ്ഞു. സംഭാവന സംബന്ധിച്ച മുഴുവൻ വിവരങ്ങളും പാർട്ടികൾ തിരഞ്ഞെടുപ്പ് കമ്മീഷന് നൽകണം. ഈ വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷൻ പരസ്യമാക്കണമെന്നും ചീഫ് ജസ്റ്റിസ് നിർദേശിച്ചു.
ഇലക്ടറൽ ബോണ്ടുകളുടെ വിതരണം നിർത്താൻ എസ്ബിഐയ്ക്കാണ് നിർദേശം നൽകിയത്. സംഭവാന നൽകുന്നവർക്ക് പാർട്ടികളിൽ സ്വാധീനം കൂടും. ഇത് തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് തിരിച്ചടിയാണെന്ന് കോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റിന് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പറഞ്ഞത്.
Read More
- ക്വാറികൾക്ക് നിയന്ത്രണം കൊണ്ടുവരണം; മുണ്ടക്കൈ ഉരുൾപൊട്ടലിൽ പ്രതികരിച്ച് മാധവ് ഗാഡ്ഗിൽ
- ബെയ്ലി പാലം ഉച്ചയോടെ പൂർത്തിയായേക്കും, വിശ്രമമില്ലാതെ സൈനികർ
- മുഖ്യമന്ത്രിയും രാഹുലും പ്രിയങ്കയും ഇന്ന് വയനാട്ടില്
- മുണ്ടക്കൈ ദുരന്തം: രക്ഷാപ്രവർത്തനം മൂന്നാം ദിനത്തിൽ, സൈന്യത്തിനൊപ്പം ഡോഗ് സ്ക്വാഡും
- ഇനി എങ്ങോട്ട്? ഒന്നുമില്ലാത്ത ഭാവിയിലേയ്ക്ക് കണ്ണും നട്ട് വയനാടിന്റെ മക്കൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us