/indian-express-malayalam/media/media_files/DSrgMsC5uFTmFwKns7Rk.jpg)
പ്രതീകാത്മക ചിത്രം
ഡൽഹി: സ്കൂളിന് അവധി ലഭിക്കാനായി വ്യാജ ബോംബ് ഭീഷണി മുഴക്കി വിദ്യാർത്ഥി. സംഭവത്തിൽ സൗത്ത് ഡൽഹി സ്വദേശിയായ 14 കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ക്ലാസ് മുടക്കാനാണ് വ്യജ ഇ-മെയിൽ സന്ദേശമയച്ചതെന്ന് ആൺകുട്ടി സമ്മതിച്ചതായി പൊലീസ് അറിയിച്ചു.
അടുത്തിടെ ഡൽഹിയിലെ ചില സ്കൂളുകൾക്ക് നേരെയുണ്ടായ ബോംബ് ഭീഷണികളെ പറ്റി മനസിലാക്കിയിരുന്നു. അന്ന് ഭീഷണിയുണ്ടായ സ്കൂളുകൾക്ക് അവധി ലഭിച്ചതിന് സമാനമായി തന്റെ സ്കൂളിനും അവധി ലഭിക്കുമെന്ന് പ്രതീക്ഷിച്ചാണ് സാഹസത്തിന് മുതിർന്നതെന്ന് കുട്ടി സമ്മതിച്ചതായി പൊലീസ് പറഞ്ഞു.
സഹപാഠികളുമായുണ്ടായ വഴക്കിനെ തുടർന്നാണ് പതിനാലുകാരൻ സ്കൂളിൽ പോകാൻ മടിച്ചത്. ഇതേ തുടർന്നാണ് വ്യാജ ബോംബ് ഭീഷണി മുഴക്കിയതെന്ന്, ഡൽഹി സൗത്ത് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ അങ്കിത് ചൗഹാൻ പറഞ്ഞു. അജ്ഞാത ഇമെയിൽ ഐഡിയിൽ നിന്ന് സ്‌കൂളിലേക്ക് സന്ദേശം അയയ്ക്കാൻ ഉപയോഗിച്ച മൊബൈൽ ഫോൺ പിടിച്ചെടുത്തതായും പൊലീസ് അറിയിച്ചു.
വെള്ളിയാഴ്ച പുലർച്ചെ 12.30-ഓടെയാണ് സ്കൂളിലേക്ക് ഭീഷണി സന്ദേശം എത്തിയത്. തുടർന്ന് സ്കൂളിലും പരിസര പ്രദേശത്തുമുള്ള ആളുകളെ ഒഴിപ്പിക്കുകയും തിരച്ചിൽ നടത്തുകയും ചെയ്തു. ബോംബ് ഡിറ്റക്ഷൻ ടീമും ഡോഗ് സ്ക്വാഡും ഉൾപ്പെടെ നടത്തിയ വ്യാപക തിരച്ചിൽ വിഫലമായതോടെ സന്ദേശത്തിന്റെ ഉറവിടം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ആൺകുട്ടി പിടിയിലായത്.
Read More
- പെൺകുട്ടിയുടെ കൈപിടിച്ച് 'ഐ ലവ് യു' പറഞ്ഞ യുവാവിന് രണ്ടു വർഷം തടവ്
- ശുഭാൻശു ശുക്ലയും, പ്രശാന്ത് ബാലകൃഷ്ണൻ നായരും ഐഎസ്എസ് ദൗത്യത്തിൽ
- ഇലക്ടറൽ ബോണ്ടിൽ പ്രത്യേക അന്വേഷണം; ഹർജി തള്ളി സുപ്രീംകോടതി
- ക്വാറികൾക്ക് നിയന്ത്രണം കൊണ്ടുവരണം; മുണ്ടക്കൈ ഉരുൾപൊട്ടലിൽ പ്രതികരിച്ച് മാധവ് ഗാഡ്ഗിൽ
- ബെയ്ലി പാലം ഉച്ചയോടെ പൂർത്തിയായേക്കും, വിശ്രമമില്ലാതെ സൈനികർ
- മുഖ്യമന്ത്രിയും രാഹുലും പ്രിയങ്കയും ഇന്ന് വയനാട്ടില്
- മുണ്ടക്കൈ ദുരന്തം: രക്ഷാപ്രവർത്തനം മൂന്നാം ദിനത്തിൽ, സൈന്യത്തിനൊപ്പം ഡോഗ് സ്ക്വാഡും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.