/indian-express-malayalam/media/media_files/8FjgGiEF5VfxikHYI7bg.jpg)
വിദ്യാർഥികൾ ആരംഭിച്ച പ്രക്ഷോഭം സർക്കാരിനെതിരായ സമരമായി മാറുകയായിരുന്നു
ധാക്ക: ബംഗ്ലാദേശിൽ ആഭ്യന്തര കലാപം രൂക്ഷമായതോടെ സൈന്യം ഭരണം ഏറ്റെടുത്തു.രാജ്യത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും, ഇടക്കാല സർക്കാർ ഉടൻ രൂപീകരിക്കുമെന്നും സൈനിക മേധാവി വാകർ ഉസ് സമാൻ രാജ്യത്തോടായി നടത്തിയ പ്രസംഗത്തിൽ പറഞ്ഞു.
രാജ്യം വളരെയേറെ കഷ്ടപ്പാടുകൾ നേരിട്ടു. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ തകർന്നു. നിരവധി ആളുകളാണ് കൊല്ലപ്പെട്ടത്. ഇത് അക്രമം അവസാനിപ്പിക്കേണ്ട സമയമാണ്- സൈനിക മേധാവി പറഞ്ഞു.ഇടക്കാല സർക്കാർ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് പ്രസിഡന്റുമായും വിവിധ രാഷ്ട്രീയ പാർട്ടികളുമായും സംസാരിച്ചതായും സൈനിക മേധാവി വാകർ ഉസ് സമാൻ അറിയിച്ചു.
സാഹചര്യം മെച്ചമായാൽ അടിയന്തരാവസ്ഥ തുടരേണ്ടി വരില്ല. വിദ്യാർഥികൾ ശാന്തരാകുകയും പുതിയ സർക്കാരിനോട് സഹകരിക്കുകയും വേണം. ആഴ്ചകളോളം നീണ്ട പ്രക്ഷോഭത്തിൽ, കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്നും സൈനിക മേധാവി വാകർ ഉസ് സമാൻ പറഞ്ഞു.
ആരാണ് വാകർ ഉസ് സമാൻ
നിലവിൽ ബംഗ്ലാദേശിന്റെ സൈനീക മേധാവി. നാലു പതിറ്റാണ്ടു നീണ്ട സൈനിക ജീവിതത്തിനിടെ, വാകർ ഉസ് സമാൻ സൈന്യത്തിൽ നിരവധി പദവികളിൽ സേവനം അനുഷ്ഠിച്ചു. രണ്ടു തവണ യുഎൻ സമാധാനസംഘത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. സൈന്യത്തെ ആധുനിക വത്കരിക്കുന്നതിൽ നിർണായകമായ പങ്ക് വാകർ ഉസ് സമാൻ വഹിച്ചിട്ടുണ്ട്. 1966 ൽ ധാക്കയിൽ ജനിച്ച അദ്ദേഹം രാജിവെച്ച പ്രധാന മന്ത്രി ഷെയ്ക ഹസീനയുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചുള്ള സൈനീക വിഭാഗത്തിന്റെ പ്രിൻസിപ്പൽ സ്റ്റാഫ് ഓഫീസറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ഷെയ്ക് ഹസീന ഇന്ത്യയിലേക്ക് കടന്നെന്ന് സൂചന
ആഭ്യന്തര കലാപത്തെ തുടർന്ന് രാജിവെച്ച പ്രധാനമന്ത്രി ഷേഖ് ഹസീ രാജ്യം വിട്ടു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി വിട്ട് ഷേഖ് ഹസീനയും സഹോദരിയും സൈനിക ഹെലികോപ്റ്ററിൽ ഇന്ത്യയിലേക്ക് കടന്നതായാണ് റിപ്പോർട്ട്.ഉടൻ രാജിവെക്കാൻ സൈന്യം ഹസീനയ്ക്ക് നിർദേശം നൽകുകയായിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്.
സ്വാതന്ത്ര്യസമരസേനാനികളുടെ ബന്ധുക്കൾക്ക് സർക്കാർ ജോലിയിൽ സംവരണം നൽകുന്നതിനെതിരെ വിദ്യാർഥികൾ ആരംഭിച്ച പ്രക്ഷോഭം സർക്കാരിനെതിരായ സമരമായി മാറുകയായിരുന്നു.
Read More
- ഷെയ്ഖ് ഹസീന രാജി വെച്ചു: ഇന്ത്യയിൽ അഭയം തേടുമെന്നും സൂചന
- ബംഗ്ലാദേശ് പ്രക്ഷോഭം: 300 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, ഇന്ത്യക്കാർക്ക് ജാഗ്രത നിർദേശം
- ട്രക്കിങ്ങിനിടെ സെൽഫി; 100 അടി താഴ്ചയിലേക്ക് വീണ യുവതിയെ രക്ഷപ്പെടുത്തി; വീഡിയോ
- മധ്യപ്രദേശിൽ മതപരമായ ചടങ്ങിനിടെ മതിൽ തകർന്ന് 9 കുട്ടികൾക്ക് ദാരുണാന്ത്യം
- പ്രൊഫസർക്കെതിരായ സൗത്ത് ഏഷ്യൻ യൂണിവേഴ്സിറ്റി നടപടി, ആശങ്ക പ്രകടിപ്പിച്ച് ശ്രീലങ്കൻ ഹൈക്കമ്മിഷണർ
- വയനാട്ടിലെ ദുരിത ബാധിതർക്ക് വേഗത്തിൽ പണം ലഭ്യമാക്കണം, ഇൻഷുറൻസ് കമ്പനികൾക്ക് കേന്ദ്രസർക്കാർ നിർദേശം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.