scorecardresearch

ബംഗ്ലാദേശ് പ്രക്ഷോഭം; പ്രകോപനപരമായ പ്രസ്താവനകൾ നടത്തരുതെന്ന് മമത

ബംഗ്ലാദേശുമായി അതിർത്തി പങ്കിടുന്ന പശ്ചിമ ബംഗാളിലെ ജില്ലകളിൽ ബിഎസ്എഫ് ഡയറക്ടർ ജനറൽ ദൽജിത് സിംഗ് ചൗധരിയും മറ്റ് ഉദ്യോഗസ്ഥരും തിങ്കളാഴ്ച സന്ദർശനം നടത്തിയിരുന്നു. അതിർത്തി ജില്ലകളിൽ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്

ബംഗ്ലാദേശുമായി അതിർത്തി പങ്കിടുന്ന പശ്ചിമ ബംഗാളിലെ ജില്ലകളിൽ ബിഎസ്എഫ് ഡയറക്ടർ ജനറൽ ദൽജിത് സിംഗ് ചൗധരിയും മറ്റ് ഉദ്യോഗസ്ഥരും തിങ്കളാഴ്ച സന്ദർശനം നടത്തിയിരുന്നു. അതിർത്തി ജില്ലകളിൽ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്

author-image
WebDesk
New Update
ത്രിപുര: വഴിമാറ്റവും  വസ്തുതകളും

മമതാ ബാനർജി

കൊൽക്കത്ത: ബംഗ്ലാദേശിലെ ആഭ്യന്തര കലാപത്തെ സംബന്ധിച്ച പ്രകോപനപരമായ പ്രസ്താവനകൾ ആരുടെ ഭാഗത്തുനിന്നും ഉണ്ടാകരുതെന്ന് ആഹ്വാനവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. പ്രകോപനപരമായ പ്രസ്താവനകൾ സംസ്ഥാനത്തെ സമാധാനം അപകടത്തിലാക്കും. അയൽരാജ്യത്തെ പ്രതിസന്ധിയിൽ ഇന്ത്യയുടെ നിലപാട് കേന്ദ്രം തീരുമാനിക്കുമെന്നും മമതാ ബാനർജി പറഞ്ഞു.
എല്ലാ സമുദായങ്ങളിലുമുള്ള ആളുകൾ ശാന്തത പാലിക്കണം. വർഗീയമായ പ്രസ്താവനകൾ ആരൂടെ ഭാഗത്ത് നിന്നും ഉണ്ടാകാൻ പാടില്ല. ബംഗ്ലാദേശിലുള്ളവർക്ക് ബുദ്ധിമുട്ടുകൾ ഉണ്ടായാൽ അവിടുത്തെ സർക്കാർ ആവശ്യമായ നടപടികൾ സ്വീകരിക്കും. ആവശ്യമായ സമയത്ത് ഇന്ത്യൻ സർക്കാരും നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷ. ബംഗ്ലാദേശിലെ സ്ഥിതിഗതികളെക്കുറിച്ച് ചില ബിജെപി നേതാക്കൾ ഇതിനകം തന്നെ അനുചിതമായ പരാമർശങ്ങൾ നടത്താൻ തുടങ്ങിയിട്ടുണ്ടെന്ന് മമത കുറ്റപ്പെടുത്തി.അതിനിടെ, ബംഗ്ലാദേശുമായി അതിർത്തി പങ്കിടുന്ന പശ്ചിമ ബംഗാളിലെ ജില്ലകളിൽ ബിഎസ്എഫ് ഡയറക്ടർ ജനറൽ ദൽജിത് സിംഗ് ചൗധരിയും മറ്റ് ഉദ്യോഗസ്ഥരും തിങ്കളാഴ്ച സന്ദർശനം നടത്തിയിരുന്നു. അതിർത്തി ജില്ലകളിൽ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. 
ബംഗ്ലാദേശിലെ ആഭ്യന്തര കലാപത്തിൽ ഇതിനോടകം 300 പേരാണ് കൊല്ലപ്പെട്ടത്. ഏകദേശം നാലുലക്ഷം പേരോളമാണ് തെരുവിലിറങ്ങിയത്.പ്രക്ഷോഭം രൂക്ഷമായതോടെ ഷെയ്ഖ് ഹസീന പ്രധാനമന്ത്രി പദം രാജിവെച്ച് രാജ്യം വിട്ടു. ഇന്ത്യയിലേക്ക് കടന്ന ഷെയ്ഖ് ഹസീന ഇവിടെ നിന്നും ലണ്ടനിലേക്ക് പോകുമെന്നാണ് സൂചന. അനിശ്ചിത കാല കർഫ്യു പ്രഖ്യാപിച്ചിരിക്കുന്ന ബംഗ്ലാദേശിൽ ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ പുതിയ സർക്കാരുണ്ടാക്കുമെന്ന് സൈന്യം രാജ്യത്തോടുള്ള പ്രസ്താവനയിൽ അറിയിച്ചു. 

Read More

Advertisment

Mamata Banerjee West Bengal Bangladesh

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: