/indian-express-malayalam/media/media_files/uploads/2019/06/sheikh-cats.jpg)
ഹസീന യുകെയിൽ രാഷ്ട്രീയ അഭയം തേടാൻ ശ്രമിച്ചെങ്കിലും അതിൽ സാങ്കേതിക തടസ്സമുണ്ടായിട്ടുണ്ട
ന്യൂഡൽഹി: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന താത്കാലികമായി ഇന്ത്യയിൽ തുടരുമെന്നും മറ്റൊരു രാജ്യത്തിലേക്ക് രാഷ്ട്രീയ അഭയം തേടുന്നതിനെപ്പറ്റി വിവരങ്ങളൊന്നുമില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് രൺധീർ ജയ്സ്വാളാണ് ഇക്കാര്യം വ്യക്തമാക്കിയത്. ധാക്കയിൽ നിന്ന് പലായനം ചെയ്ത ഹസീന യുകെയിൽ രാഷ്ട്രീയ അഭയം തേടാൻ ശ്രമിച്ചെങ്കിലും അതിൽ സാങ്കേതിക തടസ്സമുണ്ടായിട്ടുണ്ട്. ബംഗ്ലാദേശിലെ ബംഗ്ലാദേശിലെ ജനങ്ങളുടെ താൽപ്പര്യങ്ങളെക്കുറിച്ച് ഇന്ത്യക്ക് ആശങ്കയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.അതേ സമയം ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളുടെ സുരക്ഷയെപ്പറ്റി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ വ്യാഴാഴ്ച പാർലമെന്റിൽ ആശങ്ക പ്രകടിപ്പിച്ചു. ഇന്ത്യ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും ധാക്കയുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം ബംഗ്ലാദേശിൽ ക്രമസമാധാനം പുനഃസ്ഥാപിക്കാനാണ് പ്രഥമ പരിഗണനയെന്ന് നിയുക്ത പ്രധാനമന്ത്രി മുഹമ്മദ് യൂനുസ് പറഞ്ഞു. ക്രമസമാധാനം ഉറപ്പുവരുത്താതെ ഒരു ചുവടു പോലും മുന്നോട്ടു വെക്കാനാകില്ല. എല്ലാവരും നമ്മുടെ സഹോദരങ്ങളാണ്. എല്ലാവരെയും സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്നും മുഹമ്മദ് യൂനുസ് അഭിപ്രായപ്പെട്ടു.
Read More
- ബംഗ്ലാദേശിൽ ഇടക്കാല സർക്കാരിനെ മുഹമ്മദ് യൂനസ് നയിക്കും
- അഫ്ഗാനിസ്ഥാനിന്റെയും ശ്രീലങ്കയുടെയും തനിയാവർത്തനം; ബംഗ്ലാദേശ് ഇനി എങ്ങോട്ട്?
- ബംഗ്ലാദേശ്; സ്ഥിതി അതീവ ഗുരുതരം: ഹസീന എവിടേക്കെന്നതിൽ ഇന്ന് തീരൂമാനം ഉണ്ടാകും
- ഹസീനയുമായുള്ള വിമാനം ഗാസിയാബാദിൽ; ലണ്ടനിലേക്ക് പോകാനെന്ന് സൂചന
- ബംഗ്ലാദേശ് പ്രക്ഷോഭം; പ്രകോപനപരമായ പ്രസ്താവനകൾ നടത്തരുതെന്ന് മമത
- നേട്ടവും കോട്ടവും ഒരുപോലെ; സംഭവബഹുലം ഷെയ്ഖ് ഹസീനയുടെ രാഷ്ട്രീയ ജീവിതം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.