/indian-express-malayalam/media/media_files/2XaUv2gm98dUsZ424zMt.jpg)
രാജ്യത്ത് ഉടൻ തിരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീനും പറഞ്ഞു.
ധാക്ക:ആഭ്യന്തര കലാപം രൂക്ഷമായ ബംഗ്ലാദേശിൽ വ്യാപക കൊള്ളയും കൊലയും തുടരുന്നു. വിവിധയിടങ്ങളിലുണ്ടായ കലാപത്തിൽ ഇതുവരെ 340-ഓളം പേർ കൊല്ലപ്പെട്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 134 പേർ മരിച്ചെന്നാണ് വിവരം.ആഭ്യന്തര കലാപം രൂക്ഷമായതോടെ ഷെയ്ഖ് ഹസീന പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച് രാജ്യം വിട്ടിരുന്നു. ഇതിനുപിന്നാലെ പ്രധാനമന്ത്രിയുടെ ഔദോഗീക വസതി പ്രക്ഷോഭം നടത്തുന്നവർ കൈയ്യടിക്കിയിരുന്നു. ഏകദേശം നാലുലക്ഷത്തോളം പേരാണ് തെരുവിലിറങ്ങി പ്രതിഷേധിക്കുന്നത്.
പ്രക്ഷോഭകർ ബംഗ്ലാദേശ് മുൻ പ്രസിഡന്റും ഷെയ്ഖ് ഹസീനയുടെ പിതാവുമായ ഷെയ്ഖ് മുജീബുർ റഹ്മാന്റെ പ്രതിമയുൾപ്പെടെ തകർത്തിട്ടുണ്ട്. ഹസീനയുടെ ഔദ്യോഗികവസതിയിൽ അതിക്രമിച്ചു കയറിയവർ ഓഫീസിനുള്ളിലെ സാമഗ്രികൾ നശിപ്പിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെ പുറത്തുവന്നിട്ടുണ്ട്. രാജ്യത്തെ ഭൂരിഭാഗം തെരുവുകളും കലാപകാരികൾ കീഴടിക്കിയിരിക്കുകയാണ്. അവാമി ലീഗ് പ്രവർത്തകരും കലാപകാരികളും തമ്മിൽ തെരുവിൽ ഏറ്റുമുട്ടുന്ന സ്ഥിതിയാണ്. അതിനിടെ അവാമി ലീഗ് പ്രവർത്തകനെ കലാപകാരികൾ അടിച്ചുകൊല്ലുന്നത് ഉൾപ്പടെയുള്ള സംഭവങ്ങളും വിവിധ പ്രദേശങ്ങളിൽ അരങ്ങേറി. ബംഗ്ലാദേശിൽ ഇടക്കാല സർക്കാർ രൂപീകരിക്കുമെന്ന് സൈനിക മേധാവി വക്കർ ഉസ് സമാൻ ഷെയ്ഖ് ഹസീനയുടെ രാജിക്ക് ശേഷം പ്രഖ്യാപിച്ചിരുന്നു. രാജ്യത്ത് ഉടൻ തിരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീനും പറഞ്ഞു. നിലവിൽ പാർലമെന്റെ പിരിച്ചുവിട്ടെന്നും വേഗത്തിൽ തിരഞ്ഞെടുപ്പ് നടത്തി രാജ്യത്ത് ഭരണസംവിധാനം സുഗമമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഹസീന ദില്ലിയിൽ തുടരുന്നു
ബംഗ്ലാദേശിലെ കലാപത്തെ തുടർന്ന് രാജ്യം വിട്ട മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഡൽഹിയിൽ തുടരുന്നു. ഷെയ്ഖ് ഹസീന എവിടേക്ക് പോകുമെന്നതിൽ ചൊവ്വാഴ്ച വ്യക്തതയുണ്ടാകും. ഡൽഹിയിലെ ഹിൻഡൻ വ്യോമസേന താവളത്തിലാണ് തിങ്കളാഴ്ച വൈകീട്ട് ആറ് മണിയോടെ ഷെയ്ഖ് ഹസീന ഇറങ്ങിയത്. ബ്രിട്ടനിൽ രാഷ്ട്രീയ അഭയം ഉറപ്പാകും വരെ ഇന്ത്യയിൽ തുടരുമെന്ന് ബംഗ്ലാദേശ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം, ഷെയ്ഖ് ഹസീന ഇനി ബംഗ്‌ളാദേശ് രാഷ്ട്രീയത്തിലേക്കില്ലെന്ന് മകൻ സാജിബ് വാജേദ് വ്യക്തമാക്കി. ബംഗ്ലദേശിനെ മാറ്റിയെടുക്കാൻ വളരെയേറെ ശ്രമിച്ചിട്ടും തനിക്കെതിരെയുണ്ടായ കലാപത്തിൽ അവർ നിരാശയാണെന്ന് സജീബ് പറഞ്ഞു. ഹസീന അധികാരം ഏറ്റമെടുക്കുമ്പോൾ വെറുമൊരു ദരിദ്രരാജ്യമായിരുന്നും ബംഗ്ലാദേശ്. എന്നാൽ ഇന്ന് ഏഷ്യയിലെ വളർന്നുവരുന്ന രാജ്യങ്ങളിലൊന്നാക്കാൻ ഹസീനയ്ക്ക് കഴിഞ്ഞെന്നും സജീബ് പറഞ്ഞു.
മൗനം തുടർന്ന് ഇന്ത്യ
ബംഗ്ലാദേശിൽ ആഭ്യന്തര കലാപം രൂക്ഷമായതോടെ കടുത്ത ജാഗ്രതയിൽ ഇന്ത്യ. നിലവിൽ ആഭ്യന്തര കലാപത്തെപ്പറ്റി ഔദോഗീകമായി ഇന്ത്യ പ്രതികരിച്ചിട്ടില്ല.തിങ്കളാഴ്ച ഡൽഹിയിലെത്തിയ ഷെയ്ഖ് ഹസീനയുമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ കൂടിക്കാഴ്ച നടത്തിയിരുന്നു. അതിനിടെ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ ബംഗ്ലാദേശിലെ സ്ഥിതിഗതികൾ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചർച്ച ചെയ്തു. നേരത്തെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ബംഗ്ലാദേശിലെ സ്ഥിതിഗതികൾ സംബന്ധിച്ച് വിദേശകാര്യ മന്ത്രിയുമായി ചർച്ചചെയ്തിരുന്നു.
ഷെയ്ഖ് ഹസീനയുടെ രാജിക്ക് ശേഷവും ബംഗ്ലാദേശിൽ ആഭ്യന്തര കലാപം തുടരുന്ന സാഹചര്യത്തിൽ അതിർത്തി മേഖലയിൽ അതീവ ജാഗ്രത പാലിക്കാൻ അതിർത്തി രക്ഷാസേനയോട് (ബിഎസ്എഫ്) സർക്കാർ നിർദേശിച്ചിട്ടുണ്ട്. ഏത് സാഹചര്യവും നേരിടാൻ തയ്യാറായി നിലയുറപ്പിക്കാനാണ് ഫീൽഡ് കമാൻഡർമാർക്ക് നൽകിയിട്ടുള്ള നിർദേശം. ബംഗ്ലാദേശിലേക്കുള്ള എല്ലാ ട്രെയിൻ സർവീസുകളും ഇന്ത്യൻ റെയിൽവെ നിർത്തിവച്ചിട്ടുണ്ട്. ധാക്കയിലേക്കുള്ള വിമാന സർവീസുകൾ എയർഇന്ത്യയും റദ്ദാക്കി റദ്ദാക്കി.
Read More
- ഹസീനയുമായുള്ള വിമാനം ഗാസിയാബാദിൽ; ലണ്ടനിലേക്ക് പോകാനെന്ന് സൂചന
- ബംഗ്ലാദേശ് പ്രക്ഷോഭം; പ്രകോപനപരമായ പ്രസ്താവനകൾ നടത്തരുതെന്ന് മമത
- നേട്ടവും കോട്ടവും ഒരുപോലെ; സംഭവബഹുലം ഷെയ്ഖ് ഹസീനയുടെ രാഷ്ട്രീയ ജീവിതം
- ബംഗ്ലാദേശിൽ സൈന്യം ഭരണം ഏറ്റെടുത്തു
- ഷെയ്ഖ് ഹസീന രാജി വെച്ചു: ഇന്ത്യയിൽ അഭയം തേടുമെന്നും സൂചന
- ബംഗ്ലാദേശ് പ്രക്ഷോഭം: 300 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, ഇന്ത്യക്കാർക്ക് ജാഗ്രത നിർദേശം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.