/indian-express-malayalam/media/media_files/VSjw77HNb8cp3uw0a8qO.jpg)
ഫയൽ ഫൊട്ടോ
ഡൽഹി: ഹിജാബ് ഉൾപ്പെടെയുള്ള മതപരമായി തിരച്ചറിയപ്പെടുന്ന വസ്ത്രങ്ങൾ ക്യാമ്പസിൽ വിലക്കിയ മുംബൈയിലെ സ്വകാര്യ കോളജിന്റെ സർക്കുലർ സ്റ്റേ ചെയ്ത് സുപ്രീം കോടതി. മുംബൈയിലെ ചെമ്പൂർ ആചാര്യ മറാത്തെ കോളജ് പുറത്തിറക്കിയ വിവാദ ഉത്തരവാണ് നവംബർ 18 വരെ സുപ്രീം കോടതി സ്റ്റേ ചെയ്തിരിക്കുന്നത്.
വിദ്യാർത്ഥകളുടെ മതം വെളിപ്പെടുത്താതിരിക്കാനാണോ കോളേജ് ഇങ്ങനെ ചെയ്യുന്നതെന്ന് ചോദിച്ച ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് സഞ്ജയ് കുമാർ എന്നിവരടങ്ങുന്ന ബഞ്ച്, വിദ്യാർത്ഥകളുടെ മതം അവരുടെ പേരുകളിലൂടെ വെളിപ്പെടുമെന്ന് പറഞ്ഞു. പേരു വിളിക്കാതിരിക്കാൻ വിദ്യാർത്ഥികൾക്ക് ഗേറ്റിൽവച്ച് നമ്പർ നൽകാൻ നിങ്ങൾ ആവശ്യപ്പെടുമോ എന്നും കോടതി ആരാഞ്ഞു.
പൊട്ടു തൊട്ട് വരുന്ന വിദ്യാർത്ഥികളെ കോളജ് വിലക്കുമോ എന്ന് കോടതി ചോദിച്ചു. എന്നാൽ, ക്ലാസ്മുറികള്‍ക്കുള്ളില്‍ ബുര്‍ഖ ധരിക്കരുതെന്നും മതപരമായ ചടങ്ങുകള്‍ നടത്തരുതെന്നും നിര്‍ദേശിച്ചു. ഡ്രസ് കോഡ് നടപ്പിലാക്കുന്നതിലൂടെ എന്ത് സ്ത്രീ ശാക്തീകരിണമാണ് കോളജ് കൊണ്ടു വരുന്നതെന്നും കോടതി ചോദിച്ചു.
മുസ്​ലിം പെണ്‍കുട്ടികള്‍ക്ക് ഹിജാബ് ധരിക്കാന്‍ അനുമതി നല്‍കിയാല്‍ ഹിന്ദുമത വിശ്വാസികളായ പെണ്‍കുട്ടികള്‍ കാവി നിറത്തിലെ ഷാളുകള്‍ അണിഞ്ഞ് കോളജിൽ എത്തും. ഇത് മറ്റു പ്രശ്നങ്ങൾ ഉണ്ടാക്കാൻ സാധ്യതയുള്ളതിനാലാണ് വിലക്കേർപ്പെടുത്തിയതെന്നായിരുന്നു കോളജ് അധികൃതരുടെ വിശദീകരണം.
ഡ്രസ് കോഡിനെതിരെ കോളജിലെ മൂന്നു വിദ്യാർത്ഥികൾ ജൂൺ 26ന് ബോംബെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹർജി ഹൈക്കോടതി തള്ളിയതിനെ തുടർന്ന് വിദ്യാർത്ഥികൾ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. 'നാലു വർഷമായി വിദ്യാർത്ഥികൾ ഹിജാബ് ധരിക്കുന്നു. ഇത്രകാലം യാതൊരു പ്രശ്നവും ഉണ്ടായിരുന്നില്ല. എന്നാൽ പെട്ടെന്നാണ് പുതിയ നിർദ്ദേശവുമായി കേളജ് എത്തിയത്,' വിദ്യാർത്ഥികൾക്കായി ഹാജരായ മുതിർന്ന അഭിഭാഷകൻ കോളിൻ ഗോൺസാൽവസ് പറഞ്ഞു.
Read More
- ജയ ബച്ചനെ അധിക്ഷേപിച്ചെന്ന് ആരോപണം; രാജ്യസഭാ അധ്യക്ഷനെതിരെ ഇംപീച്ച്മെന്റ് പ്രമേയത്തിന് നീക്കം
- മുഹമ്മദ് യൂനുസിന് അഭിനന്ദനവുമായി നരേന്ദ്ര മോദി
- ബംഗ്ലാദേശ് പ്രധാനമന്ത്രിയായി മുഹമ്മദ് യൂനസ് അധികാരമേറ്റു
- ഷെയ്ഖ് ഹസീന താത്കാലികമായി ഇന്ത്യയിൽ തുടരും
- ബംഗ്ലാദേശിൽ ഇടക്കാല സർക്കാരിനെ മുഹമ്മദ് യൂനസ് നയിക്കും
- അഫ്ഗാനിസ്ഥാനിന്റെയും ശ്രീലങ്കയുടെയും തനിയാവർത്തനം; ബംഗ്ലാദേശ് ഇനി എങ്ങോട്ട്?
- ബംഗ്ലാദേശ്; സ്ഥിതി അതീവ ഗുരുതരം: ഹസീന എവിടേക്കെന്നതിൽ ഇന്ന് തീരൂമാനം ഉണ്ടാകും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us