scorecardresearch

ജമ്മുകശ്മീരിൽ തീവ്രവാദത്തിന്റെ അന്ത്യനാളുകൾ:നരേന്ദ്ര മോദി

ജമ്മുകശ്മീരിലെ ദോഡയിൽ ബിജെപിയുടെ തിരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പതിനെട്ടിനാണ് ജമ്മുകശ്മീരിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം

ജമ്മുകശ്മീരിലെ ദോഡയിൽ ബിജെപിയുടെ തിരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പതിനെട്ടിനാണ് ജമ്മുകശ്മീരിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം

author-image
WebDesk
New Update
news

പതിനെട്ടിനാണ് ജമ്മുകശ്മീരിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം

ന്യൂഡൽഹി: ജമ്മു കശ്മീരിൽ തീവ്രവാദം അതിന്റെ അന്ത്യനാളുകളിൽ എത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജമ്മുകശ്മീരിലെ ദോഡയിൽ ബിജെപിയുടെ തിരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസ്ാരിക്കുകയായിരുന്നു അദ്ദേഹം. ജനുവരി പതിനെട്ടിനാണ് ജമ്മുകശ്മീരിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം.

Advertisment

''സ്വാതന്ത്ര്യത്തിനു ശേഷം, ജമ്മു കശ്മീർ വിദേശ ശക്തികളുടെ ലക്ഷ്യമായി മാറുകയും കുടുംബരാഷ്ട്രീയം ഈ മനോഹരമായ പ്രദേശത്തെ ഉള്ളിൽ നിന്ന് പൊള്ളയാക്കുകയും ചെയ്തു. കുടുംബരാഷ്ട്രീയക്കാർ തങ്ങളുടെ മക്കളെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നു. സാധാരണക്കാരിൽ നിന്ന് യുവജനങ്ങളെ ഉയർത്തികാട്ടിയില്ല.' -മോദി പറഞ്ഞു.

2014ൽ ഞങ്ങൾ കേന്ദ്രത്തിൽ അധികാരത്തിൽ വന്നതിന് തൊട്ടുപിന്നാലെ ഒരു യുവ നേതൃത്വത്തെ രൂപപ്പെടുത്തുന്നതിൽ തന്റെ സർക്കാർ ശ്രദ്ധ കേന്ദ്രീകരിച്ചതായി അദ്ദേഹം പറഞ്ഞു. 'ജമ്മു കശ്മീരിൽ തീവ്രവാദം അതിന്റെ അന്ത്യശ്വാസം വലിക്കുകയണ്'.-അദ്ദേഹം കൂട്ടിച്ചേർത്തു. പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത ബിജെപിയുടെ ആദ്യ തിരഞ്ഞെടുപ്പ് യോഗമായിരുന്നു ശനിയാഴ്ച ദോഡയിൽ നടന്നത്. 

അതേസമയം, വെള്ളിയാഴ്ച രാത്രിജമ്മുകശ്മീരിലെ കിഷ്ത്വാറിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ടു സൈനികർക്ക് വീരമൃത്യു. രണ്ടു സൈനികർക്ക് പരുക്കേൽക്കുകയും ചെയ്തു. മറ്റൊരു ഓപ്പറേഷനിൽ സൈന്യം രണ്ട് ഭീകരരെ വധിച്ചു.  പിങ്ഗ്നൽ ദുഗഡ്ഡ വനമേഖലയിലെ നൈഡ്ഗാം ഗ്രാമത്തിലെ ഏറ്റുമുട്ടിലിലാണ് ഇന്ത്യൻ സൈനികർ വീരമൃത്യുവരിച്ചത്. നായിബ് സുബേദാർ വിപൻ കുമാർ, സിപോയി അരവിന്ദ് സിങ്ങ് എന്നീ സൈനികരാണ് വീരമൃതു വരിച്ചത്.

Read More

Advertisment

Modi Jammu And Kashmir

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: