/indian-express-malayalam/media/media_files/EuT78cOA69StFzEq57z1.jpg)
എക്സ്‌പ്രസ് ഫൊട്ടോ
കൊൽക്കത്ത: കൊൽക്കത്തയിലെ ആർജി കർ മെഡിക്കൽ കോളേജിൽ യുവ ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തിൽ, പ്രതിഷേധിക്കുന്ന ജൂനിയർ ഡോക്ടർമാർ സമരം അവസാനിപ്പിക്കണമെന്ന് വീണ്ടും അഭ്യർത്ഥിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. പ്രതിഷേധക്കാർക്കിടയിലേക്ക് നേരിട്ടെത്തിയാണ് സമരം അവസാനിപ്പിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്.
തന്നെ വിശ്വസിക്കുമെങ്കിൽ പ്രതിഷേധക്കാരുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ തയ്യാറാണെന്നും, അതിന് സമയം ആവശ്യമാണെന്നും മമത പറഞ്ഞു. ജൂനിയർ ഡോക്ടർമാർ രാജി ആവശ്യപ്പെടുന്ന പൊലീസ് ഉദ്യോഗസ്ഥർ തൻ്റെ സുഹൃത്തുക്കളല്ലെന്നും, അന്വേഷണത്തിന് സമയം വേണമെന്നും മമത കൂട്ടിച്ചേർത്തു. ഡോക്ടർമാർ ജോലിയിൽ തിരികെ പ്രവേശിക്കാൻ അഭ്യർത്ഥിച്ചുകൊണ്ടുള്ള തന്റെ അവസാന ശ്രമമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.
"നിങ്ങളെല്ലാവരും സഹോദരങ്ങളാണ്. ദയവായി ജോലിയിലേക്ക് മടങ്ങുക. ആശുപത്രികളിലെ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഒരു മുഖ്യമന്ത്രി, മൂത്ത സഹോദരി, നിങ്ങളിൽ ഒരാളെന്ന നിലയിൽ നിങ്ങളുടെ പ്രശ്നങ്ങൾ ഞാൻ പരിഹരിക്കും. എനിക്ക് നിങ്ങളെ നിർബന്ധിക്കാനാവില്ല. നിങ്ങളോട് അഭ്യർത്ഥിക്കാൻ മാത്രമേ കഴിയൂ. സിപിഐഎം അധികാരത്തിലിരുന്നപ്പോൾ 26 ദിവസം ഞാൻ നിരാഹാര സമരം നടത്തിയിട്ടുണ്ട്. അന്ന് ആരും എന്നെ തിരിഞ്ഞു നോക്കിയില്ല. ഞാൻ നിങ്ങൾക്കെതിരെ ഒരു നടപടിയും എടുക്കില്ല. ഞങ്ങൾ ഉത്തർപ്രദേശ് പൊലീസല്ല. നിങ്ങളെ ഞങ്ങൾക്കു ജോലിയിലേക്ക് തിരികെ വേണം. ആലോചിച്ചു തീരുമാനിക്കൂ.
ആർക്കെതിരെയാണെങ്കിലും നടപടിയെടുക്കുന്നതിന് മുമ്പ് അവരുടെ പങ്ക് അന്വേഷിക്കേണ്ടതുണ്ട്. ഒറ്റ രാത്രികൊണ്ട് നടക്കുന്ന കാര്യമല്ലാ അത്. എനിക്ക് നിങ്ങളുടെ പ്രതിഷേധത്തിലേക്ക് വരാൻ കഴിയുമെങ്കിൽ, എന്നെ വിശ്വസിച്ച് എനിക്ക് കുറച്ച് സമയം തരൂ. അഴിമതിയുമായി ബന്ധപ്പെട്ട് ഇതുവരെ ഒരു പരാതിയും എനിക്ക് ലഭിച്ചിട്ടില്ല. പരാതിയുണ്ടെങ്കിൽ, ഞങ്ങൾ അന്വേഷിക്കും, ശിക്ഷ നൽകും. അനീതി ഉണ്ടാകില്ലെന്ന് ഞാൻ വാഗ്ദാനം ചെയ്യുന്നു," മമത ബാനർജി പറഞ്ഞു.
കഴിഞ്ഞ ദിവസം, തത്സമയം സംപ്രേക്ഷണം നടത്താനാകില്ലെന്ന കാരണത്താൽ, പ്രതിഷേധക്കാർ സർക്കാരുമായി നടത്താൻ നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ച മുടങ്ങിയിരുന്നു. യോഗം തത്സമയം സംപ്രേക്ഷണം ചെയ്യണമെന്ന അഭ്യർത്ഥന സർക്കാർ നിരസിച്ചതിനെ തുടർന്നാണ് ഡോക്ടർമാർ കൂടിക്കാഴ്ചയിൽ നിന്നു വിട്ടു നിൽക്കുകയായിരുന്നു.
'ഡോക്ടർമാരുമായുള്ള കൂടിക്കാഴ്ച, വീഡിയോ ആയി റെക്കോർഡ് ചെയ്യാനുള്ള ക്രമീകരണങ്ങൾ ഉണ്ടായിരുന്നു. സുപ്രീം കോടതിയുടെ അനുമതിയോടെ അത് പങ്കിടാനും സാധിക്കുമായിരുന്നു. കേസ് കോടതിയുടെ പരിഗണനയിൽ ഉള്ളതുകൊണ്ടൊണ് തത്സമയ സംപ്രേക്ഷണ അനുവദിക്കാതിരുന്നത്,' രണ്ടു മണിക്കൂറോളം കൂടിക്കാഴ്ചയ്ക്ക് കാത്തുനിന്ന ശേഷം മമത ബാനർജി വ്യാഴാഴ്ച പറഞ്ഞു.
Read More
- താനൂർ കസ്റ്റഡി മരണം;സിബിഐയ്ക്ക് വീണ്ടും പരാതി നൽകി കുടുംബം
- കേരള ഹൗസിലെത്തി മുഖ്യമന്ത്രിയെ കണ്ട് ഇ.പി.ജയരാജൻ, സാധാരണ കൂടിക്കാഴ്ചയെന്ന് മറുപടി
- ഓണവിപണി; മിൽമ എത്തിക്കുന്നത് 1.25 കോടി ലിറ്റർ പാൽ
- ഉത്രാടപാച്ചിലിൽകേരളം; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്
- ഹേമ കമ്മിറ്റി റിപ്പോർട്ട്: മൊഴി നൽകിയവരെ നേരിൽ കാണാൻ പ്രത്യേക അന്വേഷണ സംഘം
- മിഷേൽ ഷാജിയുടെ മരണത്തിൽ സിബിഐ അന്വേഷണമില്ല; ഹർജി തള്ളി
- നിയമസഭയിലെ കൈയ്യാങ്കളി കേസ്; ഹൈക്കോടതി റദ്ദാക്കി
- കെ ഫോൺ അഴിമതിയാരോപണം;പ്രതിപക്ഷ നേതാവിന്റെ ഹർജി ഹൈക്കോടതി തള്ളി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.