scorecardresearch

കെ ഫോൺ അഴിമതിയാരോപണം;പ്രതിപക്ഷ നേതാവിന്റെ ഹർജി ഹൈക്കോടതി തള്ളി

ഹർജിയിൽ പൊതുതാൽപ്പര്യമില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.കെ ഫോണിൽ ക്രമക്കേടോ, നിയമവിരുദ്ധതയോ കണ്ടെത്താനായിട്ടില്ലെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു

ഹർജിയിൽ പൊതുതാൽപ്പര്യമില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.കെ ഫോണിൽ ക്രമക്കേടോ, നിയമവിരുദ്ധതയോ കണ്ടെത്താനായിട്ടില്ലെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു

author-image
WebDesk
New Update
vdsathessan

ഹർജിയിൽ പൊതുതാൽപ്പര്യമില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു

കൊച്ചി: കെ ഫോൺ പദ്ധതിയിൽ അഴിമതി ആരോപിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ സമർപ്പിച്ച പൊതുതാൽപ്പര്യഹർജി ഹൈക്കോടതി തള്ളി. ഹർജി ഫയലിൽ സ്വീകരിക്കാതെയാണ് തള്ളിയത്. ഹർജിയിൽ പൊതുതാൽപ്പര്യമില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. 

Advertisment

കെ ഫോൺ പദ്ധതിയിൽ അഴിമതി നടന്നിട്ടുണ്ടെന്നും അത് സിബിഐ അന്വേഷിക്കണമെന്ന് കാട്ടിയുമായാണ് പ്രതിപക്ഷ നേതാവ് ഹൈക്കോടതിയെ സമീപിച്ചത്. ഹർജി തള്ളിയ ഹൈക്കോടതി സർക്കാരിന് ടെൻഡർ നടപടികളുമായി മുന്നോട്ട് പോകാമെന്ന് വ്യക്തമാക്കി.കെ ഫോണിൽ ക്രമക്കേടോ, നിയമവിരുദ്ധതയോ കണ്ടെത്താനായിട്ടില്ലെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു.

1500 കോടിയുടെ കെഫോൺ പദ്ധതിയുടെ കരാർ നൽകിയതിൽ അഴിമതി നടന്നിട്ടുണ്ടെന്നും ഉപകരാർ പാടില്ലെന്ന വ്യവസ്ഥ ലംഘിച്ചെന്നും പദ്ധതി നടത്തിപ്പിൽ കാലതാമസം നേരിട്ടെന്നും ചൂണ്ടിക്കാട്ടിയാണ് പൊതുതാൽപര്യ ഹർജി സമർപ്പിച്ചത്. 2017 ൽ തുടങ്ങിയ പദ്ധതി നടത്തിപ്പിന് യോഗ്യതയില്ലാത്തവർക്ക് ടെൻഡർ നൽകി. 18 മാസം കൊണ്ട് പൂർത്തിയാക്കാൻ ലക്ഷ്യമിട്ടെങ്കിലും പൂർത്തിയായില്ല .കാലതാമസം ഖജനാവിന് നഷ്ടമുണ്ടാക്കിക്കെയന്നും ഹർജിയിൽ ചൂണ്ടിക്കാണിച്ചിരുന്നു. 

Read More

Kerala High Court Vd Satheeshan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: